ആണവക്കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, ആണവകരാറിനെതിരായ പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കം
ന്യൂഡല്‍ഹി: അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ആണവകരാറുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതുപക്ഷ പാര്‍ടികള്‍ പ്രഖ്യാപിച്ച ദേശവ്യാപക പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കം. ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികള്‍ സംഘടിപ്പിച്ച പൊതുറാലിയിലും സമ്മേളനത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അമേരിക്കന്‍ താല്പര്യങ്ങള് സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ താല്പര്യം കാട്ടുന്നതെന്ന് കാരാട്ട് പറഞ്ഞു. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ കരാറുമായി മുന്നോട്ടു പോകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഐഎഇഎയില്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജപ്പാനില്‍വെച്ച് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷുമായി പ്രധാനമന്ത്രി മന്മോഹന്സിങ്ങ് കൂടിക്കാഴ്ച നടത്തിയശേഷമാണ് ഈ നടപടി ഉണ്ടായത്. ഇന്ത്യയുടെ കാര്യങ്ങള്‍ ആരാണ് തീരുമാനിക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അമേരിക്കയില്‍ പ്രസിഡണ്ട് ബുഷിന്റെ പാര്‍ടി ന്യൂനപക്ഷമാണ്. ഇടതുപക്ഷ പാര്‍ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ മന്മോഹന്സിങ്ങ് സര്‍ക്കാരും ന്യൂനപക്ഷമായിരിക്കുകയാണ്. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്കുന്ന പ്രസിഡന്റും അതേ അവസ്ഥയിലുള്ള പ്രധാനമന്ത്രിയുമാണ് കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് - കാരാട്ട് പറഞ്ഞു. സിപിഐ സെക്രട്ടറി എ ബി ബര്ദന്, ഫോര്‍വേഡ് ബ്ളോക്ക് സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാകാരാട്ട് തുടങ്ങിയവരും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
4 comments:
ആണവക്കരാര്‍ നടപ്പാക്കാന്‍ അനുവദിക്കില്ല, ആണവകരാറിനെതിരായ പ്രക്ഷോഭത്തിന് ആവേശകരമായ തുടക്കം [Photo]

പ്രധാന പ്രാസംഗികൻ സോമനാഥ് ചാറ്റ്ര്ജി ആണവക്കരാറിനെതിരെ ആഞ്ഞടിച്ചു എന്നു കൂടി ചേർത്താലെ വാർത്ത് പൂർണമാകൂ.
ഈ അനോണീന്റെ കാര്യം..സ്പീക്കര്‍ എന്ന നിലയ്ക്ക് സ്വതന്ത്രനായി നില്‍ക്കണോ അതോ പാര്‍ട്ടി അംഗം എന്ന നിലക്ക് രാജിവെക്കണോ എന്നത് സംഭവം ഗൌരവമായി എടുക്കുന്ന ഒരാള്‍ക്ക് ഗൌരവമുള്ള ചോദ്യം. രണ്ടിലും ന്യായാന്യായങ്ങള്‍ ധാരാളം..സോ...ടൈം എടുക്കുന്നതില്‍ തെറ്റില്ല..
ആദ്യത്തെ അനൊണി രന്ന്റ്റാമത്തെ അനൊണിയോട്
ആകെ കൺഫുഷൻ. തിപ്പൊ എതാ പാർട്ടി..
സിപീയെമ്മൊ കാൺഗ്രസ്സൊ?
എല്ലാത്തിലും വലുത് പാർട്ടി പാർട്ടി എന്നാണല്ലൊ ഇത്രെം നാൾ പരഞ്ഞിരുന്നത്.
ആ സ്പീക്കറുടെ കസ്സെരയിലെ ഇരുപ്പ് രാജകീയം തന്നെ അല്ലെ.
Post a Comment