Tuesday, July 15, 2008

ബുഷ് കി നഹി, ജനതാ കി സുനോ

ബുഷ് കി നഹി, ജനതാ കി സുനോ

'ബുഷ് കി നഹി, ജനതാ കി സുനോ' (ബുഷിനെയല്ല, ജനങ്ങളെ കേള്‍ക്കൂ)- ആണവകരാറിലൂടെ അമേരിക്കന്‍ അടിമത്തം ഏറ്റുവാങ്ങുന്ന യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷ പാര്‍ടികള്‍ ആരംഭിക്കുന്ന പ്രചാരണത്തിന് സിപിഐ എം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലെ വാക്കുകളാണിത്. ജപ്പാനില്‍ ജി- 8 ഉച്ചകോടിയില്‍ പങ്കെടുക്കവെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രത്തോടുകൂടിയുള്ളതാണ് പോസ്റ്റര്‍. ബുഷ് മന്‍മോഹന്റെ ചെവിയില്‍ രഹസ്യംപറയുന്നതാണ് ചിത്രം. രാജ്യം വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും പിടിയിലമരുമ്പോള്‍ ബുഷ് പറയുന്നതുകേട്ട് വിധേയത്വത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രിയെ കളിയാക്കുന്നതാണ് പോസ്റ്റര്‍. ചിത്രത്തിനുതാഴെ 'ആണവകരാറില്‍നിന്ന് പിന്തിരിയുക, വിലക്കയറ്റം തടയുക' എന്നീ മുദ്രാവാക്യങ്ങളുമുണ്ട്. കരാര്‍പ്രശ്നത്തില്‍ യുപിഎ തീരുമാനത്തിനെതിരെ ശക്തമായ പ്രചാരണത്തിനാണ് ഇടതുപക്ഷപാര്‍ടികള്‍ തയ്യാറെടുക്കുന്നത്. ഉദ്ഘാടനം ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്നു. ബുധനാഴ്ച ചെന്നൈയില്‍ നടക്കുന്ന റാലിയിലും പൊതുയോഗത്തിലും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുക്കും. തൊട്ടടുത്ത ദിവസങ്ങളില്‍ ആന്ധ്രയിലും കര്‍ണാടകത്തിലും നടക്കുന്ന റാലികളില്‍ പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പങ്കെടുക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ദേശവ്യാപക പ്രചാരണത്തിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കും. ആണവകരാറിന്റെ അപകടങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖ സിപിഐ എം പുറത്തിറക്കിയിട്ടുണ്ട്. കരാറിന്റെ പതിനഞ്ച് വശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ലഘുലേഖ. ഇന്ത്യയുടെ തന്ത്രപ്രധാന സ്വയംഭരണം തകര്‍ക്കുന്ന കരാര്‍ വേണ്ട, ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വില്‍ക്കുന്ന കരാര്‍ വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങളും ലഘുലേഖയില്‍ ഉയര്‍ത്തുന്നു. വര്‍ഗീയതയുടെ അപകടങ്ങളെക്കുറിച്ച് മറ്റൊരു ലഘുലേഖയും ഉടന്‍ പുറത്തിറക്കും.

2 comments:

ജനശബ്ദം said...

ചാണക്യന്‍ said...

ബുഷിന്റെ അടക്കം പറച്ചിലുകേട്ടപ്പോളാ മ്ലേച്ചന്റെ ചിരി കണ്ടോ...!...?...