Wednesday, February 10, 2010

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി(48)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്നൂറോളം ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പുറത്തുവന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1990 ല്‍ പുറത്തിറങ്ങിയ എന്‍ക്വയറിയിലാണ് ആദ്യമായി സിനിമ ഗാനരചന നടത്തിയത്. തിരക്കഥാകൃത്ത് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പുത്തഞ്ചേരി. മൂന്നു പുസ്തകങ്ങ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാളെ രാവിലെ പത്തുമണിക്കു കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടക്കും.

നാരായണന്‍ വെളിയംകോട്

4 comments:

ജനശബ്ദം said...

ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.

‍കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരി(48)അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുന്നൂറോളം ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുണ്ട്. രണ്ടായിരത്തോളം ഗാനങ്ങളാണ് അദ്ദേഹത്തിന്‍റെ തൂലികയിലൂടെ പുറത്തുവന്നത്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1990 ല്‍ പുറത്തിറങ്ങിയ എന്‍ക്വയറിയിലാണ് ആദ്യമായി സിനിമ ഗാനരചന നടത്തിയത്. തിരക്കഥാകൃത്ത് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പുത്തഞ്ചേരി. മൂന്നു പുസ്തകങ്ങ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നാളെ രാവിലെ പത്തുമണിക്കു കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്കാരം നടക്കും.

നാരായണന്‍ വെളിയംകോട്

Unknown said...

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍

നന്ദന said...

ആദരാഞ്ചലികള്‍

kambarRm said...

മലയാളത്തിനു ഇപ്പോൾ നഷ്ടപ്പെടലുകളുടെ കാലമാണെന്നു തോന്നുന്നു....
ശ്രീ: ഗിരീഷ്‌ പുത്തഞ്ചേരിക്ക്‌ ആദരാഞ്ചലികൾ...