Tuesday, February 16, 2010

മാവോയിസ്റ്റ് അക്രമം: മമതയുടെ പ്രതികരണമെന്ത് ?

മാവോയിസ്റ്റ് അക്രമം: മമതയുടെ പ്രതികരണമെന്ത് ?

പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ 21 സൈനികരെ കൊലപ്പെടുത്തുകയും നിരവധിപേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം തികഞ്ഞ ഗൌരവത്തോടെ കാണേണ്ടതുണ്ട്. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് സംയുക്ത സൈനിക ക്യാമ്പിനു നേരെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മിന്നലാക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിലേക്കുള്ള വഴിയിലുടനീളം അക്രമികള്‍ കുഴിബോംബ് വിതറിയതുമൂലം അവരെ പിന്തുടര്‍ന്ന് പിടികൂടുന്നതിനു പ്രയാസം നേരിട്ടെന്നാണ് പറയുന്നത്. അക്രമികള്‍ എകെ 47 യന്ത്രത്തോക്കുകളും മറ്റായുധങ്ങളും പ്രയോഗിച്ചു. ക്യാമ്പിനു തീവയ്ക്കുകയും ചെയ്തു. ഏതാനും സൈനികര്‍ എരിതീയില്‍ വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി'ന് എതിരെയുള്ള പ്രതികാരനടപടിയാണ് സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിനു കാരണമായി മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പറയുന്നത്. സൈനിക നടപടി തുടര്‍ന്നാല്‍ വീണ്ടും ഇത്തരം ആക്രമണം ആവര്‍ത്തിക്കുമെന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ ഭയന്ന് പിന്തിരിയുകയില്ലെന്നും മാവോയിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് സംയുക്തസേനയ്ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റവും കടുത്ത ആക്രമണമാണ് തിങ്കളാഴ്ച നടന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെയാണ് അക്രമം അഴിച്ചുവിട്ടിരുന്നത്. ആദിവാസിമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെടുന്നതു തടയാനാണ് ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വ്യക്തമാണ്. ആദിവാസികള്‍ക്കിടയില്‍ പാര്‍ടിക്ക് വമ്പിച്ച സ്വാധീനമുണ്ട്. പാര്‍ലമെന്റിലേക്ക് മത്സരിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ആദിവാസിമേഖലയില്‍ നിന്നാണ്. വിപ്ളവകാരികള്‍ എന്നു വിശേഷിപ്പിക്കുന്ന മാവോയിസ്റ്റുകളുടെ ഇത്തരം ചെയ്തികള്‍ ഭരണാധികാരിവര്‍ഗത്തെ സഹായിക്കാനാണെന്നും വ്യക്തമാണ്. ഭരണാധികാരിവര്‍ഗത്തിന്റെ ഉപകരണമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചശേഷം നാളിതുവരെ ബംഗാളില്‍ മാത്രം 168 സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും പൈശാചികമായി കൊല്ലപ്പെട്ടു. ഇതില്‍ 75 പേരെയും കൊന്നത് മാവോയിസ്റ്റുകളാണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മാവോയിസ്റ്റുകളെ പ്രോത്സാഹനം നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത് തൃണമൂല്‍ കോഗ്രസ് നേതാവ് മമതാബാനര്‍ജിയാണ്. സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവികസനം തടയുന്നതിനായുള്ള സമരത്തില്‍ തൃണമൂല്‍ കോഗ്രസ് ഉപയോഗപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണ്. മാവോയിസ്റ്റുകളും തൃണമൂല്‍കോഗ്രസ് ക്രിമിനലുകളും മറ്റു പിന്തിരിപ്പന്മാരും തോളോടു തോളുരുമ്മിയാണ് ബംഗാളില്‍ അക്രമം സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പ്രവചനം നടത്തിയത്. തൃണമൂല്‍ കോഗ്രസ് കേന്ദ്രം ഭരിക്കുന്ന യുപിഎ സംഖ്യത്തിലെ രണ്ടാമത്തെ കക്ഷിയാണ്. അതിന്റെ നേതാവ് മമതാബാനര്‍ജി കേന്ദ്ര ക്യാബിനറ്റിലെ റെയില്‍മന്ത്രിയുമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും മുന്നറിയിപ്പു നല്‍കുന്നു. അക്രമം ഉപേക്ഷിച്ച് ആയുധം താഴെവച്ചാലേ മാവോയിസ്റ്റുകളുമായി സംഭാഷണമുള്ളൂവെന്നും പറയുന്നു. മാവോയിസ്റ്റുകളെ ബലംപ്രയോഗിച്ച് നേരിടുമെന്നും ചിദംബരം പറയുന്നു. എന്നാല്‍, മമതാബാനര്‍ജിയുടെ അഭിപ്രായം നേര്‍വിപരീതമാണ്. മാവോയിസ്റ്റുകളെ നേരിടാന്‍ പാടില്ലെന്നാണ് അവര്‍ പരസ്യമായിത്തന്നെ പറയുന്നത്. അര്‍ധസൈനിക വിഭാഗത്തെ മാവോയിസ്റ്റുകളെ നേരിടാന്‍ ഉപയോഗിക്കരുതെന്നും പൊലീസ് സേനയെ പിന്‍വലിക്കണമെന്നുമാണ് മമതാബാനര്‍ജി പറയുന്നത്. സംസ്ഥാനത്ത് ക്രിമിനലുകളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയും ക്രമസമാധാനം തകരാറിലായെന്ന് മുറവിളികൂട്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബംഗാളിലെ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇടതുമന്ത്രിസഭയെ പിരിച്ചുവിടണമെന്നും ശാഠ്യംപിടിക്കുന്നു. ഇത് ഈ നൂറ്റാണ്ടില്‍ രാജ്യംകണ്ട ഏറ്റവും വലിയ വിരോധാഭാസമാണ്. കോഗ്രസും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഗൌരവപൂര്‍ണമായ ചര്‍ച്ച നടത്തി ഒരാഴ്ച തികയുംമുമ്പാണ് സംയുക്ത സേനാനീക്കത്തിനുനേരെ ഇത്രയും കടുത്ത മാവോയിസ്റ്റ് ആക്രമണമുണ്ടായിരിക്കുന്നത്. ഇത് ചിദംബരത്തിനുള്ള കനത്ത തിരിച്ചടിയാണെന്ന് കിഷന്‍ജി പറയുകയും ചെയ്തിരിക്കുന്നു. മമതാബാനര്‍ജിയെ മര്‍മസ്ഥാനത്തിരുത്തി മാവോയിസ്റ്റ് അക്രമികള്‍ക്കെതിരെ ഫലപ്രദമായ നടപടികൈക്കൊള്ളാന്‍ യുപിഎ സര്‍ക്കാരിനു കഴിയുമോ എന്നതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. സൈന്യത്തിനുതന്നെ ആത്മവിശ്വാസം നഷ്ടപ്പെടാനിടവരികയും ചെയ്യും. പ്രകാശ് കാരാട്ട് തികഞ്ഞ ഗൌരവത്തോടെ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയേണ്ടത് കോഗ്രസ് നേതൃത്വമാണ്. കേന്ദ്ര ക്യാബിനറ്റ് മന്ത്രികൂടിയായ മമതാബാനര്‍ജിയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.
from deshabhimani

