Tuesday, July 8, 2008

രാജ്യത്തെ അടിയറവയ്ക്കാന്‍ കൂട്ടുനില്‍ക്കില്ല

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മര്‍ദത്തിനുവഴങ്ങി ആണവകരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കണ്ട് പിന്തുണ പിന്‍വലിച്ചുള്ള കത്ത് ഇടത് നേതാക്കള്‍ ഔദ്യോഗികമായി കൈമാറും. ഓരോ പാര്‍ടിയും പ്രത്യേകം കത്തുകളാണ് നല്‍കുക. വിശ്വാസവോട്ട് തേടാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്ന കത്തും നേതാക്കള്‍ രാഷ്ട്രപതിക്ക് നല്‍കും. ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജപ്പാനില്‍ കരാര്‍സംബന്ധിച്ച ചര്‍ച്ച നടത്താനിരിക്കെയാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. അതേ സമയം ആഗസ്ത് 11നുമുമ്പ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമെന്ന് വിദേശമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. നാലരവര്‍ഷം നീണ്ട യുപിഎ-ഇടതുപക്ഷ ബന്ധത്തിനാണ് ചൊവ്വാഴ്ച അന്ത്യമായത്. ഇതിനിടെ, കരാറിനെയും സര്‍ക്കാരിനെയും രക്ഷിക്കുമെന്ന് സമാജ്വാദി പാര്‍ടി ചൊവ്വാഴ്ച ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോഗ്രസും അവകാശപ്പെട്ടു. എന്നാല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ കോഗ്രസ് ക്യാമ്പ് അങ്കലാപ്പിലാണ്. കോഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രധാന നേതാക്കളുടെ യോഗം വീട്ടില്‍ വിളിച്ചുചേര്‍ത്ത് സ്ഥിതിഗതി വിലയിരുത്തി. ജി എട്ട് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി സന്ദര്‍ശനം തുടരുമെന്ന് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട വിദേശമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ എ കെ ജി ഭവനില്‍ ചേര്‍ന്ന ഇടതുപക്ഷ നേതാക്കളുടെ യോഗമാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) ഗവര്‍ണര്‍മാരുടെ സമിതിയെ സമീപിച്ചാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. ആണവകരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഐഎഇഎയുമായി സുരക്ഷാകരാറില്‍ ഒപ്പുവയ്ക്കുന്നതില്‍ അതിവേഗം നീങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതോടെ പിന്തുണ പിന്‍വലിക്കാന്‍ സമയമായെന്ന് യോഗതീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ച്് യുപിഎ-ഇടതുപക്ഷസമിതി കവീനര്‍ പ്രണബ് മുഖര്‍ജിക്ക് ഇടതുപക്ഷം കത്ത് അയച്ചിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. സുരക്ഷാകരാര്‍സംബന്ധിച്ച് ഐഎഇഎ സെക്രട്ടറിയറ്റുമായി ചര്‍ച്ചചെയ്യാന്‍ അനുവദിച്ച വേളയില്‍ നല്‍കിയ വാഗ്ദാനത്തിനുവിരുദ്ധമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ചര്‍ച്ചയുടെ ഫലമായി രൂപംകൊണ്ട സുരക്ഷാകരാര്‍ സമിതിക്കുമുമ്പാകെ വയ്ക്കാനോ നേതാക്കള്‍ക്ക് നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാതെ രഹസ്യമാക്കിവയ്ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ ജൂലൈ പത്തിന് ചേരുമെന്നു പ്രഖ്യാപിച്ച യുപിഎ-ഇടതുസമിതി യോഗത്തിന് ഒരര്‍ഥവുമില്ല. അമേരിക്ക കരാറില്‍നിന്ന് പിന്‍വാങ്ങിയാല്‍ ഇറക്കുമതിചെയ്യുന്ന റിയാക്ടറുകള്‍ക്കുള്ള ഇന്ധനവിതരണം എങ്ങനെ ഉറപ്പാക്കുമെന്ന സുപ്രധാന ചോദ്യവും കാരാട്ട് ഉയര്‍ത്തി. ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവനയും ഇടതുപക്ഷം പുറപ്പെടുവിച്ചു. എ കെ ജി ഭവനില്‍ മാധ്യമപ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ വാര്‍ത്താസമ്മേളനത്തില്‍ കാരാട്ടിനൊപ്പം സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ എന്നിവരും പങ്കെടുത്തു. ഐഎഇഎയുമായുള്ള ചര്‍ച്ചയുടെ ഫലം യുപിഎ-ഇടതുപക്ഷ സമിതിയുടെ അവസാന മൂന്ന് യോഗത്തില്‍ അവതരിപ്പിച്ചെന്ന് ഇടതുപക്ഷത്തിന്റെ കത്തിന് ചൊവ്വാഴ്ചതന്നെ നല്‍കിയ മറുപടിയില്‍ പ്രണബ് മുഖര്‍ജി അവകാശപ്പെട്ടു. സുരക്ഷാകരാറിന്റെ കരട് രഹസ്യസ്വഭാവമുള്ള രേഖയായതിനാലാണ് സമിതിയില്‍ വയ്ക്കാതിരുന്നത്. കരടിന്റെ പൂര്‍ണരൂപം ലഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായും മുഖര്‍ജി കത്തില്‍ പറഞ്ഞു.

1 comment:

ജനശബ്ദം said...