Wednesday, July 9, 2008

മുസ്ളിം സംഘടനാ സമ്മേളനത്തില്‍ മത തീവ്രവാദവുമായി എം ഐ ഷാനവാസ് .

വിശുദ്ധയുദ്ധത്തിനായി മക്കളെ നല്‌കുമെന്ന്‌ ലാല്‍മസ്‌ജിദില്‍ സ്‌ത്രീകള്‍ പ്രതിജ്ഞയെടുത്തു

സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിന് കോഗ്രസ്-മുസ്ളിംലീഗ് നേതാക്കളുടെ ആഹ്വാനവുമായി മുസ്ളിം മതസംഘടനാ സമര സമ്മേളനം. കെപിസിസി ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരായ സമരത്തിന് ആഹ്വാനമുയര്‍ത്തിയത്.

ഏഴാം ക്ളാസിലെ സാമൂഹ്യപാഠ പുസ്തകം പിന്‍വലിക്കാനാവശ്യപ്പെട്ട് മുസ്ളിം മതസംഘടനാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സര്‍ക്കാര്‍ വിരുദ്ധ സമര പ്രഖ്യാപനം. മുതലക്കുളത്ത് നടന്ന സമരപ്രഖ്യാപന സമ്മേളനം മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മതത്തിനെതിരായ സമരമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തങ്ങള്‍ ആരോപിച്ചു. പാഠപുസ്തകം പിന്‍വലിക്കണമെന്നാശ്യപ്പെട്ട് 21ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. ചെറുശേരി സൈനുദ്ദീന്‍ മുസ്ള്യാര്‍ അധ്യക്ഷനായിരുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, എം കെ മുഹമ്മദലി, വി എം കോയ, ടി പി അബ്ദുള്ളക്കോയ മദനി, ഇ ടി മുഹമ്മദ്ബഷീര്‍, എം പി അബ്ദുള്‍സമദ് സമദാനി തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍, ടി എ അഹമ്മദ് കബീര്‍, പി കെ കെ ബാവ, കോഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി തുടങ്ങി ഇരു കക്ഷികളുടെയും നേതൃനിര വേദിയില്‍ തമ്പടിച്ചിരുന്നു.

വിശുദ്ധയുദ്ധത്തിനായി മക്കളെ നല്‌കുമെന്ന്‌ ലാല്‍മസ്‌ജിദില്‍ സ്‌ത്രീകള്‍ പ്രതിജ്ഞയെടുത്തു.

