പയ്യോളി നാരായണന്‍.
കേരള പ്രവാസി സംഘത്തിന്റെ തെരഞ്ഞെടുത്ത നൂറുകണക്കിനു പ്രവര്‍ത്തകരാണ് 23ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനു സാധാരണക്കാരായ പ്രവാസ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ തീര്‍ത്തും അവഗണനയുടെയും അതിലേറെ പരിഹാസത്തിന്റെയും സമീപനമാണ് കേന്ദ്രഗവമെന്റ് തുടരുന്നത്. പ്രതിഷേധാര്‍ഹമായ ഈ നിലപാടിനെതിരെ പ്രസക്തമായൊരു ദേശീയ സംവാദത്തിന് കളമൊരുക്കി അവഗണിക്കപ്പെട്ട ഈ സമൂഹത്തെ ദേശീയ മുഖ്യധാരയിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് പാര്‍ലമെന്റ് മാര്‍ച്ചിലൂടെ ലക്ഷ്യമിട്ടത്. സമീപകാലത്ത് നടന്ന ആധികാരികമായ ഒട്ടനവധി സാമ്പത്തിക പഠനങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ കരുത്തിലാണെന്ന വസ്തുത അടിവരയിട്ട് പറഞ്ഞതാണ്. കാലഹരണപ്പെട്ട അപരിഷ്കൃതമായ കുടിയേറ്റ നിയമങ്ങളുടെ ചങ്ങലക്കണ്ണികളിലാണ് ഈ സമൂഹം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. കുടിയേറ്റ നിയമങ്ങളില്‍ സമഗ്രമായൊരു പൊളിച്ചെഴുതാണ് പരിഷ്കൃതസമൂഹം ആവശ്യപ്പെടുന്നത്. ഈ കുടിയേറ്റനിയമത്തിലെ ഇപ്പോഴും വ്യക്തമായി നിര്‍വചിക്കാനാകാത്ത ഒരു വകുപ്പിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഗള്‍ഫ് യാത്രക്കാരില്‍നിന്ന് കേന്ദ്രഗവമെന്റ് പിരിച്ചെടുത്ത 25,000 കോടി രൂപ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. സാധാരണക്കാരായ ഗള്‍ഫ് യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന്റെ ഒരു ഉദാഹരണംമാത്രമാണിത്.
1 comment:
പ്രവാസി മാര്‍ച്ച് ആവശ്യപ്പെടുന്നത്...
പയ്യോളി നാരായണന്‍

Post a Comment