Saturday, April 5, 2008

വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം

വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം

ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റംമൂലം യു.എ.ഇ.യില്‍ നിശ്ചിത വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. അരി, റൊട്ടി, പാല്‍, മുട്ട, പച്ചക്കറി, ഇറച്ചി തുടങ്ങിയവയുടെയെല്ലാം വില വന്‍തോതിലാണ് വര്‍ധിക്കുന്നത്.20 കിലോ തൂക്കം വരുന്ന പാലക്കാടന്‍ മട്ടയുടെ വില 32 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 56 ദിര്‍ഹമായി. 30 എണ്ണമുള്ള ഒരു ട്രേ മുട്ട ആറു ദിര്‍ഹത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്ത് മുട്ടയ്ക്ക് പത്ത് ദിര്‍ഹം കൊടുക്കണം. രണ്ടര ദിര്‍ഹമുണ്ടായിരുന്ന ഒരു പാക്കറ്റ് സ്‌ലൈസ് ബ്രെഡ്ഡിന് നാലു ദിര്‍ഹം വരെയാണ് വില.യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഭക്ഷ്യവസ്തു കോഴിയാണ്. ഐസിലിട്ട 1000 ഗ്രാം തൂക്കമുള്ള കോഴിക്ക് ആറു ദിര്‍ഹമുണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ വില ഒന്‍പത് ദിര്‍ഹമാണ്. 13 ദിര്‍ഹം വിലയുണ്ടായിരുന്ന ഒരു കിലോ ഇന്ത്യന്‍ മട്ടന് വില ഇരട്ടിയോളം വര്‍ധിച്ച് 25 ദിര്‍ഹമായി. ഇതോടൊപ്പം പഴം, പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അഞ്ചുദിര്‍ഹത്തിനും ആറു ദിര്‍ഹത്തിനും ലഭിച്ചിരുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് ഒന്‍പതും പത്തും ദിര്‍ഹമായി. നാളികേരം, ശര്‍ക്കര, ഉള്ളി, പഞ്ചസാര, ധാന്യവര്‍ഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനിയന്ത്രിതമായ വിലക്കയറ്റമാണ് ഒരുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്.ഭക്ഷ്യസാധനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാലു ദിര്‍ഹം 75 ഫില്‍സ് ഒരു ഗ്യാലണ്‍ പെട്രോളിന് വിലയുണ്ടായിരുന്ന അവസ്ഥയില്‍ ഇപ്പോള്‍ ആറു ദിര്‍ഹം 75 ഫില്‍സാണ് നിരക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചുകൊല്ലത്തേക്ക് വിസ അടിക്കാന്‍ 60 ദിര്‍ഹമായിരുന്നു ചെലവ്. ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് വിസ സ്റ്റാമ്പിങ്ങിനുമാത്രം 100 ദിര്‍ഹമായി. വിസയടിക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് തുക മാത്രം 750 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ഒരുമാസത്തെ നിരക്ക്.വീട്ടുവാടക വര്‍ധനയാണ് സാധാരണക്കാരെ അലട്ടുന്ന മറ്റൊരു വലിയ കടമ്പ. ആയിരം ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കുന്ന സാധാരണക്കാരനും 500/600 ദിര്‍ഹം ബെഡ്‌സ്‌പെയ്‌സിന് (കിടക്കസ്ഥലം) കൊടുക്കേണ്ട അവസ്ഥയാണുള്ളത്. താമസസൗകര്യത്തിന്റെ അപര്യാപ്തതമൂലം അബുദാബി നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ നെട്ടോട്ടമോടുന്ന അവസ്ഥയും ഇപ്പോഴുണ്ട്. കുടുംബങ്ങളുടെ കൂടെ കഴിയുന്ന അവിവാഹിതര്‍ അധികാരികളുടെ മിന്നല്‍പ്പരിശോധനമൂലം ഏതുനിമിഷവും കുടിയിറക്കു ഭീഷണിയിലുമാണ്.ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, വീട്ടുവാടകവര്‍ധന, വിസാച്ചെലവിലെ വര്‍ധന, വിദ്യാഭ്യാസച്ചെലവിലെ വര്‍ധന എന്നിവയെല്ലാംകൊണ്ട് നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍, കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. അതേസമയം ഡോളര്‍നിരക്കിലെ വിനിമയവ്യത്യാസംകൊണ്ട് ദിര്‍ഹത്തിനു തുല്യമായി ലഭിക്കുന്ന ഇന്ത്യന്‍ രൂപ ദിനംപ്രതി കുറഞ്ഞുവരുന്നതുകൊണ്ട് നാട്ടിലേക്ക് കാശയയ്ക്കുന്നതിലും ഇന്ത്യക്കാരന്‍ കടുത്ത പ്രതിസന്ധിയിലാണ്.2000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള ബാച്ചിലറും 5000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള കുടുംബനാഥനും യു.എ.ഇ.യില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുക എളുപ്പമല്ല.

