Saturday, July 12, 2008

യുത്ത്കോണ്‍ഗ്രസ്സുകാര്‍ സ്ത്രികളെ നടുറോഡില്‍ വെച്ച്കയ്യേറ്റം ചെയ്തു

യുത്ത്കോണ്‍ഗ്രസ്സുകാര്‍ സ്ത്രികളെ നടുറോഡില്‍ വെച്ച് കയ്യേറ്റം ചെയ്തു

ഏഴാംക്ളാസ് പാഠപുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ് നിരാഹാരസമരം നടത്തുന്ന പന്തലിനു മുന്നില്‍ അനുയായികള്‍ യുവതിയെ കൈയേറ്റംചെയ്തു. പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തക കെ ആര്‍ മായയെയാണ് നടുറോഡില്‍വച്ച് അസഭ്യവര്‍ഷത്തോടെ മുതുകില്‍ ഇടിക്കുകയും തള്ളിനീക്കുകയും ചെയ്തത്. പൊലീസ് എത്തിയാണ് മായയെ രക്ഷിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറിയറ്റ് നടയില്‍ നടത്തുന്ന പാഠപുസ്തക സംരക്ഷണ ക്യാമ്പയിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതിന്റെ പരാതി സിദ്ദിഖിനോട് പറയാന്‍ എത്തിയപ്പോഴായിരുന്നു കൈയേറ്റം. ക്യാമ്പയിന്റെ സമാപനമായി പാഠപുസ്തകപാരായണമാണ് ശനിയാഴ്ച നടത്താനിരുന്നത്. ഇതിന്റെ ബോര്‍ഡുകളും ബാനറുകളും സിദ്ദിഖിന് അഭിവാദ്യപ്രകടനം നടത്തിയ യൂത്ത്കോഗ്രസുകാര്‍ വെള്ളിയാഴ്ച രാത്രി നശിപ്പിച്ചു. ഇക്കാര്യം പ്രീതി, വിജില എന്നീ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി സിദ്ദിഖിനെ അറിയിക്കുന്നതിനിടെയാണ് പന്തലിലുണ്ടായിരുന്ന യൂത്ത് കോഗ്രസുകാര്‍ ചാടി വീണത്. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് മായയെ കൈയേറ്റംചെയ്തു. പൊലീസ് വലയം തീര്‍ത്താണ്് രക്ഷപ്പെടുത്തിയത്. മായയെ പിന്തുടര്‍ന്ന് സാഹിത്യ സംഘത്തിന്റെ പന്തലിലേക്കു നീങ്ങിയ യൂത്ത് കോഗ്രസുകാരെ പൊലീസ് തടഞ്ഞു. പുസ്തകപാരായണത്തില്‍ പങ്കെടുക്കാനെത്തിയ സ്കൂള്‍കുട്ടികളും പന്തലിലുണ്ടായിരുന്നു. ഉത്തരവാദപ്പെട്ട ഒരു യുവജനസംഘടനയുടെ സമരപ്പന്തലാണെല്ലോയെന്നു കരുതിയാണ് പരാതിപറയാന്‍ ചെന്നതെന്നും പൊതുനിരത്തില്‍ ഒരു സ്ത്രീയോട് ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതിയില്ലെന്നും സംഘം സ്റാച്യു യൂണിറ്റ് വൈസ് പ്രസിഡന്റായ മായ പറഞ്ഞു. സംഭവം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും ക്യാമ്പയിന്‍ പന്തലിലെത്തി. തുടര്‍ന്ന് യൂത്ത് കോഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് യോഗം നടന്നു.

1 comment:

ജനശബ്ദം said...