പാഠപുസ്തകം കത്തിക്കലും അധ്യാപകരെ ആക്രമിക്കലും തൊഴിലാക്കിയ ക്രിമിനല്‍ സംഘം.
ഏതെങ്കിലും ഒരു വിഭാഗം ജീവനക്കാര്‍ക്കോ ജനങ്ങള്‍ക്കോ എന്തെങ്കിലും പ്രശ്നങ്ങളോ ആവശ്യങ്ങളോ ഉണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് അവര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കും; പത്രങ്ങളിലൂടെ പ്രചാരണം നല്‍കും; അധികൃതരുമായി ചര്‍ച്ചനടത്തും; ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തും. ഗവണ്മെന്റ് അവരുടെ ആവശ്യങ്ങള്‍ അനുവദിക്കാന്‍ തയ്യാറില്ലെങ്കില്‍, സമരം ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് സമരനോട്ടീസ് നല്‍കും. അങ്ങനെ എത്രയോ നടപടിക്രമങ്ങള്‍ കഴിഞ്ഞാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുക. പ്രത്യക്ഷസമരംതന്നെ ഏറെ നീണ്ടുപോവുകയും ജനങ്ങളുടെ അനുഭാവം ലഭിക്കാതിരിക്കുകയും അധികൃതര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരിക്കുകയും ചെയ്യുമ്പോഴാണ് സമരം ഊര്‍ജിതമാകുന്നതും ചില്ലറ സംഘര്‍ഷങ്ങളുണ്ടാകുന്നതും. അപ്പോഴും സമരത്തിന്റെ മിനിമം അച്ചടക്കം പാലിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അവര്‍ക്ക് ജനങ്ങളുടെ പിന്തുണയും അനുഭാവവും ലഭിക്കണമല്ലോ. സമരത്തിന്റെ വിജയം പ്രധാനമായും അതിനെയാണല്ലോ ആശ്രയിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ജൂണ്‍ 17ന് പെട്ടെന്ന് കെഎസ്യു പ്രത്യക്ഷ സമരരംഗത്ത് എടുത്തുചാടിയത്. എന്താണ് തങ്ങളുടെ ആവശ്യങ്ങള്‍ എന്ന് അവര്‍ അതിനുമുമ്പ് എവിടെവെച്ചെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല; ഗവണ്മെന്റിന് നിവേദനം കൊടുത്തതായി പത്രങ്ങളിലൊന്നും കണ്ടില്ല; തങ്ങളുടെ ആവശ്യങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി പ്രചാരണങ്ങളും നടത്തിയിട്ടില്ല. സമരത്തിലേക്ക് എടുത്തുചാടുമ്പോള്‍ അവര്‍ സൂചിപ്പിച്ചത്, സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ മെരിറ്റ്സീറ്റിലെ ഫീസ്നിരക്ക്, സര്‍ക്കാര്‍ ഫീസ് നിരക്കിന് തുല്യമാക്കണം എന്നായിരുന്നു. എന്നാല്‍ ഒന്നാം ദിവസത്തില്‍തന്നെ ആ ആവശ്യം അവര്‍പോലും മറന്നുപോയി. പിന്നെ പാഠപുസ്തകത്തിലെ "കമ്യൂണിസ്റ്റ് ആശയങ്ങള്‍ ''ഒഴിവാക്കണം എന്നായി. പാഠപുസ്തകത്തിലെ മതനിന്ദയും മതനിഷേധവും ഒഴിവാക്കണം എന്നായി അടുത്ത ആവശ്യം. ഈ ആവശ്യം ഒരൊറ്റയടിക്ക്, പാഠപുസ്തകം റദ്ദാക്കണമെന്ന ഘട്ടത്തിലേക്ക് എത്തി. ഏതു ക്ളാസിലെ പാഠപുസ്തകം, ഏതു വിഷയം, ഏതു പാഠഭാഗം എന്നൊന്നും സൂചിപ്പിക്കുകപോലും ചെയ്യാതെയുള്ള സമരം,"പാഠപുസ്തകം പിന്‍വലിക്കുംവരെ സമരം'' എന്ന ഒരൊറ്റ അജണ്ടയിലേക്ക് ചുരുങ്ങി. നാടകത്തില്‍, തിരശ്ശീലയ്ക്കുപിന്നില്‍നിന്ന് പ്രോംപ്ട് ചെയ്യുന്ന സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സ്റ്റേജില്‍ ചലിക്കുന്ന നിസ്തേജരായ അഭിനേതാക്കളെപ്പോലെ, അവര്‍ മറ്റാര്‍ക്കോ വേണ്ടി ചുടുചോറ് മാന്താന്‍ അരങ്ങില്‍ തുള്ളിച്ചാടി. അതേ. ചുടുചോറുമാന്തി, കൈപൊള്ളി, അരങ്ങില്‍ അഴിഞ്ഞാടി.
