ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്നത് കുട്ടികളുടെ പുസ്തകത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട വാചകമല്ല. നൂറ്റിയിരുപതോളം കോടി ജനങ്ങള്‍. അഞ്ചുകൊല്ലത്തിലൊരിക്കല്‍ പൊതുതെരഞ്ഞെടുപ്പ്. പതിനെട്ടുവയസ്സായ എല്ലാവര്‍ക്കും വോട്ട്. തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കപ്പെടാനും അവകാശം. ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും ലെജിസ്ളേച്ചറിനും നിയതമായ അധികാരാവകാശങ്ങള്‍. എല്ലാം കാണാനും കേള്‍ക്കാനും അറിയിക്കാനുമുള്ള മാധ്യമസ്വാതന്ത്യ്രം. പത്ത് രൂപ കൊടുത്തപേക്ഷിച്ചാല്‍ സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ അറിയാന്‍ പൌരന് അവകാശം - അങ്ങനെ സുതാര്യവും അലംഘനീയവുമായ ജനാധിപത്യസംവിധാനം നിലവിലുള്ള ഏറ്റവും വലിയ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്. ഈ അഭിമാനബോധത്തിനും അവകാശവാദത്തിനുംനേരെ കാര്‍ക്കിച്ചുതുപ്പുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കോഗ്രസ് നേതൃത്വത്തിലുള്ള ഭരണമുന്നണിയും ചെയ്തിരിക്കുന്നത്. ജനാധിപത്യത്തിന്റെ അന്തഃസത്ത കാറ്റില്‍ പറത്തിക്കൊണ്ട് വിശ്വാസം നേടുക. ഭൂരിപക്ഷം തട്ടിക്കൂട്ടാന്‍ ഏതതിര്‍ത്തിവരെയും പോകാന്‍ മടിയില്ലെന്ന് കോഗ്രസ് തെളിയിച്ചിരിക്കുന്നു. ഏതാനും ജനപ്രതിനിധികളെ പണം കൊടുത്ത് വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടച്ചരക്കാക്കി മാറ്റുകയാണ് ചെയ്തത്. പതിനഞ്ചുവര്‍ഷം മുമ്പ് ഇതേ മന്‍മോഹന്‍ സിങ് ധനമന്ത്രിയായിരിക്കെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു കൃത്രിമ ഭൂരിപക്ഷമുണ്ടാക്കിയതെങ്ങനെയെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയിലെ എംപി മാരെ വിലയ്ക്കെടുക്കുകയും അവരെ കോവളത്തെ പഞ്ചനക്ഷത്രഹോട്ടലില്‍ ഒളിവില്‍ പാര്‍പ്പിക്കുകയും ചെയ്തതാണല്ലോ. അതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത മന്‍മോഹന്‍സിങ് കുതിരക്കച്ചവടത്തില്‍ നരസിംഹറാവുവിനോട്താന്‍ തോറ്റുപോകില്ലെന്ന് തെളിയിച്ചിരിക്കുന്നു. പണം കൊടുത്തും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തും കൂറുമാറ്റിയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരായ എംപിമാരെ പരോളിലിറക്കിക്കൊണ്ടുവന്നുമെല്ലാം യുപിഎ സര്‍ക്കാര്‍ കൃത്രിമഭൂരിപക്ഷം സൃഷ്ടിച്ചിരിക്കുന്നു. അപഹാസ്യമായ ഈ ജനാധിപത്യധ്വംസനത്തില്‍ മതിമറന്ന് ആഹ്ളാദപ്രകടനം നടത്തുകയാണ് കോഗ്രസുകാര്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം ആഹ്ളാദം പ്രകടിപ്പിക്കുകയും ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തെ ആക്ഷേപിക്കുകയും