3 comments:

ജനശബ്ദം said...

മാവോയിസ്റ്റ് അക്രമം: മമതയുടെ പ്രതികരണമെന്ത് ?

പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ 21 സൈനികരെ കൊലപ്പെടുത്തുകയും നിരവധിപേരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവം തികഞ്ഞ ഗൌരവത്തോടെ കാണേണ്ടതുണ്ട്. പശ്ചിമ മേദിനിപ്പുര്‍ ജില്ലയിലാണ് സംയുക്ത സൈനിക ക്യാമ്പിനു നേരെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മിന്നലാക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിലേക്കുള്ള വഴിയിലുടനീളം അക്രമികള്‍ കുഴിബോംബ് വിതറിയതുമൂലം അവരെ പിന്തുടര്‍ന്ന് പിടികൂടുന്നതിനു പ്രയാസം നേരിട്ടെന്നാണ് പറയുന്നത്. അക്രമികള്‍ എകെ 47 യന്ത്രത്തോക്കുകളും മറ്റായുധങ്ങളും പ്രയോഗിച്ചു. ക്യാമ്പിനു തീവയ്ക്കുകയും ചെയ്തു. ഏതാനും സൈനികര്‍ എരിതീയില്‍ വെന്തുമരിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. മാവോയിസ്റ്റുകള്‍ക്കെതിരെ ആഭ്യന്തരമന്ത്രി ചിദംബരം പ്രഖ്യാപിച്ച 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടി'ന് എതിരെയുള്ള പ്രതികാരനടപടിയാണ് സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിനു കാരണമായി മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പറയുന്നത്. സൈനിക നടപടി തുടര്‍ന്നാല്‍ വീണ്ടും ഇത്തരം ആക്രമണം ആവര്‍ത്തിക്കുമെന്ന ഭീഷണിയും അക്രമികള്‍ മുഴക്കിയിട്ടുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റ് നേതാവ് കിഷന്‍ജി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമികളെ ഭയന്ന് പിന്തിരിയുകയില്ലെന്നും മാവോയിസ്റ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് സംയുക്തസേനയ്ക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ ഏറ്റവും കടുത്ത ആക്രമണമാണ് തിങ്കളാഴ്ച നടന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെയാണ് അക്രമം അഴിച്ചുവിട്ടിരുന്നത്. ആദിവാസിമേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെടുന്നതു തടയാനാണ് ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വ്യക്തമാണ്. ആദിവാസികള്‍ക്കിടയില്‍ പാര്‍ടിക്ക് വമ്പിച്ച സ്വാധീനമുണ്ട്. പാര്‍ലമെന്റിലേക്ക് മത്സരിച്ച രണ്ട് സിപിഐ എം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ആദിവാസിമേഖലയില്‍ നിന്നാണ്. വിപ്ളവകാരികള്‍ എന്നു വിശേഷിപ്പിക്കുന്ന മാവോയിസ്റ്റുകളുടെ ഇത്തരം ചെയ്തികള്‍ ഭരണാധികാരിവര്‍ഗത്തെ സഹായിക്കാനാണെന്നും വ്യക്തമാണ്. ഭരണാധികാരിവര്‍ഗത്തിന്റെ ഉപകരണമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചശേഷം നാളിതുവരെ ബംഗാളില്‍ മാത്രം 168 സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും പൈശാചികമായി കൊല്ലപ്പെട്ടു. ഇതില്‍ 75 പേരെയും കൊന്നത് മാവോയിസ്റ്റുകളാണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മാവോയിസ്റ്റുകളെ പ്രോത്സാഹനം നല്‍കി ക്ഷണിച്ചുകൊണ്ടുവന്നത് തൃണമൂല്‍ കോഗ്രസ് നേതാവ് മമതാബാനര്‍ജിയാണ്.

2...

