'ഇത് കേരളീയ സംസ്‌ക്കാരത്തെ അറിയാത്തവരുടെ 'ഗ്വാ ഗ്വാ' വിളികള്‍'
കോഴിക്കോട്: കേരളീയ ജീവിതത്തെയും സാംസ്‌ക്കാരികനിലയെയും കുറിച്ച് വിവരമില്ലാത്ത പാമരന്‍മാരുടെ 'ഗ്വാ ഗ്വാ' വിളികളാണ് സിനിമാ ലോകത്തുനടക്കുന്ന പ്രസ്താവനകളെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. രാമനാമം വൃദ്ധന്‍മാര്‍ക്കുള്ളതാണെന്ന് ഇന്നസെന്റ് മനസിലാക്കിയത് എവിടെ നിന്നാണെന്ന് മനസിലാകുന്നില്ല. രാമനാമം വൃദ്ധന്‍മാര്‍ക്കുള്ളതല്ല ഭക്തന്‍മാര്‍ക്കുള്ളതാണ്. ഇന്നസെന്റ് ഇന്നസെന്റല്ലെന്നും അഴീക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപിച്ചു. ഇന്നസെന്റ് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്റെ പ്രസംഗത്തിന് വിലയിടാനാരും ഇവിടെയില്ല. പ്രസംഗത്തിന് വിലയിടാമായിരുന്നെങ്കില്‍ ഞാനിന്ന് കോടീശ്വരനായേനെ. പ്രസംഗത്തിനു പോകുമ്പോള്‍ ലഭിക്കുന്നത് നഷ്ടപരിഹാരമാണ്. പെട്രോള്‍ ചിലവഴിച്ച് പ്രസംഗസ്ഥലത്തേയ്‌ക്കെത്തുന്നതിനുള്ള ടി.എ മാത്രമായാണിത് ലഭിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു.
കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെയാണ് മോഹന്‍ലാല്‍ സംസാരിക്കുന്നതെന്ന് തത്വമസിയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പരാമര്‍ശത്തിന് മറുപടിയായി അഴീക്കോട് പറഞ്ഞു. സ്വന്തം സഹോദരന്റെ സ്വത്ത് മോഹന്‍ലാല്‍ തട്ടിയെടുത്തതായി തനിക്ക് അറിയാം. ഈ അറിവ് തെറ്റാണെങ്കില്‍ ഞാന്‍ മാപ്പ് പറയാന്‍ തയ്യാറാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് പ്രതാപം നഷ്ടപ്പെടുന്നതിന്റെ വെപ്രാളമാണന്നും അഴീക്കോട് ആരോപിച്ചു.

No comments:
Post a Comment