Sunday, July 13, 2008

അധികാരം അഹമ്മദിന്ന്, അപമാനം ലീഗിന്ന്,അണികള് അകലുന്നു

അധികാരം അഹമ്മദിന്ന്, അപമാനം ലീഗിന്ന്,അണികള്‍ അകലുന്നു

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ രാഷ്ട്രീയപാപ്പരത്തം ഒരിക്കല്‍ക്കൂടി ബഹുജനസമക്ഷം തുറന്നുകാട്ടുന്നതാ ണ് വ്യാഴാഴ്ച പാണക്കാട്ട് ചേര്‍ന്ന ലീഗ് ദേശീയ നേതൃയോഗത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ കാര്യത്തില്‍ ആ പാര്‍ടിക്ക് കടുത്ത ആശങ്കയുണ്ടെന്നാണ് നേതൃയോഗം വെളിപ്പെടുത്തിയത്. യുപിഎ സഖ്യകക്ഷിയായ മുസ്ളിംലീഗിന്റെ മന്ത്രി ഇ അഹമ്മദ് യോഗത്തില്‍ പങ്കെടുത്തിട്ടും ലീഗിന്റെ ആശങ്ക അകറ്റാന്‍ കഴിഞ്ഞില്ല. ഇടതുപക്ഷം ഭരണത്തില്‍ പങ്കാളിയല്ലാത്തതുകൊണ്ടാണ് കരാറിന്റെ വിശദാംശങ്ങള്‍ കൈമാറാതിരുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഭരണത്തില്‍ പങ്കാളിയായ മുസ്ളിംലീഗിന് വിശദാംശങ്ങള്‍ നല്‍കിയിരിക്കുമല്ലോ? കരാറിലെ ഏത് കാര്യത്തിലാണ് അവര്‍ക്ക് ആശങ്കയുള്ളതെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. പാണക്കാട് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ ചന്ദ്രിക റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്. "ഇന്ത്യ-യുഎസ് ആണവകരാര്‍ വിഷയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനുള്ള കടുത്ത ആശങ്ക ദല്‍ഹിയില്‍ ഇന്ന് നടക്കുന്ന യുപിഎ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തെയും സോണിയാഗാന്ധി, പ്രധാനമന്ത്രി എന്നിവരെയും ബോധ്യപ്പെടുത്തുമെന്നും പ്രശ്നപരിഹാരമില്ലെങ്കില്‍ തക്കതായ തീരുമാനം കൈക്കൊള്ളുമെന്നും പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി ദേശീയ നേതൃയോഗം പ്രഖ്യാപിച്ചു''. വിശ്വാസവോട്ടിന്റെ കാര്യത്തില്‍ മുസ്ളിംലീഗ് യുപിഎ ഗവമെന്റിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആണവകരാര്‍ വിഷയത്തില്‍ മുസ്ളിംലീഗിന് ഗൌരവമായ ഉല്‍ക്കണ്ഠയും പ്രശ്നങ്ങളുമുണ്ടെന്നും കഴിഞ്ഞ സെപ്തംബറില്‍ ചെന്നൈയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതിയോഗം കടുത്ത ആശങ്കകള്‍ ചര്‍ച്ചചെയ്തതും യുപിഎ നേതൃത്വത്തെ അറിയിച്ചതുമാണെന്നും അന്ന് പ്രകടിപ്പിച്ച ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചന്ദ്രിക തുടര്‍ന്ന് റിപ്പോര്‍ട്ടുചെയ്യുന്നു. 