വിശുദ്ധയുദ്ധത്തിനായി മക്കളെ നല്‌കുമെന്ന്‌ ലാല്‍മസ്‌ജിദില്‍ സ്‌ത്രീകള്‍ പ്രതിജ്ഞയെടുത്തുപാകിസ്‌താനിലെ ലാല്‍മസ്‌ജിദില്‍ രണ്ടായിരത്തോളം ഇസ്‌ലാം സ്‌ത്രീകള്‍ സംഘടിച്ച്‌ വിശുദ്ധയുദ്ധത്തിനുവേണ്ടി തങ്ങളുടെ മക്കളെ ബലി നല്‌കുമെന്ന്‌ പ്രതിജ്ഞചെയ്‌തു. 18 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനം കഴിഞ്ഞ്‌ ദിവസങ്ങള്‍ക്കമാണ്‌ തീവ്രവാദകേന്ദ്രമായ ലാല്‍മസ്‌ജിദില്‍ സ്‌ത്രീകളുടെ റാലി നടന്നത്‌. കഴിഞ്ഞവര്‍ഷം ജൂലായില്‍ പള്ളിയില്‍ തീവ്രവാദികള്‍ക്കെതിരെ നടന്ന പട്ടാള നടപടിക്കിടെ പിടികൂടി ജയിലിലടച്ച പുരോഹിതന്‍ അബ്ദുള്‍അസീസിന്റെ മകളാണ്‌ റാലിക്ക്‌ നേതൃത്വം നല്‌കിയത്‌. കുഞ്ഞുങ്ങളുമായി ബുര്‍ഖ ധരിച്ചെത്തിയ സ്‌ത്രീകള്‍ പുരോഹിതപുത്രിയുടെ പ്രസംഗം ഹര്‍ഷാരവത്തോടെ സ്വീകരിച്ച്‌ 'ജിഹാദാണ്‌ തങ്ങളുടെ വഴി'യെന്ന്‌ മുദ്രാവാക്യങ്ങള്‍ മുഴക്കി. 100-ലേറെപ്പേര്‍ കൊല്ലപ്പെട്ട കമാന്‍ഡോ ഓപ്പറേഷന്റെ വാര്‍ഷികമായാണ്‌ പരിപാടി നടത്തിയത്‌. കഴിഞ്ഞവര്‍ഷം തകര്‍ക്കപ്പെട്ട പള്ളിയോടനുബന്ധിച്ചുള്ള മദ്രസ പുതുക്കിപ്പണിയണമെന്ന്‌ റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സൈനികനടപടിയുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച്‌ ആയിരക്കണക്കിന്‌ പുരുഷന്മാര്‍ പങ്കെടുത്ത സമാനമായ റാലി ഞായറാഴ്‌ച നടന്നിരുന്നു. റാലി അവസാനിച്ചയുടനെയാണ്‌ ഒരു ചാവേര്‍ ബോംബ്‌ പോലീസുകാര്‍ക്കിടയില്‍ പൊട്ടിത്തെറിച്ച്‌ 18 പേര്‍ കൊല്ലപ്പെട്ടത്‌. ''വിശുദ്ധയുദ്ധം വിജയിക്കട്ടെ, വിശുദ്ധയുദ്ധത്തിനുവേണ്ടി സ്വന്തം കുടുംബത്തിന്‌ കരുത്ത്‌ പകരുക''-അബ്ദുള്‍അസീസിന്റെ സ്വയം വെളിപ്പെടുത്താത്ത മകള്‍ ജനക്കൂട്ടത്തോട്‌ ആഹ്വാനംചെയ്‌തു. ''നമ്മള്‍ നമ്മുടെ പുരുഷന്മാരെയും കുട്ടികളെയും യുദ്ധത്തിന്‌ സജ്ജരാക്കണം'' എന്ന ആഹ്വാനത്തിന്‌ ''വിശുദ്ധയുദ്ധത്തിന്‌ ഞങ്ങള്‍ തയ്യാറാണെന്ന്‌'' സ്‌ത്രീകള്‍ വിളിച്ചുപറഞ്ഞു. തടവില്‍ക്കഴിയുന്ന പുരോഹിതനും അബ്ദുള്‍അസീസിന്റെ സഹോദരനും ലാല്‍മസ്‌ജിദിലെ മറ്റൊരു പുരോഹിതനുമായിരുന്ന അബ്ദുള്‍റാഷിദ്‌ ഖാസി പട്ടാളനടപടിക്കിടെ കൊല്ലപ്പെട്ടിരുന്നു. ''പട്ടാള നടപടിക്ക്‌ ഉത്തരവിട്ട പ്രസിഡന്റ്‌ പര്‍വെസ്‌ മുഷറഫ്‌ തങ്ങളുടെ ശത്രുവാണ്‌, ഇയാള്‍ ശിക്ഷിക്കപ്പെടുന്നത്‌ മരണത്തിനുമുമ്പ്‌ എനിക്ക്‌ കാണണം''-റാഷിദ്‌ഖാസിയുടെ ഭാര്യ റാലിയില്‍ പ്രഖ്യാപിച്ചു.

2 comments:

ജനശബ്ദം said...

മുസ്ളിം സംഘടനാ സമ്മേളനത്തില്‍ മത തീവ്രവാദവുമായി എം ഐ ഷാനവാസ് .

സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിന് കോഗ്രസ്-മുസ്ളിംലീഗ് നേതാക്കളുടെ ആഹ്വാനവുമായി മുസ്ളിം മതസംഘടനാ സമര സമ്മേളനം. കെപിസിസി ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരായ സമരത്തിന് ആഹ്വാനമുയര്‍ത്തിയത്. ഏഴാം ക്ളാസിലെ സാമൂഹ്യപാഠ പുസ്തകം പിന്‍വലിക്കാനാവശ്യപ്പെട്ട് മുസ്ളിം മതസംഘടനാ കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു സര്‍ക്കാര്‍ വിരുദ്ധ സമര പ്രഖ്യാപനം. മുതലക്കുളത്ത് നടന്ന സമരപ്രഖ്യാപന സമ്മേളനം മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. മതത്തിനെതിരായ സമരമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തങ്ങള്‍ ആരോപിച്ചു. പാഠപുസ്തകം പിന്‍വലിക്കണമെന്നാശ്യപ്പെട്ട് 21ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചു. ചെറുശേരി സൈനുദ്ദീന്‍ മുസ്ള്യാര്‍ അധ്യക്ഷനായിരുന്നു. ഡോ. ഹുസൈന്‍ മടവൂര്‍, എം കെ മുഹമ്മദലി, വി എം കോയ, ടി പി അബ്ദുള്ളക്കോയ മദനി, ഇ ടി മുഹമ്മദ്ബഷീര്‍, എം പി അബ്ദുള്‍സമദ് സമദാനി തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് നേതാക്കളായ ഡോ. എം കെ മുനീര്‍, ടി എ അഹമ്മദ് കബീര്‍, പി കെ കെ ബാവ, കോഗ്രസ് നേതാവ് അഡ്വ. എം വീരാന്‍കുട്ടി തുടങ്ങി ഇരു കക്ഷികളുടെയും നേതൃനിര വേദിയില്‍ തമ്പടിച്ചിരുന്നു.