കണ്ണൂര്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിക്കിലീക്സ് രേഖകളുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി നിശ്ചിത അജന്‍ഡവച്ചുള്ള കൂടിക്കാഴ്ചയായിരുന്നില്ല നടന്നത്. അവരുടെ ചില ധാരണകള്‍ സംബന്ധിച്ച പാര്‍ടി നിലപാട് വ്യക്തമാക്കുക മാത്രമാണുണ്ടായത്. വാര്‍ത്തകളുണ്ടാക്കി പാര്‍ടിയില്‍ പുകിലുണ്ടാക്കാമെന്ന് കരുതുന്നവര്‍ ആ വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലത്. യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിനിധികളെയും പാര്‍ടി ഭാരവാഹികളെയും കാണാറുണ്ട്. കാണണമെന്ന് അങ്ങോട്ടുപറഞ്ഞതല്ല. സാധാരണ സൗഹൃദസന്ദര്‍ശനത്തിന് അവര്‍ സമയം ചോദിച്ചു. ഏതെങ്കിലും പ്രത്യേക വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. സംസാരിക്കുമ്പോള്‍ മറ്റാരും ഉണ്ടായിരുന്നില്ല. എം എ ബേബിയെയും തോമസ് ഐസക്കിനെയും കണ്ടത് വേവ്വേറെയാണ.് സംസാരം അവരുടെ രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് നീണ്ടു. അവരുടെ രാജ്യത്തോടല്ല, അമേരിക്കയുടെ നയങ്ങളോടാണ് എതിര്‍പ്പെന്ന് വ്യക്തമാക്കി. കേരളത്തില്‍ ആ എതിര്‍പ്പിന്റെ മുന്‍പന്തിയില്‍ പാര്‍ടിയാണ്. ആയിരങ്ങളെ കൊന്നൊടുക്കുന്ന സാമ്രാജ്യത്വ ആക്രമണോത്സുക നയങ്ങള്‍ മാറാത്തിടത്തോളം എതിര്‍പ്പ് തുടരുമെന്നും വ്യക്തമാക്കി. അമേരിക്കന്‍ വ്യവസായങ്ങള്‍ ഇവിടെ വരാന്‍ സമ്മതിക്കുന്നില്ല, കൊക്കക്കോള കമ്പനി പൂട്ടിച്ചു എന്നും അവര്‍ പറഞ്ഞു. എതിര്‍പ്പ് അമേരിക്കന്‍ കമ്പനി ആയതുകൊണ്ടല്ല; കൊക്കക്കോള ഇവിടെയുണ്ടാക്കിയ പ്രശ്നങ്ങള്‍കൊണ്ടാണെന്ന് വ്യക്തമാക്കി. ഒരു പ്രദേശത്തെ വെള്ളം മുഴുവന്‍ ഊറ്റി. വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടായി. ജനങ്ങളുടെ എതിര്‍പ്പ് വളര്‍ന്നു. ഞങ്ങള്‍ അതിന്റെ മുന്നില്‍നിന്നു. സംസ്ഥാന വ്യാപകമായി ആ പ്രശ്നം ഏറ്റെടുത്തു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ വാഗ്വാദത്തിനൊന്നും മുതിര്‍ന്നില്ല. അങ്ങനെയെങ്കില്‍ ഞങ്ങളുടെ വ്യവസായം വരുന്നതിന് നിങ്ങള്‍ തടസ്സമാകില്ലല്ലോ എന്നായി അവര്‍ . അനുവദനീയ മേഖലകളില്‍ പണം നിക്ഷേപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഐടിയിലും മറ്റു മേഖലകളിലും സാധ്യതകളുണ്ട്. വി എസുമായി അവര്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചികിത്സയിലായിരുന്നതിനാല്‍ ഒരുഘട്ടത്തില്‍ കണ്ടില്ല; പിന്നീട് കണ്ടു. ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നത്് കാര്യങ്ങളെ ദുരുദ്ദേശ്യപരമായി സമീപിക്കുന്നതിനാലാണ്. വിക്കിലീക്സ് രേഖകള്‍ പാര്‍ടിയെ വിഷമത്തിലാക്കാന്‍ ഉദ്ദേശിച്ചുള്ളതായി കരുതുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ? അമേരിക്കയുമായുള്ള സഹകരണത്തിന് തുടക്കം കുറിക്കലായി ഈ ചര്‍ച്ചയെ കാണാനാകുമോ : ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടും ഇങ്ങനെ ചോദിക്കുന്നത് ഉലക്കയില്‍നിന്ന് പാന്തം (നാര്) പൊളിക്കാന്‍ ശ്രമിക്കലാണ്. അതു നടക്കില്ല. ? കൂടിക്കാഴ്ച പാര്‍ടിയില്‍ ചര്‍ച്ചചെയ്തോ : ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്. അവരോടു പറഞ്ഞത് പാര്‍ടികാര്യങ്ങളെക്കുറിച്ച് സാമാന്യധാരണയുള്ള ആര്‍ക്കും പറയാവുന്നതാണ്. പ്രത്യേക ചര്‍ച്ച ആവശ്യമില്ല. ? ഈ വിവരങ്ങള്‍ പുറത്തുവന്നതില്‍ കേന്ദ്രത്തിന് പങ്കുണ്ടോ : അങ്ങനെ കരുതുന്നില്ല. വിക്കിലീക്സ് രേഖകള്‍ നേരത്തെ മുതല്‍ പുറത്തുവരുന്നതല്ലേ. വെളിപ്പെടുത്തലുകള്‍ ഏറ്റവുമേറെ വിഷമിപ്പിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയാണ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരട്ടെ. ? പാര്‍ടിക്കകത്തെ പ്രശ്നങ്ങള്‍ തോമസ് ഐസക് അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുവെന്ന വാര്‍ത്തകളുണ്ടല്ലോ : മാന്യത കാത്തുസൂക്ഷിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. ഒരാളെ ഏറ്റവും മോശക്കാരനായി ചിത്രീകരിക്കാനുള്ള ഈ ശ്രമം മാന്യതയ്ക്കു ചേര്‍ന്നതല്ല. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംബന്ധിച്ചു.
Subscribe to:
Post Comments (Atom)
1 comment:
പുകമറ സൃഷ്ടിക്കാനുള്ള മാധ്യമശ്രമം വിലപ്പോകില്ല:പിണറായി

Post a Comment