Thursday, July 10, 2008

പ്രധാനമന്ത്രി രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുന്നു.ഇത് രാജ്യദ്രോഹം.സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

പ്രധാനമന്ത്രി രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുന്നു.ഇത് രാജ്യദ്രോഹം. പ്രകാശ് കാരാട്ട്.

ന്യൂഡല്‍ഹി: വിശ്വാസവോട്ട് തേടിയശേഷമേ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സുരക്ഷാ മാനദണ്ഡ കരാര്‍ ഒപ്പിടാന്‍ ശ്രമിക്കൂ എന്ന വാഗ്ദാനം ലംഘിച്ച് ഐഎഇഎയെ സമീപിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് മറുപടി പറയണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റ് ഇടതുപക്ഷ നേതാക്കളും പറഞ്ഞു. രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുകയാണ്. വിശ്വാസവോട്ട് നേടിയശേഷമേ സര്‍ക്കാര്‍ മുന്നോട്ട് നീങ്ങു എന്നുപറഞ്ഞത് പ്രണബ് മുഖര്‍ജിയാണ്. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷമാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അത് ലംഘിച്ചു. ഞെട്ടിക്കുന്ന വാഗ്ദാന ലംഘനമാണിത്. ഒപ്പം രാജ്യത്തിന്റെ ദുരവസ്ഥയും. രഹസ്യരേഖയെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നത് പുറത്തുവിട്ടു. ഇന്നലെതന്നെ അമേരിക്കയിലെ വെബ്സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. ആണവകരാര്‍ യാഥാര്‍ഥ്യമാകാതിരിക്കാനുള്ള എല്ലാ നടപടികളും ഇടതുപക്ഷം കൈക്കൊള്ളുമെന്നും കാരാട്ട് വ്യക്തമാക്കി.

1 comment:

ജനശബ്ദം said...

പ്രധാനമന്ത്രി രാഷ്ട്രത്തെ വഞ്ചിച്ചിരിക്കുന്നു.ഇത് രാജ്യദ്രോഹം.പ്രകാശ് കാരാട്ട്.