ജനവിരുദ്ധ സമരം നിര്‍ത്തണം പാഠപുസ്തകം സത്യസന്ധം: ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറ
ഫിലദല്‍ഫിയ: ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകം ചരിത്ര വസ്തുതകളെ സത്യസന്ധമായി പ്രസ്താവിക്കുകയും സാമൂഹ്യ പോരാട്ടങ്ങളെ നീതിപൂര്‍വമായി രേഖപ്പെടുത്തുകയും ചെയ്യുന്നതാണെന്ന് ആംഗ്ളിക്കന്‍ സഭാ ആര്‍ച്ച്ബിഷപ്പ് ഡോ. സ്റ്റീഫന്‍ വട്ടപ്പാറ പറഞ്ഞു. പുസ്തകത്തില്‍ മതനിഷേധം ഉണ്ടെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സമരം ചെയ്യുന്നത് ക്രൈസ്തവ സഭാ നേതാക്കള്‍ നിര്‍ത്തണമെന്ന് അദ്ദേഹം അമേരിക്കയിലെ ഫിലിദല്‍ഫിയയില്‍നിന്ന് മാധ്യമങ്ങള്‍ക്ക് അയച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ പാഠപുസ്തകം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. കിരാതമായ ജന്മിത്വത്തെയും ജാതിവ്യവസ്ഥിതികളെയും എതിര്‍ത്ത ചരിത്രവും സ്വാതന്ത്യ്ര പോരാട്ടത്തിന്റെ ചരിത്രവും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മതനിഷേധപരമായ ഒരു വാക്കുപോലും പുസ്തകത്തില്‍ ഇല്ല എന്ന് നീതിബോധമുള്ള ആര്‍ക്കും ബോധ്യപ്പെടും. സാമാന്യ ജനത്തിന്റെ നീതിക്കായാണ് ക്രിസ്തു പ്രവര്‍ത്തിച്ചതും സുവിശേഷിച്ചതും എന്നിരിക്കെ സഭാ മേലധ്യക്ഷന്മാര്‍ അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് കാലമോ ചരിത്രമോക്ഷമിക്കില്ല. സഭാധ്യക്ഷന്മാര്‍ കാലത്തിനൊത്ത് ഉയരുകയും സാമാന്യ നീതിക്കായി പോരാടുകയുമാണ് ചെയ്യേണ്ടത്. പാഠപുസ്തക വിഷയത്തില്‍ സഭാ നേതാക്കള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അപഹാസ്യവും ക്രൈസ്തവ സമൂഹത്തിന് അപമാനവുമാണ്. അവര്‍ സമരമുഖത്ത്നിന്ന് പിന്മാറുകയും നീതിക്കായി നിലകൊള്ളുകയും ചെയ്യണമെന്ന് ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
1 comment:

Post a Comment