Wednesday, April 7, 2010

വ്യാജ റിക്രൂട്ട്മെന്റ് തടയാന്‍ സംവിധാനം വേണം: പിണറായി

വ്യാജ റിക്രൂട്ട്മെന്റ് തടയാന്‍ സംവിധാനം വേണം: പിണറായി


ഇന്ത്യക്കാര്‍ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പുകളില്‍പ്പെടാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫിനോട് അഭ്യര്‍ഥിച്ചു. ഇതിനുള്ള ശ്രമം നാട്ടിലും വേണം. നാട്ടില്‍നിന്ന് നിയമവിധേയമായാണ് വരുന്നതെന്ന് ഉറപ്പുവരുത്താനാകണം. ജോലി കിട്ടി വരുന്നവരെ സംബന്ധിച്ചുള്ള വിവരം യഥാസമയം എംബസിയില്‍ അറിയുന്നത് തൊഴില്‍സുരക്ഷയ്ക്കു സഹായിക്കും. എംബസിയും തൊഴിലാളികളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൌഹാര്‍ദപരമാകണം. കൂടുതല്‍ ജീവനക്കാരെ ഈ ആവശ്യത്തിന് എംബസിയില്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ എംബസിയില്‍ അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പിണറായിയെയും സംഘത്തെയും അംബാസഡര്‍, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. പിണറായി വിജയന്റെ നിര്‍ദേശം സ്വാഗതംചെയ്തു. ഇന്ത്യന്‍സമൂഹം പ്രത്യേകിച്ചും മലയാളിസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. വീട്ടുജോലിക്കാരായ ഇന്ത്യന്‍സ്ത്രീകളുടെ പ്രശ്നം, ഫ്രീ വിസയുടെ പേരില്‍ നടക്കുന്ന ചൂഷണം തുടങ്ങിയവ പിണറായി വിജയന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ വിസ പഴയ പാസ്പോര്‍ട്ട് നമ്പറിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ട് നമ്പറിലുമായതിനാല്‍ നാട്ടില്‍നിന്നു വരുന്നവര്‍ക്ക് തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥയും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു. ബഹ്റൈനിലെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു. സാങ്കേതിക പരിശീലനത്തിന്റെ അഭാവമാണ് ഇവിടെ ഇന്ത്യക്കാര്‍ നേരിടുന്നത്. വൈദഗ്ധ്യം വേണ്ട ജോലിക്കായികൊണ്ടുവരുന്ന ആള്‍ക്ക് അത് ചെയ്യാനായില്ലെങ്കില്‍ കമ്പനി താഴ്ന്ന ജോലിയിലേക്കു മാറ്റും. രണ്ടും മൂന്നും ലക്ഷം കൊടുത്ത് ഗള്‍ഫിലേക്കു വരുമ്പോള്‍ പലപ്പോഴും ഏതു ജോലിയാണെന്നു ചോദിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വേണം. ഇവിടെയുള്ള ഇന്ത്യക്കാരില്‍ 50 ശതമാനത്തിനേ ഒരുവിധം ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുള്ളു. ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്പോസര്‍ 2500 ഡോളറിന്റെ ബാങ്ക് ഗാരണ്ടി നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിസിസിയില്‍ വീട്ടുജോലിക്കാര്‍ തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പത്താം ക്ളാസ് പാസായ സ്ത്രീകള്‍ക്ക് സന്ദര്‍ശക വിസയില്‍ വിദേശത്തേക്കു പോകാമെന്ന നാട്ടിലെ നിയമത്തിന്റെ മറവില്‍ ഗള്‍ഫിലെത്തി വീട്ടുജോലിക്കാരാകുന്ന പ്രവണതയുണ്ട്. 14 മണിക്കൂറിലേറെ ജോലിചെയ്ത് ദുരിതത്തിലായ ഇത്തരം അറുപതോളം കേസുകള്‍ എംബസിയില്‍ എത്തിയിരുന്നതായും അംബാസഡര്‍ പറഞ്ഞു. വിസ പഴയ പാസ്പോര്‍ട്ടിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ടിലുമായി യാത്ര പാടില്ലെന്നാണ് ഇവിടത്തെ നിയമമെന്ന് അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നാണ് എംബസിയും ആലോചിക്കുന്നത്. ബഹ്റൈനില്‍ ഫ്രീ വിസ നിയമവിരുദ്ധമാണ്. ഫ്രീ വിസ എന്നത് ചൂഷണത്തിനുള്ള ക്ഷണമാണെന്നും അംബാസഡര്‍ പറഞ്ഞു.
p n anes.deshabhimani

2 comments:

ജനശബ്ദം said...

