Tuesday, May 19, 2009

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ മൂന്നുവര്‍ഷം

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്റെ ജനോപകാരപ്രദമായ മൂന്നുവര്‍ഷം .

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണം മൂന്നു വര്‍ഷം പൂര്‍ത്തിയാവുകയാണ്. മന്ത്രിസഭ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ത്തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ പൊതുവിലുള്ള വോട്ടിങ് രീതി പരിശോധിച്ചാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും വ്യത്യസ്തമായ സമീപനത്തോടുകൂടിയാണ് വോട്ട് ചെയ്യാറുള്ളത് എന്ന് കാണാനാകും. ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം കോഗ്രസിന് അനുകൂലമായ ഒരു സ്ഥിതി രൂപപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്ന സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങളും അതിന്റെ ഭാഗമായുള്ള ഇടപെടലുകളും ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായി നടന്നിട്ടുണ്ട് എന്ന് കാണാം. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളായ കേരളത്തിലും പശ്ചിമ ബംഗാളിലും വലതുപക്ഷ മാധ്യമങ്ങളും ഇടതുപക്ഷ വായാടികളുമെല്ലാം ഒറ്റക്കെട്ടായി നിന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതായി തെരഞ്ഞെടുപ്പ് വിശകലനം പ്രഥമദൃഷ്ട്യാ നടത്തുമ്പോള്‍തന്നെ വ്യക്തമാവുന്നുണ്ട്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലത്തില്‍ 16 എണ്ണം നേടി യുഡിഎഫ് നല്ല വിജയം നേടിയിട്ടുണ്ട്. എല്‍ഡിഎഫിനാവട്ടെ നാലു സീറ്റിലാണ് വിജയിക്കാനായത്. എന്നാല്‍, കേരളത്തില്‍ എല്‍ഡിഎഫിന് ലോക്സഭാ സീറ്റുകളുടെ എണ്ണത്തിലുണ്ടായ കുറവുപോലെ വോട്ടില്‍ കുറവുണ്ടായിട്ടില്ല. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് 69,46,126 ആണ്. ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചതാവട്ടെ 67,17,488 ആണ്. അതായത് 2,28,638 വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ഇത് കാണിക്കുന്നത് ചെറിയൊരു ശതമാനം വോട്ടുകള്‍ മുമ്പ് ലഭിച്ചത് എല്‍ഡിഎഫിന് ലഭിച്ചില്ല എന്നാണ്. ഈ പോരായ്മകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. 2004 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത് 58,05,280 വോട്ടാണ്. അതിനേക്കാള്‍ 12 ലക്ഷത്തോളം വോട്ട് എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായിട്ടുണ്ട്. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ 76,53,189 വോട്ടാണ് ലഭിച്ചിട്ടുള്ളത്. അതായത്, മുമ്പ് പോള്‍ ചെയ്യപ്പെടാതിരുന്ന വോട്ടുകള്‍ ഇപ്രാവശ്യം യുഡിഎഫിന് ലഭിച്ചിട്ടുണ്ട് എന്നര്‍ഥം. ബിജെപിയുടെ വോട്ട് 2004 ല്‍ 17,85,254 ആയിരുന്നെങ്കില്‍ ഇത്തവണ ലഭിച്ചതാവട്ടെ 10,31,274 ആണ്. അതിനര്‍ഥം ഏഴുലക്ഷത്തോളം വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപിക്ക് കുറഞ്ഞു എന്നര്‍ഥം. സ്വാഭാവികമായും ഈ വോട്ടുകള്‍ യുഡിഎഫിനാണ് ലഭിച്ചിട്ടുള്ളത് എന്നു കാണാം. അതായത് യുഡിഎഫിന് വര്‍ധിച്ച 12 ലക്ഷത്തോളം വോട്ടില്‍ 7.5 ലക്ഷം വോട്ട് ബിജെപിയുടെ സംഭാവനയാണ്. അതുകൊണ്ട് ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ എല്‍ഡിഎഫിന്റെ അടിത്തറ തന്നെ ദുര്‍ബലപ്പെട്ടു എന്നു പറയുന്ന വാദം തികച്ചും തെറ്റാണെന്നു കാണാം. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം ഇടതുപക്ഷം ഇന്ത്യാരാജ്യത്ത് ഇനിയും തുടരും. അതിന്റെ അടിസ്ഥാനത്തില്‍ ആഗോളവല്‍ക്കരണത്തിന് ബദല്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള ഭരണനടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. അതിന്റെ നേട്ടങ്ങള്‍ ഇന്ന് അനുഭവിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കാര്‍ഷിക മേഖലയുടെ തകര്‍ച്ച ആയിരത്തിലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നില സംജാതമാക്കി. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്ന നയം ആര്‍ സി ചൌധരി കമീഷന്‍ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് നടപ്പാക്കി. പരമ്പരാഗത വ്യവസായങ്ങള്‍ ഈ കാലഘട്ടത്തില്‍ തകര്‍ന്ന് തരിപ്പണമായി. ആരോഗ്യ-വിദ്യാഭ്യാസ മേഖല സമ്പന്നര്‍ക്കു മാത്രം പ്രാപ്യമാകുന്ന നില സംജാതമായി. ക്ഷേമനിധി പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കാതെയായി. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന നിലയുണ്ടായി. ഈ നയങ്ങള്‍ക്ക് ബദലായി ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന നിലപാടുകളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന്റെ നേട്ടങ്ങള്‍ വിവിധ മേഖലകളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് മാതൃകയാവുന്ന കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. ഭക്ഷ്യമേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനായി ഭക്ഷ്യസുരക്ഷാപദ്ധതിയും നടപ്പാക്കി. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന താങ്ങുവില നെല്ലിന് നല്‍കുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക മേഖലയിലെ ഇത്തരം ഇടപെടലുകള്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ 70 കോടി രൂപ നഷ്ടത്തില്‍ നില്‍ക്കുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് 160 കോടിയില്‍പ്പരം രൂപ സംസ്ഥാന ഖജനാവിന് നല്‍കാവുന്ന തരത്തില്‍ അത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. പരമ്പരാഗത മേഖലയിലെ റിബേറ്റ് പുനഃസ്ഥാപനവും സര്‍ക്കാരിന്റെ അകമഴിഞ്ഞ സഹായവും ആ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സഹായകമായി. ഹാന്‍ടെക്സിനും ഹാന്‍വീവിനും പുനരുദ്ധാരണ പാക്കേജ് തന്നെ നടപ്പാക്കി. ഖാദിത്തൊഴിലാളികള്‍ക്ക് 25 ശതമാനം വേതനവര്‍ധന നടപ്പാക്കി. കയര്‍ വ്യവസായത്തിന്റെ സമൂലപുരോഗതിക്കായി നിയമിച്ച ആനത്തലവട്ടം ആനന്ദന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും സര്‍ക്കാര്‍ നടപടിയെടുത്തു. ഈ ഇടപെടല്‍ പരമ്പരാഗത മേഖലയെ ശക്തിപ്പെടുത്തി. മത്സ്യത്തൊഴിലാളി കടാശ്വാസ നിയമവും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും സ്ഥലവും വീടും നല്‍കുന്നതിനുള്ള പദ്ധതിയും കടലോരമേഖലയെ വറുതിയില്‍നിന്ന് രക്ഷപ്പെടുത്തിയെടുക്കുന്നതിന് സഹായകമായി. പുത്തന്‍ വികസന മേഖലകളിലും സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടപ്പാക്കി. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിന് ലഭിച്ചു. പുതുതായി 40,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ഉതകുന്നവിധം ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ചു. ജില്ലാകേന്ദ്രങ്ങളില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് റവന്യൂ കമ്മി 3.43 ശതമാനമായിരുന്നത് 2.4 ശതമാനമാക്കി കുറച്ചു. സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, അത് 22 ശതമാനംവരെ ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സാമൂഹ്യനീതിയും ഗുണമേന്മയും സംരക്ഷിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള നടപടികള്‍ വിദ്യാഭ്യാസമേഖലയില്‍ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസത്തിനുള്ള അടങ്കല്‍ 56 കോടി രൂപയില്‍നിന്ന് 101 കോടി രൂപയായി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസമേഖലയിലെ വിജയശതമാനത്തില്‍ വന്‍ കുതിപ്പ് ഇത്തരം