2 comments:

ജനശബ്ദം said...

വിലക്കയറ്റം: യു.എ.ഇ.യില്‍ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹം
അബുദാബി: ഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റംമൂലം യു.എ.ഇ.യില്‍ നിശ്ചിത വരുമാനക്കാരായ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലായി. അരി, റൊട്ടി, പാല്‍, മുട്ട, പച്ചക്കറി, ഇറച്ചി തുടങ്ങിയവയുടെയെല്ലാം വില വന്‍തോതിലാണ് വര്‍ധിക്കുന്നത്.

20 കിലോ തൂക്കം വരുന്ന പാലക്കാടന്‍ മട്ടയുടെ വില 32 ദിര്‍ഹം ഉണ്ടായിരുന്നത് ഇപ്പോള്‍ 56 ദിര്‍ഹമായി. 30 എണ്ണമുള്ള ഒരു ട്രേ മുട്ട ആറു ദിര്‍ഹത്തിന് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പത്ത് മുട്ടയ്ക്ക് പത്ത് ദിര്‍ഹം കൊടുക്കണം. രണ്ടര ദിര്‍ഹമുണ്ടായിരുന്ന ഒരു പാക്കറ്റ് സ്‌ലൈസ് ബ്രെഡ്ഡിന് നാലു ദിര്‍ഹം വരെയാണ് വില.

യു.എ.ഇ.യില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്ന ഭക്ഷ്യവസ്തു കോഴിയാണ്. ഐസിലിട്ട 1000 ഗ്രാം തൂക്കമുള്ള കോഴിക്ക് ആറു ദിര്‍ഹമുണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ വില ഒന്‍പത് ദിര്‍ഹമാണ്. 13 ദിര്‍ഹം വിലയുണ്ടായിരുന്ന ഒരു കിലോ ഇന്ത്യന്‍ മട്ടന് വില ഇരട്ടിയോളം വര്‍ധിച്ച് 25 ദിര്‍ഹമായി. ഇതോടൊപ്പം പഴം, പച്ചക്കറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അഞ്ചുദിര്‍ഹത്തിനും ആറു ദിര്‍ഹത്തിനും ലഭിച്ചിരുന്ന ഇന്ത്യന്‍ പച്ചക്കറികള്‍ക്ക് ഒന്‍പതും പത്തും ദിര്‍ഹമായി. നാളികേരം, ശര്‍ക്കര, ഉള്ളി, പഞ്ചസാര, ധാന്യവര്‍ഗങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം അനിയന്ത്രിതമായ വിലക്കയറ്റമാണ് ഒരുവര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്.

ഭക്ഷ്യസാധനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റു മേഖലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. നാലു ദിര്‍ഹം 75 ഫില്‍സ് ഒരു ഗ്യാലണ്‍ പെട്രോളിന് വിലയുണ്ടായിരുന്ന അവസ്ഥയില്‍ ഇപ്പോള്‍ ആറു ദിര്‍ഹം 75 ഫില്‍സാണ് നിരക്ക്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചുകൊല്ലത്തേക്ക് വിസ അടിക്കാന്‍ 60 ദിര്‍ഹമായിരുന്നു ചെലവ്. ഇപ്പോള്‍ ഒരുവര്‍ഷത്തേക്ക് വിസ സ്റ്റാമ്പിങ്ങിനുമാത്രം 100 ദിര്‍ഹമായി. വിസയടിക്കാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായതിനാല്‍ നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് തുക മാത്രം 750 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ഒരുമാസത്തെ നിരക്ക്.

വീട്ടുവാടക വര്‍ധനയാണ് സാധാരണക്കാരെ അലട്ടുന്ന മറ്റൊരു വലിയ കടമ്പ. ആയിരം ദിര്‍ഹം പ്രതിമാസം ശമ്പളം ലഭിക്കുന്ന സാധാരണക്കാരനും 500/600 ദിര്‍ഹം ബെഡ്‌സ്‌പെയ്‌സിന് (കിടക്കസ്ഥലം) കൊടുക്കേണ്ട അവസ്ഥയാണുള്ളത്. താമസസൗകര്യത്തിന്റെ അപര്യാപ്തതമൂലം അബുദാബി നഗരത്തില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ നെട്ടോട്ടമോടുന്ന അവസ്ഥയും ഇപ്പോഴുണ്ട്. കുടുംബങ്ങളുടെ കൂടെ കഴിയുന്ന അവിവാഹിതര്‍ അധികാരികളുടെ മിന്നല്‍പ്പരിശോധനമൂലം ഏതുനിമിഷവും കുടിയിറക്കു ഭീഷണിയിലുമാണ്.

ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം, വീട്ടുവാടകവര്‍ധന, വിസാച്ചെലവിലെ വര്‍ധന, വിദ്യാഭ്യാസച്ചെലവിലെ വര്‍ധന എന്നിവയെല്ലാംകൊണ്ട് നിശ്ചിത വരുമാനക്കാരായ സാധാരണക്കാര്‍, കിട്ടുന്ന ശമ്പളംകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുകയാണ്. അതേസമയം ഡോളര്‍നിരക്കിലെ വിനിമയവ്യത്യാസംകൊണ്ട് ദിര്‍ഹത്തിനു തുല്യമായി ലഭിക്കുന്ന ഇന്ത്യന്‍ രൂപ ദിനംപ്രതി കുറഞ്ഞുവരുന്നതുകൊണ്ട് നാട്ടിലേക്ക് കാശയയ്ക്കുന്നതിലും ഇന്ത്യക്കാരന്‍ കടുത്ത പ്രതിസന്ധിയിലാണ്.

2000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള ബാച്ചിലറും 5000 ദിര്‍ഹത്തില്‍ താഴെ വരുമാനമുള്ള കുടുംബനാഥനും യു.എ.ഇ.യില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുക എളുപ്പമല്ല.

പ്രവീണ്‍ ചമ്പക്കര said...

മാസം 5000 ദിര്‍ഹം വരുമാനം ഉള്ളവന് ഇവിടെ കുടുംബ ജീവിതം എങ്ങനെ നടക്കും ? പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ പന്തോം കൊളുത്തി പട ഇങ്ങോട്ട് ...എന്ന് പറഞ്ഞ പോലെ , ഇന്നത്തെ ഗള്ഫ് ന്യൂസില്‍ കണ്ടു ഷാര്‍്ജയില്‍് ഓരോ കുടുംബത്തിനും മാസം തോറും 90 ദിര്‍ഹവും ബാഛിലര്‍് ഫ്ലാറ്റുകള്ക്ക് 200 ദിര്‍ഹവും SEWA വക സര്ചാര്ജ്...... ദീപസ്തംബം മഹാച്ചര്യം എനിക്കും കിട്ടണം പണം .....