Monday, May 26, 2008

ആര്യാടനും മകനും ലീഗിനെ തകറ്ത്തെ അടങുവെന്ന വാശിയുമായി മുന്നോട്ട്.

ആര്യാടന്‍ പുകഞ്ഞ കൊള്ളി; പുകഞകൊള്ളി പുറത്തെന്ന് : കരുണാകരന്‍

മുസ്‌ലീം ലീഗ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദ്‌ പുകഞ്ഞ കൊള്ളിയാണെന്ന്‌ കെ.കരുണാകരന്‍. ശത്രുക്കള്‍ കരുതുന്ന പോലെ ഐക്യജനാധിപത്യ മുന്നണി തകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്‌, അദ്ദേഹം ആവര്‍ത്തിച്ചു.
അതിനിടെ, ആര്യാടന്‍ മുഹമ്മദിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ കെ.പി.സി.സി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്‍കിയ മുസ്‌ലിം ലീഗ്‌, ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമെന്നാണ്‌ വയലാര്‍ രവിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം സൂചിപ്പിക്കുന്നത്‌.
കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ തിങ്കളാഴ്‌ച പ്രവര്‍ത്തക സമിതി അംഗം കൂടിയായ കേന്ദ്രമന്ത്രി വയലാര്‍ രവി മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ സന്ദര്‍ശിച്ചത്‌. ആര്യാടനും തുടര്‍ന്ന്‌ മകന്‍ ഷൗക്കത്തും നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഉളവാക്കിയ കാലുഷ്യം അകറ്റാനും ലീഗ്‌ നേതാക്കള്‍ക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാനുമാണ്‌ രവി പാണക്കാട്ടെത്തിയത്‌.
ഈ സന്ദര്‍ശനം നടക്കുമ്പോള്‍ തന്നെ ആര്യാടന്‍ മുഹമ്മദും ആര്യാടന്‍ ഷൗക്കത്തും ലീഗിനെതിരായ വിമര്‍ശനം ആവര്‍ത്തിച്ചത്‌ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കപ്പെടില്ല എന്ന പ്രതീതിയുണര്‍ത്തിയിരിക്കുകയാണ്‌

1 comment:

ജനശബ്ദം said...

ആര്യാടനും മകനും ലീഗിനെ തകറ്ത്തെ അടങുവെന്ന വാശിയുമായി മുന്നോട്ട്.

ആര്യാടന്‍ പുകഞ്ഞ കൊള്ളി; പുകഞകൊള്ളി പുറത്തെന്ന് : കരുണാകരന്‍

തിരുവനന്തപുരം: മുസ്‌ലീം ലീഗ്‌ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര്യാടന്‍ മുഹമ്മദ്‌ പുകഞ്ഞ കൊള്ളിയാണെന്ന്‌ കെ.കരുണാകരന്‍. ശത്രുക്കള്‍ കരുതുന്ന പോലെ ഐക്യജനാധിപത്യ മുന്നണി തകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികം മാത്രമാണ്‌, അദ്ദേഹം ആവര്‍ത്തിച്ചു.