ദല കേരളോല്‍സവത്തിന് കൊടിയിറങ്ങി
ദുബൈ: പ്രവാസ ലോകത്തേക്ക് കേരളത്തിന്റെ നാട്ടുല്സവം പറിച്ചുനട്ടുകൊണ്ട് ദുബൈ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് (ദല) സംഘടിപ്പിച്ച കേരളോല്‍സവത്തിന് കൊടിയിറങ്ങി. രണ്ടുദിവസങ്ങളിലായി നടന്ന ഉല്‍സവ പരിപാടിയിലേക്ക് വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ഒരുക്കിയ ഉല്‍സവപ്പറമ്പ് കേരള ഗ്രാമീണതയുടെ തനിപ്പകര്‍പ്പായി മാറി.
നെറ്റിപ്പട്ടം കെട്ടിയ ആന, സൈക്കിള്‍ യജ്ഞം, പുസ്തകശാല, ചിത്രപ്രദര്‍ശനം, പഞ്ചവാദ്യം, തട്ടുകട, തുടങ്ങി ബലൂണ്‍ വില്പനയും കപ്പലണ്ടി വില്പനയും വരെ ഉണ്ടായിരുന്നു. കപ്പ, മത്തിക്കറി, ഇഢലി, ദോശ തുടങ്ങിയ നാടന്‍ വിഭവങ്ങളുമായി നടത്തിയ തട്ടുകട ശ്രദ്ധേയമായി. ദല വനിതാ പ്രവര്‍ത്തകര്‍ വീടുകളില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ക്ക് തട്ടുകടയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. നെല്‍പാടമടക്കമുള്ള കര്‍ഷക ഗ്രാമം അതേപടി പുനരാവിഷ്കരിച്ചത് ഗള്‍ഫില്‍ വളരുന്ന പുതിയ തലമുറക്ക് പുതിയ അനുഭവമായി. നെല്ല് വിളഞ്ഞുനില്‍ക്കുന്ന പാടവും കുടിലും കുലവാഴയുമൊക്കെയാണ് പുനരാവിഷ്കരിച്ചത്. ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. പ്രധാന വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറി.
ഉല്‍സവ നഗരിയിലെ 'മാധ്യമം' സ്റ്റാളില്‍ വന്‍ സന്ദര്‍ശക പ്രവാഹമാണ് അനുഭവപ്പെട്ടത്. കേരളീയ വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിജയികള്‍ക്ക് തല്‍സമയംതന്നെ സമ്മാനങ്ങളും നല്കി. 'മാധ്യമം' സ്റ്റാളില്‍ ഒരുക്കിയിരുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു. 'ദല' ഒരുക്കിയ പുസ്തകശാലയോടനുബന്ധിച്ച് സംവാദം, പ്രശ്നോത്തരി, കവിതാലാപനം, പുസ്തക പരിചയം തുടങ്ങിയവയും സംഘടിപ്പിച്ചു. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയെ കെ.എം അബ്ബാസ് പരിചയപ്പെടുത്തി. പി കെ മുഹമ്മദ്, ഇ എം ഹാശിം തുടങ്ങി നിരവധി പേര് സംവാദത്തില്‍ പങ്കെടുത്തു. ജ്യോതി കുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
Subscribe to:
Post Comments (Atom)
2 comments:
ദല കേരളോല്‍സവത്തിന് കൊടിയിറങ്ങി
ദുബൈ: പ്രവാസ ലോകത്തേക്ക് കേരളത്തിന്റെ നാട്ടുല്സവം പറിച്ചുനട്ടുകൊണ്ട് ദുബൈ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് (ദല) സംഘടിപ്പിച്ച കേരളോല്‍സവത്തിന് കൊടിയിറങ്ങി. രണ്ടുദിവസങ്ങളിലായി നടന്ന ഉല്‍സവ പരിപാടിയിലേക്ക് വിവിധ എമിറേറ്റുകളില്‍ നിന്നായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ഒരുക്കിയ ഉല്‍സവപ്പറമ്പ് കേരള ഗ്രാമീണതയുടെ തനിപ്പകര്‍പ്പായി മാറി.
നെറ്റിപ്പട്ടം കെട്ടിയ ആന, സൈക്കിള്‍ യജ്ഞം, പുസ്തകശാല, ചിത്രപ്രദര്‍ശനം, പഞ്ചവാദ്യം, തട്ടുകട, തുടങ്ങി ബലൂണ്‍ വില്പനയും കപ്പലണ്ടി വില്പനയും വരെ ഉണ്ടായിരുന്നു. കപ്പ, മത്തിക്കറി, ഇഢലി, ദോശ തുടങ്ങിയ നാടന്‍ വിഭവങ്ങളുമായി നടത്തിയ തട്ടുകട ശ്രദ്ധേയമായി. ദല വനിതാ പ്രവര്‍ത്തകര്‍ വീടുകളില്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ക്ക് തട്ടുകടയില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു.
നെല്‍പാടമടക്കമുള്ള കര്‍ഷക ഗ്രാമം അതേപടി പുനരാവിഷ്കരിച്ചത് ഗള്‍ഫില്‍ വളരുന്ന പുതിയ തലമുറക്ക് പുതിയ അനുഭവമായി. നെല്ല് വിളഞ്ഞുനില്‍ക്കുന്ന പാടവും കുടിലും കുലവാഴയുമൊക്കെയാണ് പുനരാവിഷ്കരിച്ചത്. ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. പ്രധാന വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറി.
ഉല്‍സവ നഗരിയിലെ 'മാധ്യമം' സ്റ്റാളില്‍ വന്‍ സന്ദര്‍ശക പ്രവാഹമാണ് അനുഭവപ്പെട്ടത്. കേരളീയ വിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിജയികള്‍ക്ക് തല്‍സമയംതന്നെ സമ്മാനങ്ങളും നല്കി. 'മാധ്യമം' സ്റ്റാളില്‍ ഒരുക്കിയിരുന്ന വാര്‍ത്താ ചിത്ര പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
'ദല' ഒരുക്കിയ പുസ്തകശാലയോടനുബന്ധിച്ച് സംവാദം, പ്രശ്നോത്തരി, കവിതാലാപനം, പുസ്തക പരിചയം തുടങ്ങിയവയും സംഘടിപ്പിച്ചു. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയെ കെ.എം അബ്ബാസ് പരിചയപ്പെടുത്തി. പി കെ മുഹമ്മദ്, ഇ എം ഹാശിം തുടങ്ങി നിരവധി പേര് സംവാദത്തില്‍ പങ്കെടുത്തു. ജ്യോതി കുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
അണിയറ ശില്പികള്ക്കഭിവാദ്യങ്ങള്
Post a Comment