ചെയ്യുകയാണ്. തത്വദീക്ഷയെപ്പറ്റിയോ ജനാധിപത്യമര്യാദയെപ്പറ്റിയോ കോഗ്രസുകാരോട് പറഞ്ഞിട്ട് കാര്യമില്ല. തങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ ജനാധിപത്യത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുകയും പ്രവൃത്തികൊണ്ട് ജനാധിപത്യതത്വങ്ങള്‍ പിച്ചിച്ചീന്തുകയും ചെയ്യുകയാണ് കോഗ്രസിന്റെ പാരമ്പര്യം. അധികാരവും അതുപയോഗിച്ചുള്ള അഴിമതിയും മാത്രമാണ് കോഗ്രസിന്റെ അജന്‍ഡയിലുള്ളത്. ഇടതുപക്ഷം തന്നെ അടിമയാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശ്വാസപ്രമേയചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞത്. അധികാരം നിലനിര്‍ത്താന്‍ പാര്‍ലമെന്റംഗങ്ങളില്‍ ചിലരെ അടിമകളാക്കി അടിമക്കച്ചവടം നടത്തിയ കൂട്ടരാണ് പറയുന്നത് ഇടതുപക്ഷം അടിമയാക്കാന്‍ ശ്രമിച്ചെന്ന്. പൊതുമിനിമം പരിപാടിയില്‍നിന്ന് വ്യതിചലിക്കരുതെന്നും വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടതാണോ അടിമയാക്കാനുള്ള ശ്രമം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ ഇടതുപക്ഷം ആവശ്യപ്പെട്ടു. കടുത്ത സമ്മര്‍ദം ചെലുത്തി. അതേ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബദ്ധരായി. ഇന്‍ഷുറന്‍സ് - ബാങ്കിങ് മേഖല അപ്പാടെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ അതിശക്തമായി എതിര്‍ത്തു. പിഎഫ് പലിശനിരക്ക് കുറയ്ക്കുന്നതിനെയും പെന്‍ഷന്‍ സമ്പ്രദായം തകര്‍ക്കുന്നതിനെയും പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണത്തെയും തടഞ്ഞു നിര്‍ത്തി. ഇറക്കുമതി ഉദാരവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. അമേരിക്കയ്ക്ക് കീഴടങ്ങുന്ന വിദേശനയത്തെയും ഇറാനെതിരായ അമേരിക്കന്‍നീക്കത്തെ പിന്തുണയ്ക്കുന്ന സമീപനത്തെയും എല്ലാം എതിര്‍ത്തു. ഇടതുപക്ഷം കഴിഞ്ഞ നാലുവര്‍ഷമായി ചെയ്തുകൊണ്ടിരുന്നത് ഇതൊക്കെയാണ്. ഇടതുപക്ഷം വീറ്റോ പ്രയോഗിച്ചെന്നാണിതിനെ മന്‍മോഹന്‍സിങ് വിശേഷിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഈ 'വീറ്റോ' ഇല്ലായിരുന്നെങ്കില്‍ ഇന്ന് രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? രാജ്യതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും അധ്വാനിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറയുന്നത്, ഇടതുപക്ഷം തന്നെ അടിമയാക്കാന്‍ ശ്രമിച്ചെന്ന്!. അടിമയാക്കാന്‍ ശ്രമിച്ചെന്ന പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് പ്രസംഗം വാസ്തവത്തില്‍ ഇടതുപക്ഷത്തിനുള്ള സര്‍ട്ടിഫിക്കറ്റാണ്. ആഗോളവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ തീവ്രമാക്കി ജനങ്ങള്‍ക്കുമേല്‍ കടുത്ത കടന്നാക്രമണം നടത്താന്‍ യുപിഎ ഗവമെന്റിന് കഴിയാതെപോയത് ഇടതുപക്ഷത്തിന്റെ സമ്മര്‍ദം കാരണമാണെന്ന് സമ്മതിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കനുസൃതമായ തീവ്രപരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാന്‍ കളമൊരുങ്ങിയെന്നാണ് ധനമന്ത്രി ചിദംബരം പറഞ്ഞത്. