Monday, May 26, 2008

കപട ആത്മീയതയുടെ മൊത്തക്കച്ചവ ടക്ക ര്‍

കപട ആത്മീയതയുടെ മൊത്തക്കച്ചവ ടക്ക ര്‍

‍സ ന്യാസത്തിന്റെ മറവില്‍ സന്യാസവിരുദ്ധജീ വിതം നയിക്കുന്ന കപടവേഷക്കാരുടെ പൊയ്മുഖങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. വ്യാജ ആത്മീയ വേഷക്കാര്‍ക്കെതിരെയുണ്ടാകുന്ന നിയമനടപടികളെ സാംസ്കാരിക പ്രബുദ്ധമായ കേരളം ഒറ്റക്കെട്ടായി സ്വാഗതംചെയ്യേണ്ടതാണ്. കേരളത്തിലെ ജനസാമാന്യം സ്വാഭാവികമായും ആ വഴിക്കുതന്നെയാണ് ചിന്തിക്കുന്നത്. ഈ ഘട്ടത്തില്‍നിന്ന് വര്‍ഗീയ മുതലെടുപ്പിന് ചില കറുത്ത ശക്തികള്‍ ശ്രമിക്കുന്നുണ്ട്. പൊതുവില്‍ സന്യാസിസമൂഹത്തിനെതിരായ നീക്കമാണിതെന്ന് തെറ്റിദ്ധരിപ്പിക്കാനും അങ്ങനെ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമാണ് ശ്രമം. ഇതിനെതിരായ ജാഗ്രത കേരളസമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സുഖസൌകര്യങ്ങള്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ശ്രേഷ്ഠസന്യാസിമാരുണ്ടായ നാടാണ് ഇന്ത്യ. ഇന്ത്യയുടെ യശസ്സ് വിദേശങ്ങളില്‍വരെ ഉയര്‍ത്തിപ്പിടിച്ച സ്വാമി വിവേകാനന്ദന്‍. സമരപരമ്പരകളിലൂടെ കര്‍ഷക പ്രസ്ഥാനത്തെ നയിച്ച സഹജാനന്ദ സരസ്വതി. സ്വാതന്ത്യ്രസമരം നയിച്ചവരുടെ നിരയില്‍നിന്ന് സ്വാമി രാമാനന്ദന്‍. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സന്ദേശം പടര്‍ത്തിയ ശ്രീനാരായണഗുരു. അറിവിന്റെ പുതുവെളിച്ചം സമൂഹത്തില്‍ പടര്‍ത്തിയ സ്വാമി രംഗനാഥാനന്ദ മുതല്‍ നിത്യചൈതന്യയതി വരെയുള്ളവര്‍. ദേശാഭിമാനബോധം ജനങ്ങളില്‍ വളര്‍ത്തി വക്കം മൌലവി, സാമുദായിക നവോത്ഥാനത്തിന് ശ്രമിച്ച സനാവുള്ള ഖാന്‍, ജീവകാരുണ്യ പ്രവര്‍ത്തനം മഹാപ്രസ്ഥാനമാക്കി മാറ്റിയ മദര്‍ തെരേസ, മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പൌലോസ് മാര്‍ ഗ്രിഗോറിയോസ്, പൌലോസ് മാര്‍ പൌലോസ് തുടങ്ങിയവര്‍. ഒരു കാലത്ത് അനാചാരങ്ങള്‍ അവസാനിപ്പിച്ച് സാമുദായിക നവോത്ഥാനമുണ്ടാക്കാനും സാമൂഹ്യ പരിഷ്കരണം സാധ്യമാക്കാനും മുന്‍നിന്നു പ്രവര്‍ത്തിച്ചിരുന്നു സന്യാസിമാര്‍. അവരെയൊക്കെ കേരളം ആദരിച്ചു. എന്നാലിന്ന്, അവര്‍ കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച നവോത്ഥാന പൈതൃകത്തിന്റെ വെളിച്ചം തല്ലിക്കെടുത്തി സമൂഹത്തെ സദാചാരരാഹിത്യത്തിലേക്കും നികൃഷ്ടമായ ധനസമ്പാദന വ്യഗ്രതയിലേക്കും അതിരുവിട്ട സുഖലോലുപതയിലേക്കും ജീര്‍ണമായ അന്ധകാരത്തിലേക്കും മടക്കിക്കൊണ്ടുപോകുകയാണ് സന്യാസിവേഷമിട്ട കപട ആത്മീയ ഗുരുക്കന്മാര്‍. സ്വാര്‍ഥതാലേശമില്ലാത്തതായിരുന്നു യഥാര്‍ഥ സന്യാസിമാരുടെ പ്രവര്‍ത്തനമെങ്കില്‍ ആത്മീയതയുടെ പേരില്‍ ഇന്ന് തുറന്നുകാട്ടപ്പെടുന്ന കള്ളവേഷങ്ങള്‍ക്ക് സ്വാര്‍ഥതയല്ലാതെ മറ്റൊന്നില്ല; ലൌകികവിഷയവ്യഗ്രതയല്ലാതെ മറ്റൊന്നില്ല. