Thursday, April 24, 2008

ഇന്ത്യയോട് ആജ്ഞാപിക്കാന്‍ അമേരിക്കക്ക് എന്തവകാശം

ന്യൂദല്‍ഹി: ഇന്ത്യയുടെ വിദേശനയത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധം. അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
29ന് ന്യൂദല്‍ഹിയിലെത്തുന്ന ഇറാന്‍ പ്രസിഡന്റിനോട് ആണവായുധ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടത്. യു.എന്‍ സുരക്ഷാ കൌണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇറാനോട് നിര്‍ദേശിക്കണമെന്നായിരുന്നു അമേരിക്കയുടെ നിര്‍ദേശം.
മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അമേരിക്ക ഇടപെടുന്നതിലുള്ള എതിര്‍പ്പ് അംബാസഡറെ വിളിച്ചുവരുത്തി അറിയിക്കണമെന്ന് വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളോടു സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച്, അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്ന വിദേശകാര്യവക്താവിന്റെ മറുപടി ഉചിതമായെന്ന് പറഞ്ഞ അവര്‍, ഇന്ത്യയുടെ പ്രതികരണം പോരെന്നും അഭിപ്രായപ്പെട്ടു. സ്വയംപ്രഖ്യാപിത ലോക പോലിസിന്റെ സാമ്രാജ്യത്വ ധാര്‍ഷ്ട്യമാണ് പ്രസ്താവനയെന്ന് വൃന്ദ കുറ്റപ്പെടുത്തി. ഏറ്റവും ശക്തമായ ഭാഷയില്‍ അതിനെ അപലപലിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ രണ്ടു തവണ വോട്ടു ചെയ്ത മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രാജ്യത്തിന് കളങ്കമുണ്ടാക്കിയതിനാലാണ് ഇന്ത്യയുടെ അംബാസഡറെ വിളിച്ചുവരുത്തി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലോക്സഭയില്‍ ശൂന്യവേളയില്‍ ഈ വിഷയം ഉന്നയിച്ച സി.പി.എം നേതാവ് രൂപ്ചന്ദ് പാല്‍ അമേരിക്കന്‍ നടപടി ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കന്‍ ഇടപെടലിനെതിരേ ലോക്സഭ പ്രമേയം പാസാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ഇറാന്‍ ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണെന്ന് (ഐ.എ.ഇ.എ) വിദേശ കാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടുള്ള ഇറാന് ചില ബാധ്യതകളുണ്ട്. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കരുത്. ആ ഉത്തരവാദിത്തം ഔദ്യോഗികമായി അതിന് ചുമതലയുള്ള ഐ.എ.ഇ.എക്ക് വിടുക ^അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ ഇടപാടുകള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്ന് ഇന്ത്യയോ ഇറാനോ ഉറപ്പുനല്‍കിയാല്‍ പോരെന്നും ഐ.എ.ഇ.എക്കാണ് ബോധ്യപ്പെടേണ്ടതെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
അഹ്മദി നജാദ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍, ആണവായുധ നിര്‍മാണത്തിനെതിരെയുള്ള ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ വിദേശകാര്യവകുപ്പിലെ ഉപവക്താവ് ടോം കാസി തിങ്കളാഴ്ച പ്രസ്താവിക്കുകയായിരുന്നു. കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഇറാന്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. പതിവിനു വിപരീതമായി അമേരിക്കന്‍ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയും ഇറാനും പൌരാണിക സംസ്കാരങ്ങളാണെന്നും നൂറ്റാണ്ടുകളുടെ ബന്ധമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളതെന്നും വിദേശകാര്യവക്താവ് പ്രതികരിച്ചു. അമേരിക്കയുടെ ഉപദേശം ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

1 comment:

ജനശബ്ദം said...