യാതൊരു നോട്ടീസും നല്‍കാതെ പൊടുന്നനെ ഒരു ദിവസം ആരംഭിച്ച സമരം ഒന്നാംദിവസംതന്നെ അക്രമാസക്തമാവുകയായിരുന്നു. സമരത്തിന് ഉന്നയിച്ച ആവശ്യത്തില്‍ ഒരു യുക്തിയും ഒരു പ്രസക്തിയും ഇല്ലാത്ത അവസ്ഥയിലാണ് അത് അക്രമത്തിലേക്ക് തിരിയുന്നത്. ഒന്നാംദിവസംതന്നെ ആക്രമണത്തിന്റെ മാര്‍ഗമവലംബിച്ച നമ്മുടെ ഗാന്ധിശിഷ്യന്മാര് പിന്നീട് സ്വന്തം ഗുരുനാഥന്മാരെപ്പോലും മര്‍ദ്ദിക്കാനും അവഹേളിക്കാനും ആക്രമിക്കാനും മടികാണിച്ചില്ല. അധ്യാപികമാരുടെ ക്ളസ്റ്റര്‍ യോഗം കൂടിക്കൊണ്ടിരിക്കുമ്പോള്‍ അകത്തു ചാടിക്കയറി അക്രമം കാണിച്ചവര്‍ ഏത് "സന്മാര്‍ഗപാഠാവലി''യില്‍ നിന്നാണ് അതിനുള്ള സംസ്കാരം ഉള്‍ക്കൊണ്ടതെന്ന്, അവരെ അതിന് പ്രേരിപ്പിച്ച ആത്മീയ നേതാക്കന്മാര് വെളിപ്പെടുത്തേണ്ടതാണ്.
സമരംചെയ്യുന്ന "വിദ്യാര്‍ഥിക''ളുടെ ഏറ്റവും കടുത്ത ഫാസിസ്റ്റ് മുഖം ദൃശ്യമായത് ജൂണ്‍ 24ന് മലപ്പുറത്താണ്. സമരം ചെയ്യുന്ന ഒരാളും സ്വന്തം പണിയായുധം കത്തിച്ചും നശിപ്പിച്ചും സമരം ചെയ്യുകയില്ല. വിദ്യാര്‍ഥികള്‍ എന്നവകാശപ്പെടുന്ന ഒരു സംഘം റൌഡികള്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന പാഠപുസ്തകങ്ങളാണ് റോഡിലിട്ട് കത്തിച്ചത്; ചവിട്ടിയരച്ചത്. അവര്‍ എംഎസ്എഫില്‍പെട്ട കുട്ടികളാണത്രെ. പുസ്തകംതുറന്നു നോക്കാതെ സമരം ചെയ്യുന്ന കെഎസ്യുക്കാര്‍ക്ക് കൂട്ടിന് പറ്റിയത് പുസ്തകം കത്തിക്കുന്ന എംഎസ്എഫുകാര്‍ തന്നെ. പാഠപുസ്തകം കത്തിക്കുന്ന ആളിനെ മറ്റെന്തുവിളിച്ചാലും, വിദ്യാര്‍ഥി എന്നു വിളിക്കാന്‍ അയാള്‍ അര്‍ഹനല്ല. ഇത്ര വലിയ കാടത്തം, ഇത്ര വലിയ പൈശാചികത്വം, അക്ഷരവിരോധം, കേരളത്തില്‍ സംഭവിച്ചതില്‍, ലജ്ജിക്കാന്‍പോലും കഴിവില്ലാതെ നില്‍ക്കുകയാണ് കുട്ടികളെ അതിന് പറഞ്ഞുവിട്ട ലീഗ് നേതൃത്വം. അവര്‍ കൊട്ടിഘോഷിക്കുന്ന മതപഠനത്തിലും മതാധിഷ്ഠിത മൂല്യങ്ങളിലും പാഠപുസ്തകം കത്തിച്ചുകളയലാണോ ഒന്നാം പാഠം?