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്, അതുകൊണ്ട് ആഗസ്റ് 11ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ സാമ്പത്തികപരിഷ്കരണത്തിനുള്ള നടപടികളുണ്ടാകുമെന്നാണ് ചിദംബരം പറഞ്ഞത്. അതായത് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി 26 ശതമാനത്തില്‍നിന്ന് 49 ശതമാനമായി ഉയര്‍ത്താനും പെന്‍ഷന്‍ പരിഷ്കരണത്തിനും പിഎഫ് പണം ഓഹരിവിപണിയില്‍ നിക്ഷേപിക്കാനും അനുവാദം നല്‍കുന്ന ബില്ലുകള്‍ പാസാക്കുമെന്ന്. ഇടതുപക്ഷത്തിന്റെ പിന്തുണയാണ്, സമ്മര്‍ദമാണ് ഇതേവരെ ഇത്തരം ജനവിരുദ്ധപരിപാടികള്‍ക്ക് തടസ്സമായതെന്ന് മന്‍മോഹന്‍സിങ്ങും ചിദംബരവും തുറന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ആ എതിര്‍പ്പിനെ, ആ സമ്മര്‍ദത്തെ അടിമയാക്കാനുള്ള ശ്രമമായി ചിത്രീകരിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടിമത്തം സ്വയം സ്വീകരിച്ച് ദല്ലാളായിമാറുകയും ഒരു രാജ്യത്തെ അപ്പാടെ അമേരിക്കയുടെ അടിമരാഷ്ട്രമാക്കി മാറ്റാന്‍ നൂറ്റെട്ടടവുകളും പയറ്റുകയും ചെയ്യുന്ന മന്‍മോഹന്‍സിങ്ങാണ് അടിമത്തത്തെക്കുറിച്ച് പറയുന്നത്. അമേരിക്കയുമായി ആണവകരാര്‍ ഒപ്പിടുന്നത് രാജ്യത്തെ അടിമവല്‍ക്കരിക്കുന്നതിന് തുല്യമാണ്. പ്രഖ്യാതമായ ചേരിചേരാനയമാണ് ലോകരംഗത്ത് ഇന്ത്യക്ക് സവിശേഷമായ സ്ഥാനം നേടിത്തന്നത്. അതുപേക്ഷിച്ച് അമേരിക്കയുടെ 'റാന്‍മൂളി' രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ് മന്‍മോഹന്‍സിങ്. ആണവരാഷ്ട്രമായ ഇന്ത്യയില്‍ ആണവപരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തുന്നതിനുള്ള പരമാധികാരംപോലും അടിയറവയ്ക്കുക, അമേരിക്കയുടെ സാമ്രാജ്യത്വവികസന താല്‍പ്പര്യങ്ങള്‍ക്ക് സഹായിയായി ഇന്ത്യയെ മാറ്റുക, ഊര്‍ജോല്‍പ്പാദനത്തിനുള്ള സ്വന്തം വഴികള്‍ വികസിപ്പിക്കുന്നതില്‍നിന്ന് ഇന്ത്യയെ തടയുക, ഇറാന്‍-പാക്കിസ്ഥാന്‍-ഇന്ത്യാ വാതക പൈപ്പ്ലൈന്‍ പദ്ധതി ഇല്ലാതാക്കുകയും അതുവഴി നമുക്ക് ഊര്‍ജോല്‍പ്പാദനത്തിന് യഥേഷ്ടം പ്രകൃതിവാതകം കിട്ടുന്നതിനുള്ള സാധ്യത തടയുകയും ചെയ്യുക, അതെല്ലാമാണ് കരാറിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇങ്ങനെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മേല്‍ക്കോയ്മ സന്തോഷത്തോടെ സ്വീകരിച്ചുകഴിഞ്ഞ മന്‍മോഹന്‍സിങ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. യുപിഎ ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചതുവഴി ഇടതുപക്ഷം ബിജെപിയെ സഹായിക്കുകയാണെന്ന് നിര്‍ലജ്ജം ആക്ഷേപിക്കുകയാണ് കോഗ്രസ്. എന്നാല്‍, ആണവകരാറിനെയോ അമേരിക്കയുമായുള്ള അതിരുവിട്ട ബന്ധത്തിനോ ബിജെപി എതിരല്ല. ആണവകരാര്‍ നടപ്പാക്കാന്‍ കോഗ്രസ് ഐയും ബിജെപിയും നേരത്തെ ഏറെക്കുറെ ധാരണയിലെത്തിയതാണ്. സ്വകാര്യവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ക്കും ബിജെപി എതിരല്ല. ഇപ്പോള്‍ വിശ്വാസവോട്ട് വന്നപ്പോള്‍ ഗവമെന്റിനെ ഇടതുപക്ഷത്തോടൊപ്പം എന്‍ഡിഎയും എതിര്‍ത്തു. അത് തികച്ചും സാങ്കേതികമായ എതിര്‍പ്പ് മാത്രമാണെന്നും സര്‍ക്കാര്‍ വിശ്വാസവോട്ട് നേടാന്‍ ബിജെപി പരോക്ഷമായി സഹായിച്ചെന്നതും വ്യക്തമാണ്. ഭരണം ആര്‍ക്ക് എന്ന കാര്യത്തിലുള്ള താല്‍പ്പര്യവ്യത്യാസം മാത്രമല്ലാതെ ഇപ്പോള്‍ ചര്‍ച്ചാവിഷയമായ പ്രശ്നങ്ങളില്‍ നയപരമായി കോഗ്രസും ബിജെപിയും ഒരേ തട്ടിലാണ്. കുതിരക്കച്ചവടത്തിലൂടെ നേടിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ആണവകരാറുമായും ജനദ്രോഹ സാമ്പത്തിക പരിഷ്കാരങ്ങളുമായും മുന്നോട്ടുപോകാമെന്ന ധാര്‍ഷ്ട്യത്തിലാണ് കോഗ്രസും മന്‍മോഹന്‍സിങ്ങും. എന്നാല്‍, രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും അടിയറവയ്ക്കുന്ന കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യന്‍ജനത അനുവദിക്കില്ല. ആണവകരാറിനും ജനവിരുദ്ധ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കുമെതിരെ അതിശക്തമായ ബഹുജനസമരങ്ങളാണ് രാജ്യത്താകെ നടക്കാന്‍ പോകുന്നത്. ഏതാനും എംപിമാരെ കൂറുമാറ്റിയതുപോലെ ജനകോടികളെ കൂറുമാറ്റാനും കബളിപ്പിക്കാനും മന്‍മോഹന്‍സിങ്ങിനും കൂട്ടര്‍ക്കും കഴിയില്ല. ആണവകരാറും അതുമായി ബന്ധപ്പെട്ട് വിശ്വാസവോട്ടില്‍ ഭൂരിപക്ഷം കൈവരിച്ചതും കുതിരക്കച്ചവടത്തിലൂടെയാണ്. ഒന്ന് ഇന്ത്യയെ ആശ്രിതരാഷ്ട്രമാക്കാന്‍ അമേരിക്ക നടത്തിയ കുതിരക്കച്ചവടം. അതിന് സന്തോഷത്തോടെ വിധേയരായവര്‍ നടത്തിയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ കണ്ടത്.
വി എസ് അച്യുതാനന്ദന്
2 comments:
'അടിമ'യും കുതിരക്കച്ചവടവും

വോട്ട് കോഴ: അമര്‍സിങ്ങിന്റെ പങ്ക് തെളിയുന്നു
ന്യൂഡല്‍ഹി: വിശ്വാസവോട്ടെടുപ്പില്‍ എംപിമാരെ വിലയ്ക്ക് വാങ്ങിയതിനു പിന്നില്‍ എസ്പി നേതാവ് അമര്‍സിങ് പ്രവര്‍ത്തിച്ചെന്ന് സ്വകാര്യ ടിവി ചാനല്‍ ഒളിക്യാമറയില്‍ എടുത്ത ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വോട്ട് കോഴയെക്കുറിച്ച് അന്വേഷിക്കുന്ന ലോക്സഭാ സമിതി ദൃശ്യങ്ങളുടെ സിഡി പരിശോധിച്ചപ്പോഴാണ് ഇവരുടെ പങ്ക് തെളിഞ്ഞത്. അഞ്ച് വീഡിയോ സിഡികളും രണ്ട് ഓഡിയോ സിഡികളും തിങ്കളാഴ്ച പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചു. ഓഡിയോയില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടെങ്കിലും വീഡിയോ ചിത്രങ്ങള്‍ വളരെ വ്യക്തതയുള്ളതാണ്. വിശ്വാസവോട്ടെടുപ്പ് ദിവസം ഏതാനും ബിജെപി എംപിമാര്‍ കോടികളുടെ നോട്ടുകെട്ടുമായി സഭയില്‍ വന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തങ്ങളെ വിലക്കെടുക്കാന്‍ അമര്‍സിങ്ങിന്റെയും കോഗ്രസ് നേതാക്കളുടെയും നിര്‍ദേശപ്രകാരമാണ് ചിലര്‍ പണം എത്തിച്ചതെന്നും ബിജെപി അംഗങ്ങള്‍ പറഞ്ഞു. അവര്‍ രേഖാമൂലം പരാതിയും നല്‍കി. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ അന്വേഷണത്തിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്ററിചരിത്രത്തില്‍ ഇത്തരമൊരു അന്വേഷണം ആദ്യമാണ്. സമാജ്വാദി പാര്‍ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിന് വോട്ട് കോഴയില്‍ ബന്ധമുണ്ടെന്ന് ഈ സിഡികള്‍തന്നെ തെളിവ് നല്‍കുന്നുവെന്ന് ബിജെപി നേതാവ് അരുജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. എസ്പിയുടെ ലോക്സഭാംഗം രേവതി രമസിങ്ങും ബിജെപി എംപിമാരായ മഹാവീര്‍സിങ് ബഗോഡയും ഫഗന്‍സിങ് കുലസ്തെയും തമ്മിലുണ്ടായ ഫോസംഭാഷണവും ബിജെപി പുറത്തു വിട്ടിട്ടുണ്ട്. അമര്‍സിങ്ങിന്റെ സെക്രട്ടറി സഞ്ജീവ് സക്സേനയുടെ പങ്കാളിത്തം വീഡിയോയില്‍ വളരെ വ്യക്തമാണ്. സക്സേന ഉപയോഗിച്ച കാര്‍, അദ്ദേഹം നോട്ടുകെട്ടുകളുമായി പോകുന്ന രംഗം, അത് എണ്ണി തിട്ടപ്പെടുത്തുന്ന രംഗം തുടങ്ങിയ ദൃശ്യങ്ങള്‍ സിഡിയിലുണ്ട്. സഞ്ജീവ് സക്സേനയില്‍നിന്നും ബിജെപി എംപിമാരുമായി ബന്ധപ്പെട്ട രേവതി രമസിങ്ങില്‍നിന്നും തെളിവെടുക്കാന്‍ പാര്‍ലമെന്ററി സമിതി തീരുമാനിച്ചു. 11 ന് ചേരുന്ന യോഗത്തിലായിരിക്കും തെളിവെടുപ്പ്. എന്നാല്‍, സഞ്ജീവ് സക്സേന വിദേശത്തേക്കു കടന്നതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. സക്സേനയ്ക്ക് അമര്‍സിങ്ങുമായുള്ള ബന്ധം തെളിയിക്കുന്നതിന് ചില തെളിവുകളും ബിജെപി തിങ്കളാഴ്ച പുറത്തിറക്കി. സക്സേന തന്റെ മകന്റെ സ്കൂള്‍ പ്രവേശനത്തിനു വേണ്ടി നല്‍കിയ വിലാസം അമര്‍സിങ് താമസിക്കുന്ന ലോധി എസ്റ്റേറ്റിലെ 27-ാം നമ്പര്‍ വസതിയാണ്. പാര്‍ലമെന്റില്‍ കോഴപ്പണം പ്രദര്‍ശിപ്പിച്ച മൂന്ന് ബിജെപി എംപിമാരില്‍നിന്ന് ഏഴിനു ചേരുന്ന യോഗത്തില്‍ തെളിവെടുക്കും. രണ്ട് ടേപ്പിലെയും സംഭാഷണം പൂര്‍ണമായും എഴുതിയെടുക്കാന്‍ ലോക്സഭാ സെക്രട്ടറിയറ്റിനോട് സമിതി ആവശ്യപ്പെട്ടെന്ന് മൂന്ന്് മണിക്കൂര്‍ നീണ്ട സ്ക്രീനിങ്ങിന് ശേഷം സമിതി ചെയര്‍മാന്‍കൂടിയായ കിഷോര്‍ ചന്ദ്രദേവ് പറഞ്ഞു. സമിതിയിലെ ഏഴ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Post a Comment