ഇന്ത്യയുടെ പരമാധികാരം അമേരിക്കക്ക് അടിയറ വെക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ജനങളോട് മാപ്പ് പറയണം
അ മേരിക്കയുമായുള്ള ആണവകരാറിന്റെ മു ന്നോടിയായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ(ഐഎഇഎ) അംഗീകാരത്തിന് സമര്‍പ്പിക്കുന്ന സുരക്ഷാകരാര്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് രഹസ്യമാക്കി വയ്ക്കുന്നതെന്തുകൊണ്ടാണെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ചോദിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്ദന്, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് സര്‍ക്കാരിനോട് ഈ ചോദ്യമുന്നയിച്ചത്. പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ: ഐഎഇഎയുമായുള്ള സുരക്ഷാകരാറിന്റെ കരട് യുപിഎ-ഇടതുപക്ഷ സമിതിക്കുമുമ്പില്‍ വയ്ക്കുന്നതിന് യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. 123 കരാറിന്റെ കാര്യത്തില്‍ ഈ കള്ളത്തരം കണ്ടതാണ്. കരാര്‍ അംഗീകരിക്കുന്നതിനുമുമ്പ് സര്ക്കാര്മുന്നോട്ടുവച്ച അവകാശവാദങ്ങളെല്ലാം കരാര്‍ പുറത്തു വന്നതോടെ പൊളിഞ്ഞു. നിലവിലുള്ള പ്രധാന പ്രശ്നങ്ങള്‍ക്ക് വിശദീകരണം സുരക്ഷാകരാറിന്റെ പൂര്‍ണരൂപം ലഭ്യമാക്കേണ്ടതാണ്. ഭാവിയില്‍ എന്തെങ്കിലും കാരണത്താല്‍ അമേരിക്ക കരാറില്‍നിന്ന് പിന്‍വാങ്ങിയാല്‍ അതെങ്ങനെ നേരിടുമെന്നതാണ് പ്രധാന പ്രശ്നം. അത്തരമൊരു അനുഭവം ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്. 1963ല്‍ മുപ്പതുവര്‍ഷത്തേക്ക് ഒപ്പുവച്ച കരാര്‍ ലംഘിച്ച് അമേരിക്ക 1983ല്‍ താരാപ്പുര്‍ ആണവനിലയത്തിന് ഇന്ധനവിതരണം നിര്‍ത്തിവയ്ക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യം ആവര്‍ത്തിച്ചാലും ഐഎഇഎയുടെ സുരക്ഷാവലയം ഇന്ത്യന്‍ സിവിലിയന്‍ ആണവ റിയാക്ടറുകളിന്മേല് എന്നെന്നേക്കുമായി തുടരും. വിദേശത്തുനിന്നുള്ള ആണവ ഇന്ധനവിതരണം തടസ്സപ്പെട്ടാല്‍ ഇന്ത്യ പരിഹാരനടപടി കൈക്കൊള്ളുമെന്ന തീര്‍ത്തും അവ്യക്തമായ ഒരു പരാമര്‍ശം മാത്രമാണ് 1 2 3 കരാറിലുള്ളത്. അമേരിക്ക ആണവ ഇന്ധനം നിഷേധിച്ചാല്‍ ഇന്ത്യക്ക് എന്തെങ്കിലും പരിഹാരനടപടി കൈക്കൊള്ളാന്‍ കഴിയുമോ എന്ന കാര്യം വ്യക്തമാകണമെങ്കില്‍ സുരക്ഷാകരാറിന്റെ കരട് പുറത്തുവിടുകതന്നെ വേണം. ഇന്ത്യന്‍ കേന്ദ്രീകൃത ഇന്ധന വിതരണകരാറിലെത്താന് ഐഎഇഎയുമായുള്ള ചര്‍ച്ചയില്‍ അമേരിക്കയെയും ഭാഗഭാക്കാക്കാമെന്ന് 123 കരാറില്‍ പറയുന്നുണ്ട്. എന്നാല്‍, ഐഎഇഎക്ക് ഇന്ധനവിതരണവുമായി ഒരു ബന്ധവുമില്ല. ആണവ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തുന്ന സമിതി മാത്രമാണ് ഐഎഇഎ. അതുകൊണ്ടുതന്നെ ഐഎഇഎയുമായുള്ള സുരക്ഷാകരാര്‍ വഴി ഇന്ധനവിതരണം എങ്ങനെ ഉറപ്പാക്കാനാകുമെന്നത് വളരെ പ്രധാനമാണ്. ഐഎഇഎയുമായുള്ള സുരക്ഷാകരാര്‍ സംബന്ധിച്ച് ഇടതുപക്ഷം പ്രധാനമായും അഞ്ച് ഉല്‍ക്കണ്ഠകളാണ് പ്രകടിപ്പിച്ചത്. ഇതിന് തൃപ്തികരമായ വിശദീകരണം നല്കാന് യുപിഎക്ക് കഴിഞ്ഞിട്ടില്ല. ആ ഉല്‍ക്കണ്ഠകള്‍ താഴെ പറയുന്നു. 1. അമേരിക്കയോ ആണവവിതരണ സംഘത്തിലെ (എന്‍എസ്ജി) ഏതെങ്കിലും രാഷ്ട്രമോ ഇറക്കുമതി ചെയ്യുന്ന റിയാക്ടറുകള്‍ക്ക് ഇന്ധനവിതരണത്തില്‍ വീഴ്ചവരുത്തിയാല്‍ ഈ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാകവചത്തില്‍നിന്ന് പിന്‍വാങ്ങാന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കുമോ? 2. അമേരിക്കയും എന്‍എസ്ജി രാജ്യങ്ങളും ഇന്ധനം നല്‍കാമെന്ന വാഗ്ദാനം ലംഘിച്ചാല്‍ ഇന്ത്യന്‍ നിര്‍മിത സിവിലിയന്‍ റിയാക്ടറുകളെ ഐഎഇഎ സുരക്ഷാവലയത്തില്‍നിന്ന് മോചിപ്പിക്കാനാകുമോ? 3. ഇന്ധനവിതരണ വാഗ്ദാനം ലംഘിച്ചാല്‍ സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആണവഇന്ധനം സിവില്‍ റിയാക്ടറുകള്‍ക്ക് ഉപയോഗിച്ചാല്‍ അവ തിരിച്ചെടുക്കാന്‍ അവകാശമുണ്ടായിരിക്കുമോ? 4. അമേരിക്കയും എന്‍എസ്ജി രാജ്യങ്ങളും ഇന്ധനവിതരണം തടസ്സപ്പെടുത്തിയാല്‍ എന്തൊക്കെ പരിഹാരമാര്‍ഗങ്ങളാണ് ഇന്ത്യക്ക് സ്വീകരിക്കാനാകുക? 5. പരിഹാരനടപടികള്‍ കൈക്കൊള്ളാന്‍ എന്തൊക്കെ ഉപാധികളാണ് ഇന്ത്യ സ്വീകരിക്കേണ്ടിവരിക? ഐഎഇഎ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് സുരക്ഷാകരാര്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികളില്‍ ഇന്ത്യാഗവമെന്റിന് ഒരു പങ്കുമുണ്ടായിരിക്കില്ല. പിന്നീടുള്ള നടപടികള്‍- എന്‍എസ്ജിയുടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തുക, 123 അമേരിക്കന്‍ ഗവമെന്റാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ ഐഎഇഎയുമായുള്ള സുരക്ഷാകരാര്‍ രഹസ്യമാക്കിവയ്ക്കാതെ പൂര്‍ണ സുതാര്യതയോടെ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഐഎഇഎയുമായുള്ള കരാറിന്റെ കരട് ജനങ്ങളില്‍നിന്ന് രഹസ്യമാക്കിവയ്ക്കുന്നത്.
Subscribe to:
Post Comments (Atom)
2 comments:

ha ha ha chiri varunooo
Post a Comment