പാഠപുസ്തക വിവാദത്തിന്റെ പേരില്‍ ആദ്യമേ സമരത്തിനിറങ്ങിയ കെഎസ്യുക്കാരുടെ ഫാസിസ്റ്റ് അക്രമ സ്വഭാവം ഒന്നാംദിവസം തൊട്ടുതന്നെ വെളിപ്പെട്ടുവെന്ന് പറഞ്ഞല്ലോ. ഒന്നാംദിവസം സമരത്തിന്റെ നിയമങ്ങളെല്ലാം ലംഘിച്ച്, സെക്രട്ടേറിയറ്റിന്റെ വേലി ചാടിക്കടന്ന് അക്രമം കാണിച്ചവരെ ന്യായീകരിക്കാന്‍ യുഡിഎഫിനെ അനുകൂലിക്കുന്നവര്‍ക്കുപോലും കഴിയുന്നില്ല. എല്‍ഡിഎഫിനെ സ്ഥിരമായി എതിര്‍ത്തുവരുന്ന കേരളകൌമുദിപത്രം ജൂണ്‍ 19ന് "നേതാക്കന്മാര് വേലിചാടരുത്'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ നിശിതമായ മുഖപ്രസംഗം അതിന് തെളിവാണ്. "പൊലീസിന്റെ കയ്യില്‍നിന്ന് അടിവാങ്ങിക്കെട്ടിയേ അടങ്ങൂ എന്ന വാശിയില്‍'' അക്രമം കാണിക്കുകയും മറ്റാരും ഇന്നേവരെ ചെയ്യാത്ത "മതില്ചാട്ടം'' നടത്തിയ കെഎസ്യു നേതാവിനെ തീക്ഷ്ണമായി വിമര്‍ശിക്കുകയും ചെയ്യുന്ന ആ പത്രം, അന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ സമരക്കാര്‍തന്നെയാണെന്ന് സമര്‍ഥിക്കുന്നു.
അക്രമങ്ങള്‍ കാണിച്ചത് ആരെന്നു പേരെടുത്തുപറയാതെ "അക്രമങ്ങളുടെ നാടാകുന്ന കേരളം'' എന്ന മുഖപ്രസംഗം (ജൂണ്‍ 20) എഴുതിയ മാതൃഭൂമിയും കെഎസ്യുക്കാര് തന്നെയാണ് കുറ്റക്കാര്‍ എന്ന് ചൂണ്ടിക്കാണിക്കുന്നു. സമീപകാലത്തുണ്ടായ സമരങ്ങള്‍ അക്രമാസക്തമാകുന്നതിനെപ്പറ്റിയാണവര്‍ എഴുതുന്നത്. സമീപകാലത്ത് യൂത്തുകോണ്‍ഗ്രസ് - കെഎസ്യു പ്രഭൃതികളല്ലാതെ മറ്റാരും സമരരംഗത്തിറങ്ങിയിട്ടില്ലല്ലോ.