2007 സെപ്തംബറില്‍ ആണവകരാറിനെച്ചൊല്ലിയുള്ള ആശങ്കയും ഉല്‍ക്കണ്ഠയുമൊക്കെ യുപിഎ നേതൃത്വത്തെ അറിയിച്ചിട്ടും ആശങ്കയകറ്റാന്‍ പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല. അപമാനകരമെന്നല്ലാതെ ഇതിനെന്തു പറയാനാണ്. അസംതൃപ്തരായ അണികളുടെ കണ്ണില്‍ പൊടിയിടാന്‍ ലീഗ് നേതൃത്വത്തിന് ഇനിയും കഴിയുമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര്‍ നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ പിടിവാശിയാണ് രാഷ്ട്രീയപ്രതിസന്ധി വിളിച്ചുവരുത്തിയതെന്ന് വ്യക്തമാണ്. ഐഎഇഎയുടെ അനുമതി വാങ്ങാന്‍ തയ്യാറാക്കിയ രേഖയുടെ വിശദാംശങ്ങള്‍ യുപിഎ സര്‍ക്കാരിന് നാലുവര്‍ഷത്തിലധികം ഒരു വിലപേശലുമില്ലാതെ പിന്തുണ നല്‍കിയ ഇടതുപക്ഷത്തില്‍നിന്ന് മറച്ചുപിടിച്ചുകൊണ്ട് കൊടുംവഞ്ചന നടത്തുകയാണ് യുപിഎ നേതൃത്വം ചെയ്തത്. അത് രഹസ്യരേഖയാണെന്നു പറഞ്ഞത് തനി കളവാണെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു. കരാര്‍ വേണോ, സര്‍ക്കാര്‍ വേണോ എന്ന ചോദ്യം ഇടതുപക്ഷം പലതവണ ചോദിച്ചതാണ്. സര്‍വപ്രധാനമായിട്ടുള്ളത് ആണവകരാറാണെന്നാണ് കോഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആണവകരാര്‍ നടപ്പാക്കാന്‍ വാശിപിടിച്ചതാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കാനും യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറാനും ഇടവരുത്തിയത്. ആണവകരാര്‍ നടപ്പാക്കാനാണ് വിശ്വാസവോട്ട് തേടുന്നതെന്നത് പകല്‍വെളിച്ചംപോലെ വ്യക്തമായതാണ്. എന്നിട്ടും ആണവകരാര്‍ നടപ്പാക്കാന്‍ വിശ്വാസവോട്ടിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് പറയുന്നതും ലീഗിന്റെ ആശങ്കയും ഉല്‍ക്കണ്ഠയും മാറ്റാന്‍ പിന്നീട് ശ്രമിക്കുമെന്നു പറയുന്നതും മറ്റൊരു വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. മുസ്ളിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ജി എം ബനാത്ത്വാല അന്തരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെയുള്ള വ്യക്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിവച്ചത്. പാണക്കാട് ശിഹാബ്തങ്ങള്‍, ആണവകരാറിന്റെ പേരില്‍ ഇ അഹമ്മദിനെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കുമെന്ന് ടിവി അഭിമുഖത്തില്‍ പറഞ്ഞത് പലരും കണ്ടതും കേട്ടതുമാണ്. ഇന്ത്യ-അമേരിക്ക ആണവകരാറുമായി യുപിഎ സര്‍ക്കാര്‍ മുമ്പോട്ടുപോകുന്നതില്‍ ഇടതുപക്ഷത്തിനു മാത്രമല്ല ആശങ്കയുള്ളത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും എതിര്‍പ്പുണ്ട്. പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്ന് പലതവണ വ്യക്തമായതാണ്. മുസ്ളിംലീഗ് അണികളിലും കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് ബനാത്ത്വാലയുടെ പ്രസ്താവനയിലും ശിഹാബ്തങ്ങളുടെ അഭിമുഖത്തിലും പ്രതിഫലിച്ചുകാണുന്നത്. എന്നാല്‍, അണികളുടെ താല്‍പ്പര്യം പാടെ അവഗണിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നേതൃത്വത്തിന്റേത്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദ് തകര്‍ത്ത