നടപടികളുടെ ഭാഗമായി ഉണ്ടായി. പൊതു ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഈ കാലയളവില്‍ സ്വീകരിച്ചു. മരുന്നുവില നിയന്ത്രിക്കുന്നതിനും ഈ മേഖലയിലെ അഴിമതി തുടച്ചുമാറ്റുന്നതിനും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആരംഭിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിച്ചു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് മേഖലയില്‍ ക്ഷേമനിധി ഏര്‍പ്പെടുത്തി. പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി. നിയമന നിരോധനം പിന്‍വലിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വികസനത്തിനായുള്ള ഫണ്ട് വിനിയോഗത്തില്‍ വന്‍ പുരോഗതി നേടിയെടുക്കാനായി. വനിതാ നയത്തിന് രൂപംനല്‍കി. മുസ്ളിം ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. പൊതുവിതരണ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുമ്പോള്‍ അവയെ സംരക്ഷിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു. അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പത്തുവര്‍ഷംകൊണ്ട് 3000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം, തുറമുഖവികസനം, കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളിലൂടെ അടിസ്ഥാന സൌകര്യമേഖലയിലെ വികസനം ശക്തിപ്പെടുത്തി. അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശക്തിപ്പെടുത്തി. സഹകരണമേഖല ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വനംകൊള്ള തടഞ്ഞു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെ ബാധിക്കാതിരിക്കാനുള്ള വിശദമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി. ഇതിനായി 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇത്തരം നയങ്ങള്‍ ശക്തമായി ബാധിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ ആരംഭിച്ചു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടുരൂപയ്ക്ക് റേഷനരി, മാവേലി സ്റോറുകളില്‍ 14 രൂപയ്ക്ക് യഥേഷ്ടം അരി തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമാണ്. യുഡിഎഫ് കുടിശ്ശികയാക്കിയ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടിക്കു പുറമെ എല്ലാ ക്ഷേമപെന്‍ഷനും 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത് 110 രൂപയായിരുന്നു എന്നത് ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങളിലെയും 65 വയസ്സ് കഴിഞ്ഞവര്‍ക്ക് വാര്‍ധക്യകാല അലവന്‍സ് പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ എന്നിവരുടെ കടങ്ങളിലെ പലിശയും പിഴപ്പലിശയും 25,000 രൂപ വരെയുള്ള മുതല്‍സംഖ്യയും എഴുതിത്തള്ളുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇത്തരത്തില്‍ എല്ലാ മേഖലയെയും സംരക്ഷിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത്തരം നടപടികള്‍ക്ക് കൂടുതല്‍ സഹകരണം ജനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം ഈ സര്‍ക്കാരിനെതിരായി നടത്തുന്ന തെറ്റായ പ്രചാരവേലകളെ തിരിച്ചറിയണമെന്നും അഭ്യര്‍ഥിക്കുന്നു.

5 comments:

ജനശബ്ദം said...

മുക്കുവന്‍ said...

I have to bear another two years these baffoons :(

ഘടോല്‍കചന്‍ said...

തലക്കെട്ടു കണ്ടപ്പൊ എന്തൊ കോമഡി ലേഖനമാണെന്നു കരുതിയാ വന്നത്.... :)

ഹാവൂ.........................

Anonymous said...

ജനോപകാരം സഹിക്ക വയ്യാതെ ജനം വലിച്ചെറിഞ്ഞു, ചവറ്റു കുട്ടയില്‍.

ഘടോല്‍ക്കചന്‍ കരുതിയതിനേക്കാള്‍ ഹ്യൂമറാണ് ഇത്.

കുട്ടി said...

ഈ തിരഞ്ഞെടുപ്പില്‍ എത്ര പേര്‍ അവരുടെ ആദ്യ വോട്ട് ഇട്ടു എന്നതിന്റെ കണക്കു കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.