ബഹുജനങ്ങളുടെ പിന്തുണയും അനുഭാവവും കിട്ടാതെ വരുമ്പോഴാണ് പലപ്പോഴും സമരങ്ങള്‍ അക്രമാസക്തമായിത്തീരുന്നത്. സമരം ആരംഭിച്ച്, കുറെ കഴിഞ്ഞേ അങ്ങനെ ഒരു ഘട്ടം സംജാതമാകാറുള്ളു. എന്നാല്‍ കെഎസ്യുക്കാരുടെ സമരം ഒന്നാംദിവസത്തില്‍ത്തന്നെ അക്രമാസക്തമായിത്തീരുകയാണുണ്ടായത്. കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്യുക്കാര് പൊലീസ് ഓഫീസറുടെ തല കല്ലെറിഞ്ഞ് പൊളിച്ചതിന്റെ പടം ജൂണ്‍ 19ന്റെ പത്രങ്ങളില്‍ വന്നിരുന്നു. പാഠപുസ്തക വിവാദത്തിന്റെ പേരിലുള്ള സമരമല്ല, മറിച്ച് സര്‍ക്കാര്‍ വിരുദ്ധസമരമാണ് അവരുടെ അജണ്ടയിലുള്ളത് എന്ന് വെളിപ്പെടുത്തുന്നതാണ് അക്രമങ്ങള്‍. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കുനേരെയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുനേരെയും അക്രമങ്ങള്‍ നടത്തിയ കെഎസ്യുക്കാരുടെ സമരത്തിന് ഊക്കുപോരെന്നുകണ്ട് പിറ്റേദിവസംതന്നെ, അവര്‍ക്ക് പിന്തുണനല്കാന് യൂത്തുകോണ്‍ഗ്രസുകാരും മൂത്ത കോണ്‍ഗ്രസുകാരും പിറകെ, യുഡിഎഫുകാരും രംഗത്തിറങ്ങി. ആസൂത്രിതമായി തയ്യാറാക്കിയ ഒരു നാടകംപോലെ അക്രമം അരങ്ങുതകര്‍ത്തു.
ആലപ്പുഴയില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച്നടത്തിയ യൂത്തുകോണ്‍ഗ്രസുകാര്‍, ബാരിക്കേഡ് ലംഘിച്ച് പൊലീസിനുനേരെ ചെരിപ്പെടുത്തടിക്കാന്‍ മുതിരുന്ന ഒരു പടം ജൂണ്‍ 24ന്റെ കേരളകൌമുദിയില്‍ കാണുകയുണ്ടായി. കോണ്‍ഗ്രസിന്റെയും യൂത്തുകോണ്‍ഗ്രസിന്റെയും സംസ്കാരത്തിന്റെ അന്തഃസത്ത മുഴുവനും വ്യക്തമാക്കുന്ന പടമാണത്. ഏഴാംക്ളാസിലെ സാമൂഹ്യ പാഠപുസ്തകം പത്തുകൊല്ലം പഠിച്ചാലും, തങ്ങള്‍ക്ക് മഹത്തായ സാമൂഹ്യബോധം ഉണ്ടാവുകയില്ല എന്ന് അവര്‍ സ്വയം വിളിച്ചുപറയുന്ന രംഗമാണത്. തൃശൂരില്‍ പ്രകടനക്കാര്‍ കൊടികെട്ടാന്‍ വടിയായി ഉപയോഗിച്ചിരുന്നത് ഇരുമ്പുദണ്ഡാണ് എന്ന് മാതൃഭൂമിതന്നെ പറയുന്നു. പ്രകടനത്തിലെ ഒരു പയ്യന് കൊടികെട്ടിയ ഇരുമ്പുവടികൊണ്ട് പൊലീസിനെ പിന്നില്‍നിന്ന് അടിച്ച് പരിക്കേല്പിച്ചുവെന്നും അവന് ഓടിപ്പോയി ബസില്‍കയറി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും അവനെ പൊലീസ് തിരഞ്ഞുപിടികൂടിയെന്നും പത്രങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. അവനെയും അവന്റെ പടം ടിവിയില്‍ കണ്ട വീട്ടുകാരെയും മുന്‍നിര്‍ത്തി കഥകള്‍ രചിക്കാന്‍ ചില പത്രങ്ങള്‍ ശ്രമിച്ചുവെങ്കിലും, കെഎസ്യുവിന്റെ അക്രമസ്വഭാവം