നിര്‍ണായകഘട്ടത്തില്‍ മുസ്ളിംലീഗ് നേതൃത്വം കോഗ്രസുമായി കൂടുതല്‍ ഒട്ടിനില്‍ക്കാനാണ് താല്‍പ്പര്യം കാണിച്ചത്. അതില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ട് വഴിപിരിഞ്ഞ് ഐഎന്‍എല്‍ രൂപീകരിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ പ്രശ്നം കൂടുതല്‍ ഗൌരവമുള്ളതാണ്. കേരളനിയമസഭയില്‍ അനൌദ്യോഗിക പ്രമേയം അവതരിപ്പിച്ച് വോട്ടിനിടുന്ന സന്ദര്‍ഭം വന്നപ്പോള്‍ സഭാ നടപടി തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായത് ലീഗില്‍ പ്രശ്നമുള്ളതുകൊണ്ടാണ്. വോട്ടുചെയ്യാനുള്ള മണി മുഴങ്ങിയാല്‍ സഭയ്ക്കകത്തുള്ളവര്‍ അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം. രണ്ടുമല്ലെങ്കില്‍ വോട്ടുചെയ്യാതെ മാറിനില്‍ക്കാം (അബ്സ്റെയ്ന്‍ ചെയ്യാം). ലീഗ് തികച്ചും വെട്ടിലാവുകയാണുണ്ടായത്. മുസ്ളിംലീഗിന് ഈ പ്രതിസന്ധിയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുന്നതല്ല. വിശ്വാസവോട്ടിന് അനുകൂലമായ വോട്ട് ആണവകരാറിന് അനുകൂലമായ വോട്ടാണ്. അങ്ങനെ ചെയ്താല്‍ ലീഗിന്റെ കള്ളി പൊളിയും. അധികാരം വിട്ടൊഴിയാന്‍ ആ പാര്‍ടിയുടെ നേതൃത്വത്തിന് കഴിയുന്നതല്ല. അങ്ങനെ ചിന്തിക്കാന്‍പോലും അവര്‍ക്കാകില്ല. അധികാരം നഷ്ടപ്പെട്ടാല്‍ അപസ്മാരമാണ്. എല്ലായ്പോഴും അണികളെ വഞ്ചിക്കാന്‍ കഴിയുന്നതല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ലീഗ് നേതൃത്വമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.
deshabhimani

1 comment:

ജനശബ്ദം said...

അധികാരം അഹമ്മദിന്ന്, അപമാനം ലീഗിന്ന്,അണികള് അകലുന്നു

ഇന്ത്യന് യൂണിയന് മുസ്ളിംലീഗിന്റെ രാഷ്ട്രീയപാപ്പരത്തം ഒരിക്കല്ക്കൂടി ബഹുജനസമക്ഷം തുറന്നുകാട്ടുന്നതാ ണ് വ്യാഴാഴ്ച പാണക്കാട്ട് ചേര്ന്ന ലീഗ് ദേശീയ നേതൃയോഗത്തിന്റെ തീരുമാനം. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ കാര്യത്തില് ആ പാര്ടിക്ക് കടുത്ത ആശങ്കയുണ്ടെന്നാണ് നേതൃയോഗം വെളിപ്പെടുത്തിയത്. യുപിഎ സഖ്യകക്ഷിയായ മുസ്ളിംലീഗിന്റെ മന്ത്രി ഇ അഹമ്മദ് യോഗത്തില് പങ്കെടുത്തിട്ടും ലീഗിന്റെ ആശങ്ക അകറ്റാന് കഴിഞ്ഞില്ല. ഇടതുപക്ഷം ഭരണത്തില് പങ്കാളിയല്ലാത്തതുകൊണ്ടാണ് കരാറിന്റെ വിശദാംശങ്ങള് കൈമാറാതിരുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. ഭരണത്തില് പങ്കാളിയായ മുസ്ളിംലീഗിന് വിശദാംശങ്ങള് നല്കിയിരിക്കുമല്ലോ? കരാറിലെ ഏത് കാര്യത്തിലാണ് അവര്ക്ക് ആശങ്കയുള്ളതെന്ന് വ്യക്തമാക്കിയതായി കാണുന്നില്ല. പാണക്കാട് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില് ചേര്ന്ന നേതൃയോഗത്തിന്റെ തീരുമാനങ്ങള് ചന്ദ്രിക