വ്യാജ റിക്രൂട്ട്മെന്റ് തടയാന്‍ സംവിധാനം വേണം: പിണറായി
പി എന്‍ അനസ്
മനാമ: ഇന്ത്യക്കാര്‍ വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പുകളില്‍പ്പെടാതിരിക്കാനുള്ള സംവിധാനം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫിനോട് അഭ്യര്‍ഥിച്ചു. ഇതിനുള്ള ശ്രമം നാട്ടിലും വേണം. നാട്ടില്‍നിന്ന് നിയമവിധേയമായാണ് വരുന്നതെന്ന് ഉറപ്പുവരുത്താനാകണം. ജോലി കിട്ടി വരുന്നവരെ സംബന്ധിച്ചുള്ള വിവരം യഥാസമയം എംബസിയില്‍ അറിയുന്നത് തൊഴില്‍സുരക്ഷയ്ക്കു സഹായിക്കും. എംബസിയും തൊഴിലാളികളും തമ്മിലുള്ള ബന്ധം കൂടുതല്‍ സൌഹാര്‍ദപരമാകണം. കൂടുതല്‍ ജീവനക്കാരെ ഈ ആവശ്യത്തിന് എംബസിയില്‍ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ പിണറായി വിജയന്‍ ബുധനാഴ്ച രാവിലെ എംബസിയില്‍ അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പിണറായിയെയും സംഘത്തെയും അംബാസഡര്‍, ഫസ്റ്റ് സെക്രട്ടറി എ അജയ്കുമാര്‍ എന്നിവര്‍ സ്വീകരിച്ചു. പിണറായി വിജയന്റെ നിര്‍ദേശം സ്വാഗതംചെയ്തു. ഇന്ത്യന്‍സമൂഹം പ്രത്യേകിച്ചും മലയാളിസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു. വീട്ടുജോലിക്കാരായ ഇന്ത്യന്‍സ്ത്രീകളുടെ പ്രശ്നം, ഫ്രീ വിസയുടെ പേരില്‍ നടക്കുന്ന ചൂഷണം തുടങ്ങിയവ പിണറായി വിജയന്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ വിസ പഴയ പാസ്പോര്‍ട്ട് നമ്പറിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ട് നമ്പറിലുമായതിനാല്‍ നാട്ടില്‍നിന്നു വരുന്നവര്‍ക്ക് തിരിച്ചുപോകേണ്ടിവരുന്ന അവസ്ഥയും അദ്ദേഹം അംബാസഡറെ ധരിപ്പിച്ചു. ബഹ്റൈനിലെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു. സാങ്കേതിക പരിശീലനത്തിന്റെ അഭാവമാണ് ഇവിടെ ഇന്ത്യക്കാര്‍ നേരിടുന്നത്. വൈദഗ്ധ്യം വേണ്ട ജോലിക്കായികൊണ്ടുവരുന്ന ആള്‍ക്ക് അത് ചെയ്യാനായില്ലെങ്കില്‍ കമ്പനി താഴ്ന്ന ജോലിയിലേക്കു മാറ്റും. രണ്ടും മൂന്നും ലക്ഷം കൊടുത്ത് ഗള്‍ഫിലേക്കു വരുമ്പോള്‍ പലപ്പോഴും ഏതു ജോലിയാണെന്നു ചോദിക്കുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വേണം. ഇവിടെയുള്ള ഇന്ത്യക്കാരില്‍ 50 ശതമാനത്തിനേ ഒരുവിധം ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുള്ളു. ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്പോസര്‍ 2500 ഡോളറിന്റെ ബാങ്ക് ഗാരണ്ടി നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിസിസിയില്‍ വീട്ടുജോലിക്കാര്‍ തൊഴില്‍നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. പത്താം ക്ളാസ് പാസായ സ്ത്രീകള്‍ക്ക് സന്ദര്‍ശക വിസയില്‍ വിദേശത്തേക്കു പോകാമെന്ന നാട്ടിലെ നിയമത്തിന്റെ മറവില്‍ ഗള്‍ഫിലെത്തി വീട്ടുജോലിക്കാരാകുന്ന പ്രവണതയുണ്ട്. 14 മണിക്കൂറിലേറെ ജോലിചെയ്ത് ദുരിതത്തിലായ ഇത്തരം അറുപതോളം കേസുകള്‍ എംബസിയില്‍ എത്തിയിരുന്നതായും അംബാസഡര്‍ പറഞ്ഞു. വിസ പഴയ പാസ്പോര്‍ട്ടിലും ടിക്കറ്റ് പുതിയ പാസ്പോര്‍ട്ടിലുമായി യാത്ര പാടില്ലെന്നാണ് ഇവിടത്തെ നിയമമെന്ന് അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെ പരിഹരിക്കാനാകുമെന്നാണ് എംബസിയും ആലോചിക്കുന്നത്. ബഹ്റൈനില്‍ ഫ്രീ വിസ നിയമവിരുദ്ധമാണ്. ഫ്രീ വിസ എന്നത് ചൂഷണത്തിനുള്ള ക്ഷണമാണെന്നും അംബാസഡര്‍ പറഞ്ഞു.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

പോസ്റ്റ് തന്നെ എന്തിനാ കമന്റായി നല്‍കുന്നത്?