ഇതില്‍നിന്ന് വ്യക്തമാവുന്നുണ്ട്. സമരക്കാര്‍ പൊലീസിനുനേരെയും യാത്രക്കാര്‍ക്കുനേരെയും കല്ലെറിയുന്നതിന്റെയും അക്രമങ്ങള്‍ കാണിക്കുന്നതിന്റെയും കടകളും ഓഫീസുകളും തകര്‍ക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ നാം നിത്യേന കണ്ടുകൊണ്ടിരിക്കുന്നു. ഒരു പാഠ പുസ്തകത്തിലെ ഏതെങ്കിലും ഒരു പാഠത്തിനെതിരായ സമരമല്ല ഇതെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആസൂത്രിതമായ രാഷ്ട്രീയ സമരത്തിന്റെ തുടക്കമാണിതെന്നും സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിന് യുഡിഎഫിന് പ്രോത്സാഹനം നല്കുന്നതാകട്ടെ, യുഡിഎഫിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരായ ചില മത പുരോഹിതന്മാരും. എല്‍ഡിഎഫ് ഗവണ്മെന്റ് അധികാരമേറ്റ നാള്‍മുതല്‍ അതിനെതിരായി ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംപറഞ്ഞ് യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുകയാണ് ചുരുക്കം ചില മത പുരോഹിതന്മാര്. സ്വാശ്രയ കച്ചവടത്തിന്റെപേരില്‍, ഏകജാലക സംവിധാനത്തിന്റെ പേരില്‍, അന്ത്യകൂദാശയുടെപേരില്‍..... അങ്ങനെ കാരണങ്ങള്‍ കണ്ടെത്തിപ്പിടിച്ച് വിമോചനസമരത്തിന് ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍, തങ്ങളൊരു ജനാധിപത്യരാജ്യത്തിലാണ് ജീവിക്കുന്നതെന്ന പ്രാഥമിക യാഥാര്‍ഥ്യം ഓര്‍ക്കുന്നതേയില്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടാക്കുന്ന നിയമങ്ങളോ ചട്ടങ്ങളോ വ്യവസ്ഥകളോ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും തങ്ങള്‍ അനുസരിക്കുകയില്ലെന്നും ശഠിച്ചുകൊണ്ട് ഒരു സമാന്തര സര്‍ക്കാരിനെപ്പോലെ പെരുമാറാന്‍ ശ്രമിക്കുന്നവര്‍ മധ്യയുഗത്തിന്റെ ഇരുണ്ട ഇടനാഴികളിലാണ് ഇപ്പോഴും ജീവിക്കുന്നത്. മതത്തിന്റെ പേരുംപറഞ്ഞ് കച്ചവടം നടത്തുന്ന ഷൈലോക്കുമാര്‍ക്ക്, മതനിരപേക്ഷ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ശത്രുക്കളാകുന്നത് സ്വാഭാവികമാണ്. സഹോദരന്മാരെ ചെരിപ്പുകൊണ്ട് തല്ലുന്നവരും പൊലീസിനെ ഇരുമ്പുവടികൊണ്ടടിക്കുന്നവരും അധ്യാപികമാരേയും അധ്യാപകരേയും ആക്രമിക്കുന്നവരും പാഠപുസ്തകം ചുട്ടുകരിക്കുന്നവരും വേലിചാടിക്കടന്ന് അക്രമം കാണിക്കുന്നവരും അവരുടെ മുന്നില്‍ സന്മാര്‍ഗികളാണ്; മത തത്വങ്ങള്‍ പാലിക്കുന്നവരാണ്! മറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ അന്ത:സത്തയായ മതനിരപേക്ഷ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നവര്‍, അവരുടെ കണ്ണില്‍ മതനിഷേധികളും "മതനിരാസക്കാ''രും ആയിത്തീരുന്നു. ഈ മതനിരപേക്ഷ മൂല്യങ്ങള്‍ ഭരണഘടനയില്‍ ഉള്ളതുകൊണ്ടാണ്, അത് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷം ഇവിടെ ഉള്ളതുകൊണ്ടാണ്, തങ്ങള്‍ക്കിവിടെ ശാന്തമായും സ്വൈരമായും ജീവിക്കാന്‍ കഴിയുന്നതെന്ന യാഥാര്‍ഥ്യം അവര്‍ വിസ്മരിക്കുന്നു. അവകാശങ്ങള്‍ അനുവദിക്കുന്ന രാഷ്ട്രത്തോടും സമൂഹത്തോടും തിരിച്ച്, കടമയും കടപ്പാടും ഉണ്ടെന്ന യാഥാര്‍ഥ്യം അവര്‍ വിസ്മരിക്കുന്നു. തിരശ്ശീലയ്ക്കു പിറകിലിരുന്ന് സമരക്കാരെ പ്രോംപ്ട് ചെയ്യുന്നവര്‍, തങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്യ്രം ലഭിച്ചത് ഈ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തിന്റെ നന്മകൊണ്ടാണെന്ന കാര്യം വിസ്മരിക്കുന്നു. മതാനുകൂലമായ, മതാധിഷ്ഠിതമായ ഒരു രാഷ്ട്രത്തില്‍ ഇങ്ങനെയൊരു സ്വാതന്ത്യ്രം, അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്തിന്, തീക്കളിയില്‍ അവരുടെ കൂട്ടുകാരാവാന്‍ ശ്രമിക്കുന്ന സംഘപരിവാറിന് മേധാവിത്വമുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്താണ് നടക്കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നുണ്ടോ? മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാഠപുസ്തകങ്ങളെല്ലാം ചുട്ടുകരിക്കുന്ന കുട്ടികളും അവരെ അതിന് പ്രേരിപ്പിക്കുന്ന വലിയ ലീഗുകാരും ഗുജറാത്തില്‍ എന്താണ് ഉണ്ടായതെന്ന് ഓര്‍ക്കുക. ഗുജറാത്ത്, യു പി, ഒറീസ, മഹാരാഷ്ട്ര ...... അതൊക്കെ ഒന്നനുസ്മരിച്ചാല്‍, സംരക്ഷിക്കേണ്ടത് മതനിരപേക്ഷ മൂല്യങ്ങളെയാണോ മതമൂല്യങ്ങളെയാണോ എന്ന് ബോധ്യപ്പെടും. പാഠപുസ്തകങ്ങളിലൂടെ കുട്ടികളെ പഠിപ്പിക്കേണ്ടത് മതനിരപേക്ഷ മൂല്യങ്ങളാണോ, അതോ മത മൂല്യങ്ങളാണോ എന്ന് ബോധ്യപ്പെടും. പാഠപുസ്തകങ്ങള്‍ കത്തിക്കുന്നതും അധ്യാപകരെ ആക്രമിക്കുന്നതും സഹോദരങ്ങളെ ചെരിപ്പുകൊണ്ടടിക്കുന്നതും തെറ്റല്ലേ? സന്മാര്‍ഗവിരുദ്ധമല്ലേ? തല്‍ക്കാലരാഷ്ട്രീയ ലാഭത്തിനുവേണ്ടി പാഠപുസ്തകങ്ങള്‍ തീയിടുന്നവര് തങ്ങള്‍ സ്വന്തം വീടിനുതന്നെയാണ് തീവെയ്ക്കുന്നതെന്ന് ഓര്‍ത്തിരിക്കണം. തീയില്‍ വിദ്വേഷംമാത്രമേ വിളയുകയുള്ളു; വിവേകം വിളയുകയില്ല. അത് വിവേകമുള്ളവരുടെ വഴിയല്ല.
നാരായണന് ചെമ്മലശ്ശേരി
Subscribe to:
Post Comments (Atom)
1 comment:

Post a Comment