Wednesday, January 2, 2008

ബാഗേജ് നഷ്ടവും നിരുത്തരവാദിത്തവും: ഇന്ത്യന്‍ എയര്‍ലൈന്‍സിനെതിരെ പരാതി

ദോഹ: ബാഗേജ് രണ്ടു ദിവസത്തോളം വൈകിയതിന്റെ നഷ്ടപരിഹാരവും നിരുത്തരവാദപരമായി പെരുമാറിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് യാത്രക്കാരന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് പരാതി നല്‍കി. കോഴിക്കോടുനിന്ന് ദോഹ വഴി ബഹ്റൈന് പോകുന്ന ഐ.സി 977 വിമാനത്തില്‍ കഴിഞ്ഞ 28ന് യാത്രചെയ്ത കോഴിക്കോട് വടകര സ്വദേശി റഫീഖ് വാഴയിലാണ് ഇന്നലെ പരാതി സമര്‍പ്പിച്ചത്. ഇദ്ദേഹമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബാഗേജ് കിട്ടാതെ കഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുബൈയില്‍ ബിസിനസുകാരനായ ഇദ്ദേഹം ദോഹയിലെത്തി ദുബൈക്ക് പോകേണ്ടതായിരുന്നു. ബിസിനസ് സംബന്ധമായ രേഖകളും വസ്ത്രങ്ങളുമെല്ലാം ബാഗേജിലായതിനാല്‍ അന്നോ പിറ്റേന്നോ ദുബൈയില്‍ പോകാനോ അടിയന്തരമായി പങ്കെടുക്കേണ്ട യോഗത്തില്‍ സംബന്ധിക്കാനോ സാധിച്ചില്ലെന്ന് റഫീഖ് പരാതിയില്‍ പറയുന്നു. തനിക്കിത് മാനസിക സമ്മര്‍ദവും ബിസിനസ് നഷ്ടവുമുണ്ടാക്കി. ദോഹയില്‍ താമസിക്കുന്ന റൂമിന്റെ താക്കോല്‍ ബാഗേജിലായിരുന്നതിനാല്‍ ഹോട്ടലില്‍ കഴിയേണ്ടിവന്നു.
ഇതെല്ലാം കാണിച്ച് പിറ്റേന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാനേജര്‍ക്ക് കത്തയച്ചു. ഇതനുസരിച്ച് ഓഫീസിലേക്ക് അദ്ദേഹം വിളിപ്പിച്ചെങ്കിലും മറുപടി നിരുത്തരവാദപരവും നിരാശാജനകവുമായിരുന്നു. പരാതിപ്പെട്ടതിന്റെ ശിക്ഷയെന്നോണം ബാഗേജ് ദോഹയിലെത്തി 15 മണിക്കൂറിനുശേഷമാണ് തന്നെ അറിയിച്ചതെന്നും റഫീഖ് ആരോപിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തി ദോഹ വഴി ബഹ്റൈനിലേക്ക് പോകുന്ന വിമാനത്തില്‍ കോഴിക്കോടുനിന്ന് കയറിയവരുടെ ലഗേജുകളൊന്നും അന്ന് കിട്ടിയിരുന്നില്ല. അവിടെനിന്ന് പുറപ്പെടുമ്പോള്‍ ഇതുസംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

1 comment:

ജനശബ്ദം said...

ബാഗേജ് നഷ്ടവും നിരുത്തരവാദിത്തവും: ഇന്ത്യന്‍ എയര്‍ലൈന്‍സിനെതിരെ പരാതി
ദോഹ: ബാഗേജ് രണ്ടു ദിവസത്തോളം വൈകിയതിന്റെ നഷ്ടപരിഹാരവും നിരുത്തരവാദപരമായി പെരുമാറിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് യാത്രക്കാരന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് പരാതി നല്‍കി. കോഴിക്കോടുനിന്ന് ദോഹ വഴി ബഹ്റൈന് പോകുന്ന ഐ.സി 977 വിമാനത്തില്‍ കഴിഞ്ഞ 28ന് യാത്രചെയ്ത കോഴിക്കോട് വടകര സ്വദേശി റഫീഖ് വാഴയിലാണ് ഇന്നലെ പരാതി സമര്‍പ്പിച്ചത്. ഇദ്ദേഹമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബാഗേജ് കിട്ടാതെ കഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദുബൈയില്‍ ബിസിനസുകാരനായ ഇദ്ദേഹം ദോഹയിലെത്തി ദുബൈക്ക് പോകേണ്ടതായിരുന്നു. ബിസിനസ് സംബന്ധമായ രേഖകളും വസ്ത്രങ്ങളുമെല്ലാം ബാഗേജിലായതിനാല്‍ അന്നോ പിറ്റേന്നോ ദുബൈയില്‍ പോകാനോ അടിയന്തരമായി പങ്കെടുക്കേണ്ട യോഗത്തില്‍ സംബന്ധിക്കാനോ സാധിച്ചില്ലെന്ന് റഫീഖ് പരാതിയില്‍ പറയുന്നു. തനിക്കിത് മാനസിക സമ്മര്‍ദവും ബിസിനസ് നഷ്ടവുമുണ്ടാക്കി. ദോഹയില്‍ താമസിക്കുന്ന റൂമിന്റെ താക്കോല്‍ ബാഗേജിലായിരുന്നതിനാല്‍ ഹോട്ടലില്‍ കഴിയേണ്ടിവന്നു.

ഇതെല്ലാം കാണിച്ച് പിറ്റേന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാനേജര്‍ക്ക് കത്തയച്ചു. ഇതനുസരിച്ച് ഓഫീസിലേക്ക് അദ്ദേഹം വിളിപ്പിച്ചെങ്കിലും മറുപടി നിരുത്തരവാദപരവും നിരാശാജനകവുമായിരുന്നു. പരാതിപ്പെട്ടതിന്റെ ശിക്ഷയെന്നോണം ബാഗേജ് ദോഹയിലെത്തി 15 മണിക്കൂറിനുശേഷമാണ് തന്നെ അറിയിച്ചതെന്നും റഫീഖ് ആരോപിച്ചിട്ടുണ്ട്.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തി ദോഹ വഴി ബഹ്റൈനിലേക്ക് പോകുന്ന വിമാനത്തില്‍ കോഴിക്കോടുനിന്ന് കയറിയവരുടെ ലഗേജുകളൊന്നും അന്ന് കിട്ടിയിരുന്നില്ല. അവിടെനിന്ന് പുറപ്പെടുമ്പോള്‍ ഇതുസംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.