റിപ്പോര്ട്ട് ചെയ്തത് ഇങ്ങനെയാണ്. "ഇന്ത്യ-യുഎസ് ആണവകരാര് വിഷയത്തില് ഇന്ത്യന് യൂണിയന് മുസ്ളിംലീഗിനുള്ള കടുത്ത ആശങ്ക ദല്ഹിയില് ഇന്ന് നടക്കുന്ന യുപിഎ കോ-ഓര്ഡിനേഷന് കമ്മിറ്റി യോഗത്തെയും സോണിയാഗാന്ധി, പ്രധാനമന്ത്രി എന്നിവരെയും ബോധ്യപ്പെടുത്തുമെന്നും പ്രശ്നപരിഹാരമില്ലെങ്കില് തക്കതായ തീരുമാനം കൈക്കൊള്ളുമെന്നും പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില് ചേര്ന്ന പാര്ടി ദേശീയ നേതൃയോഗം പ്രഖ്യാപിച്ചു''. വിശ്വാസവോട്ടിന്റെ കാര്യത്തില് മുസ്ളിംലീഗ് യുപിഎ ഗവമെന്റിനെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആണവകരാര് വിഷയത്തില് മുസ്ളിംലീഗിന് ഗൌരവമായ ഉല്ക്കണ്ഠയും പ്രശ്നങ്ങളുമുണ്ടെന്നും കഴിഞ്ഞ സെപ്തംബറില് ചെന്നൈയില് നടന്ന ദേശീയ നിര്വാഹകസമിതിയോഗം കടുത്ത ആശങ്കകള് ചര്ച്ചചെയ്തതും യുപിഎ നേതൃത്വത്തെ അറിയിച്ചതുമാണെന്നും അന്ന് പ്രകടിപ്പിച്ച ആശങ്കകള് ഇപ്പോഴും നിലനില്ക്കുന്നുണ്ടെന്നും ചന്ദ്രിക തുടര്ന്ന് റിപ്പോര്ട്ടുചെയ്യുന്നു. 2007 സെപ്തംബറില് ആണവകരാറിനെച്ചൊല്ലിയുള്ള ആശങ്കയും ഉല്ക്കണ്ഠയുമൊക്കെ യുപിഎ നേതൃത്വത്തെ അറിയിച്ചിട്ടും ആശങ്കയകറ്റാന് പത്തുമാസമായിട്ടും കഴിഞ്ഞിട്ടില്ല. അപമാനകരമെന്നല്ലാതെ ഇതിനെന്തു പറയാനാണ്. അസംതൃപ്തരായ അണികളുടെ കണ്ണില് പൊടിയിടാന് ലീഗ് നേതൃത്വത്തിന് ഇനിയും കഴിയുമെന്നാണ് അവര് കണക്കുകൂട്ടുന്നത്. ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാര് നടപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ പിടിവാശിയാണ് രാഷ്ട്രീയപ്രതിസന്ധി വിളിച്ചുവരുത്തിയതെന്ന് വ്യക്തമാണ്. ഐഎഇഎയുടെ അനുമതി വാങ്ങാന് തയ്യാറാക്കിയ രേഖയുടെ വിശദാംശങ്ങള് യുപിഎ സര്ക്കാരിന് നാലുവര്ഷത്തിലധികം ഒരു വിലപേശലുമില്ലാതെ പിന്തുണ നല്കിയ ഇടതുപക്ഷത്തില്നിന്ന് മറച്ചുപിടിച്ചുകൊണ്ട് കൊടുംവഞ്ചന നടത്തുകയാണ് യുപിഎ നേതൃത്വം ചെയ്തത്. അത് രഹസ്യരേഖയാണെന്നു പറഞ്ഞത് തനി കളവാണെന്ന് ഇപ്പോള് വ്യക്തമായിക്കഴിഞ്ഞു. കരാര് വേണോ, സര്ക്കാര് വേണോ എന്ന ചോദ്യം ഇടതുപക്ഷം പലതവണ ചോദിച്ചതാണ്. സര്വപ്രധാനമായിട്ടുള്ളത് ആണവകരാറാണെന്നാണ് കോഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആണവകരാര് നടപ്പാക്കാന് വാശിപിടിച്ചതാണ് ഇടതുപക്ഷം പിന്തുണ പിന്വലിക്കാനും യുപിഎ സര്ക്കാര് ന്യൂനപക്ഷമായി മാറാനും ഇടവരുത്തിയത്. ആണവകരാര് നടപ്പാക്കാനാണ് വിശ്വാസവോട്ട് തേടുന്നതെന്നത് പകല്വെളിച്ചംപോലെ വ്യക്തമായതാണ്. എന്നിട്ടും ആണവകരാര് നടപ്പാക്കാന് വിശ്വാസവോട്ടിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് പറയുന്നതും ലീഗിന്റെ ആശങ്കയും ഉല്ക്കണ്ഠയും മാറ്റാന് പിന്നീട് ശ്രമിക്കുമെന്നു പറയുന്നതും മറ്റൊരു വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. മുസ്ളിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ജി എം ബനാത്ത്വാല അന്തരിക്കുന്നതിന് അരമണിക്കൂര്മുമ്പ് ഇന്ത്യ-അമേരിക്ക ആണവകരാറിനെതിരെയുള്ള വ്യക്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിവച്ചത്. പാണക്കാട് ശിഹാബ്തങ്ങള്, ആണവകരാറിന്റെ പേരില് ഇ അഹമ്മദിനെ മന്ത്രിസഭയില്നിന്ന് പിന്വലിക്കുമെന്ന് ടിവി അഭിമുഖത്തില് പറഞ്ഞത് പലരും കണ്ടതും കേട്ടതുമാണ്. ഇന്ത്യ-അമേരിക്ക ആണവകരാറുമായി യുപിഎ സര്ക്കാര് മുമ്പോട്ടുപോകുന്നതില് ഇടതുപക്ഷത്തിനു മാത്രമല്ല ആശങ്കയുള്ളത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്ക്കും എതിര്പ്പുണ്ട്. പാര്ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങള്ക്കും എതിര്പ്പുണ്ടെന്ന് പലതവണ വ്യക്തമായതാണ്. മുസ്ളിംലീഗ് അണികളിലും കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് ബനാത്ത്വാലയുടെ പ്രസ്താവനയിലും ശിഹാബ്തങ്ങളുടെ അഭിമുഖത്തിലും പ്രതിഫലിച്ചുകാണുന്നത്. എന്നാല്, അണികളുടെ താല്പ്പര്യം പാടെ അവഗണിച്ച പാരമ്പര്യമാണ് ഇന്ത്യന് യൂണിയന് മുസ്ളിംലീഗ് നേതൃത്വത്തിന്റേത്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബാബറി മസ്ജിദ് തകര്ത്ത നിര്ണായകഘട്ടത്തില് മുസ്ളിംലീഗ് നേതൃത്വം കോഗ്രസുമായി കൂടുതല് ഒട്ടിനില്ക്കാനാണ് താല്പ്പര്യം കാണിച്ചത്. അതില് പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന് സേട്ട് വഴിപിരിഞ്ഞ് ഐഎന്എല് രൂപീകരിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ പ്രശ്നം കൂടുതല് ഗൌരവമുള്ളതാണ്. കേരളനിയമസഭയില് അനൌദ്യോഗിക പ്രമേയം അവതരിപ്പിച്ച് വോട്ടിനിടുന്ന സന്ദര്ഭം വന്നപ്പോള് സഭാ നടപടി തടസ്സപ്പെടുത്താന് പ്രതിപക്ഷം തയ്യാറായത് ലീഗില് പ്രശ്നമുള്ളതുകൊണ്ടാണ്. വോട്ടുചെയ്യാനുള്ള മണി മുഴങ്ങിയാല് സഭയ്ക്കകത്തുള്ളവര് അനുകൂലമായോ പ്രതികൂലമായോ വോട്ടുചെയ്യണം. രണ്ടുമല്ലെങ്കില് വോട്ടുചെയ്യാതെ മാറിനില്ക്കാം (അബ്സ്റെയ്ന് ചെയ്യാം). ലീഗ് തികച്ചും വെട്ടിലാവുകയാണുണ്ടായത്. മുസ്ളിംലീഗിന് ഈ പ്രതിസന്ധിയില്നിന്ന് ഒളിച്ചോടാന് കഴിയുന്നതല്ല. വിശ്വാസവോട്ടിന് അനുകൂലമായ വോട്ട് ആണവകരാറിന് അനുകൂലമായ വോട്ടാണ്. അങ്ങനെ ചെയ്താല് ലീഗിന്റെ കള്ളി പൊളിയും. അധികാരം വിട്ടൊഴിയാന് ആ പാര്ടിയുടെ നേതൃത്വത്തിന് കഴിയുന്നതല്ല. അങ്ങനെ ചിന്തിക്കാന്പോലും അവര്ക്കാകില്ല. അധികാരം നഷ്ടപ്പെട്ടാല് അപസ്മാരമാണ്. എല്ലായ്പോഴും അണികളെ വഞ്ചിക്കാന് കഴിയുന്നതല്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ലീഗ് നേതൃത്വമെന്ന് ഒരിക്കല്ക്കൂടി തെളിയിക്കുകയാണ്. deshabhimani