Sunday, July 6, 2008

ആണവക്കരാര്‍ വിദേശനയം അപകടത്തിലാക്കും: കാരാട്ട്

കൊല്‍ക്കത്ത: ആണവക്കരാര്‍ രാജ്യത്തിന്റെ വിദേശനയം അപകടത്തിലാക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്.ആണവക്കരാറിനുവേണ്ടി യുഎസിന്റെ പിന്നാലെ പോയാല്‍ രാജ്യത്തിന്റെ സ്വതന്ത്ര വിദേശനയമാണ് അപകടത്തിലാകുക. സിപിഐ നേതാവും പാര്‍ലമെന്റേറിയനുമായിരുന്ന ഹിരണ്‍ മുഖോപാധ്യായയുടെ ശതാബ്ദിയാഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-യുഎസ് ആണവക്കരാര്‍ ഉണ്ടായാല്‍ ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യ വാതക പൈപ്ലൈന്‍ പദ്ധതി ഉണ്ടാകില്ല. കൂടിയാലോചനകളുടെ ഒാരോ ഘട്ടത്തിലും ഇറാനുമായി സഹകരണം അരുതെന്നു യുഎസ് നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നു കാരാട്ട് പറഞ്ഞു.

1 comment:

ജനശബ്ദം said...