കേരളത്തിലെ തീവ്രവാദവും പൊലീസും പ്രതികണങ്ങള്‍
വര്‍ഗീയതയും തീവ്രവാദവും പരസ്പരപൂരകമായ ഘടകങ്ങളാണ്. വര്‍ഗീയവാദിക്ക് തീവ്രവാദിയാകാനും തീവ്രവാദിക്ക് വര്‍ഗീയവാദിയാകാനും എളുപ്പം കഴിയും. ഭൌതികസാഹചര്യം മനുഷ്യമനസ്സിനെ ഈ വിധം രൂപാന്തരപ്പെടുത്തുമെന്നത് അനുഭവസിദ്ധം. പൊലീസിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനാലാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഒരു പ്രമുഖ കോഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത് വായിക്കാന്‍ ഇടയായതിനാലാണ് മേലെഴുതിയ പ്രതികരണം. ഇടതുപക്ഷ ജനാധപത്യ മുന്നണി സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുന്നു എന്ന ആരോപണം അസംബന്ധമാണ്. പൊലീസിനെ മനുഷ്യവല്‍ക്കരിക്കാനും സമൂഹത്തിന്റെ സേവനസേനയാക്കാനും കേരളത്തില്‍ ആവിഷ്കരിച്ച കമ്യൂണിറ്റി പൊലീസ് നയം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീകരമായ പൊലീസ് മര്‍ദനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കാനില്ല. പൊലീസ് നയത്തില്‍ വന്ന ഗുണപരമായ മാറ്റത്തിന്റെ ലക്ഷണമാണ് ഇതൊക്കെ. കക്ഷിരാഷ്ട്രീയത്തിന്റെ ഭ്രാന്ത് ബാധിച്ചവര്‍ക്കുമാത്രമേ ഈ യാഥാര്‍ഥ്യത്തെ അന്യഥാ ചിത്രീകരിക്കാന്‍ കഴിയൂ. കേരളം ഒഴിച്ച് മറ്റു മിക്കവാറും സംസ്ഥാനങ്ങളില്‍ എത്രയോ കാലമായി മതവര്‍ഗീയതയും തീവ്രവാദവും ഇടകലര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഗുജറാത്തിലും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പുപോലും ഒറീസയിലും കര്‍ണാടകത്തിലും വര്‍ഗീയ-തീവ്രവാദികളുടെ ഭീതിദമായ അഴിഞ്ഞാട്ടമല്ലേ ഉണ്ടായത്? കശ്മീരിലും മഹാരാഷ്ട്രയിലും അസമിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പല നിറത്തിലും തരത്തിലുമുള്ള വര്‍ഗീയ തീവ്രവാദ ശക്തികളുടെ സൃഷ്ടിയല്ലേ. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി എത്രയോ കാലമായി കേരളം മതനിരപേക്ഷതയുടെയും മാനവികസാഹോദര്യത്തിന്റെയും പൂന്തോട്ടമായി ഉയര്ന്നുനില്ക്കുന്നു. എന്നാല്‍, ജന്മനാടിനെ മതവര്‍ഗീയതയുടെ ഭ്രാന്താലയമാക്കാന്‍ ഇവിടെ കുറച്ചുകാലമായി പ്രതിലോമശക്തികള്‍ ബോധപൂര്‍വം ആസൂത്രിതശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മാറാടും മറ്റും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കാന്‍ മുസ്ളിം- ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ ഇവിടെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഭ്രാന്തന്‍വര്‍ഗീയതയെ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായി. ഹിന്ദുത്വവര്‍ഗീയശക്തികള്‍ ഇതിനൊക്കെ തുറന്ന പിന്തണയും നല്കി. എന്നിട്ടും ഇവിടെ വര്‍ഗീയ-തീവ്രവാദശക്തികളെ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശക്തമായ ഇടതുപക്ഷ-ജനാധിപത്യ മതനിരപേക്ഷപ്രസ്ഥാനത്തിന്റെ ലക്ഷ്യബോധവും ഇച്ഛാശക്തിയും കരുത്തും വിളംബരംചെയ്യുന്ന അനുഭവമാണിത്. ഇവിടെനിന്ന് ഒരു പിടി തീവ്രവാദികളായ യുവാക്കള്‍ കശ്മീരില്‍ പോയി വെടിയേറ്റു മരിച്ചു. നിര്‍ഭാഗ്യകരം തന്നെയിത്. എന്നാല്‍, ഇതുകൊണ്ട് കേരളമാകെ തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന വിവരദോഷികളുടെ വിലയിരുത്തല്‍ നിരര്‍ഥക ജല്‍പ്പനമായി പരിഗണിച്ചാല്‍ മതി. ഗുജറാത്തിലും ഒറീസയിലും മറ്റും ന്യൂനപക്ഷവേട്ട നടത്തുന്ന ഭീകരശക്തികളുടെ സഹായികളായി അവിടത്തെ പൊലീസുകാര്‍ മാറി. അവിടങ്ങളില്‍ വര്‍ഗീയഭ്രാന്തിന്റെ ഒഴുക്കിന്റെ കൂടെ പൊലീസുകാരും ഒഴുകി. എന്നാല്‍, കേരളത്തില്‍ പൊലീസ് പൊതുവെ ഉന്നതനിലവാരം നിലനിര്‍ത്തുന്ന ഒരു സൈനിക വ്യൂഹമാണ്. മതതീവ്രഭീകരവാദികളെ കൈകാര്യംചെയ്യുന്നതില്‍ കേരളത്തിലെ പൊലീസ്സേന മാതൃകയാണ്. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ തിളങ്ങുന്ന മുഖമുദ്രയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ഇതെല്ലാം മൂടിവയ്ക്കാനാണ് ഇടതുപക്ഷ വിരുദ്ധരായ ഒരു കൂട്ടം നേതാക്കള്‍ ശ്രമിക്കുന്നത്.

I.V. DAS .desh