സിംഗൂരിലും നന്ദിഗ്രാമിലും വ്യവസായവികസനം തടയുന്നതിനായുള്ള സമരത്തില്‍ തൃണമൂല്‍ കോഗ്രസ് ഉപയോഗപ്പെടുത്തിയത് മാവോയിസ്റ്റുകളെയാണ്. മാവോയിസ്റ്റുകളും തൃണമൂല്‍കോഗ്രസ് ക്രിമിനലുകളും മറ്റു പിന്തിരിപ്പന്മാരും തോളോടു തോളുരുമ്മിയാണ് ബംഗാളില്‍ അക്രമം സംഘടിപ്പിച്ചത്. അതുകൊണ്ടു തന്നെയാണ് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പ്രവചനം നടത്തിയത്. തൃണമൂല്‍ കോഗ്രസ് കേന്ദ്രം ഭരിക്കുന്ന യുപിഎ സംഖ്യത്തിലെ രണ്ടാമത്തെ കക്ഷിയാണ്. അതിന്റെ നേതാവ് മമതാബാനര്‍ജി കേന്ദ്ര ക്യാബിനറ്റിലെ റെയില്‍മന്ത്രിയുമാണ്. രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും മുന്നറിയിപ്പു നല്‍കുന്നു. അക്രമം ഉപേക്ഷിച്ച് ആയുധം താഴെവച്ചാലേ മാവോയിസ്റ്റുകളുമായി സംഭാഷണമുള്ളൂവെന്നും പറയുന്നു. മാവോയിസ്റ്റുകളെ ബലംപ്രയോഗിച്ച് നേരിടുമെന്നും ചിദംബരം പറയുന്നു. എന്നാല്‍, മമതാബാനര്‍ജിയുടെ അഭിപ്രായം നേര്‍വിപരീതമാണ്. മാവോയിസ്റ്റുകളെ നേരിടാന്‍ പാടില്ലെന്നാണ് അവര്‍ പരസ്യമായിത്തന്നെ പറയുന്നത്. അര്‍ധസൈനിക വിഭാഗത്തെ മാവോയിസ്റ്റുകളെ നേരിടാന്‍ ഉപയോഗിക്കരുതെന്നും പൊലീസ് സേനയെ പിന്‍വലിക്കണമെന്നുമാണ് മമതാബാനര്‍ജി പറയുന്നത്. സംസ്ഥാനത്ത് ക്രിമിനലുകളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിടുകയും ക്രമസമാധാനം തകരാറിലായെന്ന് മുറവിളികൂട്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബംഗാളിലെ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇടതുമന്ത്രിസഭയെ പിരിച്ചുവിടണമെന്നും ശാഠ്യംപിടിക്കുന്നു. ഇത് ഈ നൂറ്റാണ്ടില്‍ രാജ്യംകണ്ട ഏറ്റവും വലിയ വിരോധാഭാസമാണ്. കോഗ്രസും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം ഗൌരവപൂര്‍ണമായ ചര്‍ച്ച നടത്തി ഒരാഴ്ച തികയുംമുമ്പാണ് സംയുക്ത സേനാനീക്കത്തിനുനേരെ ഇത്രയും കടുത്ത മാവോയിസ്റ്റ് ആക്രമണമുണ്ടായിരിക്കുന്നത്. ഇത് ചിദംബരത്തിനുള്ള കനത്ത തിരിച്ചടിയാണെന്ന് കിഷന്‍ജി പറയുകയും ചെയ്തിരിക്കുന്നു. മമതാബാനര്‍ജിയെ മര്‍മസ്ഥാനത്തിരുത്തി മാവോയിസ്റ്റ് അക്രമികള്‍ക്കെതിരെ ഫലപ്രദമായ നടപടികൈക്കൊള്ളാന്‍ യുപിഎ സര്‍ക്കാരിനു കഴിയുമോ എന്നതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. സൈന്യത്തിനുതന്നെ ആത്മവിശ്വാസം നഷ്ടപ്പെടാനിടവരികയും ചെയ്യും. പ്രകാശ് കാരാട്ട് തികഞ്ഞ ഗൌരവത്തോടെ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയേണ്ടത് കോഗ്രസ് നേതൃത്വമാണ്. കേന്ദ്ര ക്യാബിനറ്റ് മന്ത്രികൂടിയായ മമതാബാനര്‍ജിയുടെ പ്രതികരണം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.