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് രൂപ വാരിക്കൂട്ടുക, പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികളെവരെ ബലാത്സംഗം ചെയ്യുക, നിലച്ചിത്രങ്ങളുടെ സിഡി നിര്‍മിക്കുക, അങ്ങനെ അധമത്വമാര്‍ന്ന ഇവരുടെ നടപടികള്‍ ഓരോന്നായി പുറത്തുവരികയാണ്. അടുത്തകാലത്താണ് കേരളത്തില്‍ വ്യാജ ആത്മീയതയുടെ ഈ പ്രവണത കൂടുതല്‍ ശക്തമായത്. വിദേശത്തുനിന്നടക്കം കോടികള്‍ ഇവരില്‍ പലരുടെയും നിക്ഷേപങ്ങളിലേക്ക് ഒഴുകിയെത്തുന്നു. അനേകം ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങിക്കൂട്ടുന്നു. വ്യാജ ആത്മീയതയും കമ്പോള സംസ്കാരവും എങ്ങനെ പരസ്പരം സഹായിച്ച് കൊഴുത്തുതടിക്കുന്നു എന്നത് ഇതില്‍നിന്നു വ്യക്തമാണ്. വിദേശത്ത് എവിടെ നിന്നൊക്കെയാണ് ഇവര്‍ക്ക് പണം ലഭിക്കുന്നത് എന്നതും ആ പണം ഇവരിലൂടെ നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടനയില്‍ ഏതൊക്കെ വിധത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതും പിശോധിക്കേണ്ടതുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൂണുകള്‍പോലെ മുളച്ചുപൊന്തിയ കപട ആത്മീയകേന്ദ്രങ്ങളില്‍ ചിലത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട് വലിയ പ്രസ്ഥാനങ്ങളെപ്പോലെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും മറയിട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടും സമൂഹത്തിന്റെ ഉന്നതതലങ്ങളിലെ മാന്യന്മാരുടെ സഹകരണം ഉറപ്പാക്കുന്നതുകൊണ്ടും ഇവയില്‍ ചിലത് മാന്യതയുടെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ കൃത്രിമം നടത്തുന്നുവെന്നു പരാതിയുണ്ടായാല്‍ അന്വേഷിക്കേണ്ടിവരും. ഇത്തരം വ്യാജ ആത്മീയവേഷക്കാര്‍ക്കെതിരായ നടപടി നമ്മുടെ സമൂഹം പൊതുവിലും ആധ്യാത്മിക സമൂഹം പ്രത്യേകിച്ചും സ്വാഗതംചെയ്യേണ്ടതാണ്. ശരിയായ അര്‍ഥത്തില്‍ ആധ്യാത്മികജീവിതം നയിക്കുന്നവരും സമൂഹത്തിലുണ്ട് എന്ന്് കാണാതിരുന്നുകൂടാ. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ടാകാം. എങ്കിലും ആധ്യാത്മികജീവിതം നയിക്കാന്‍ അവര്‍ക്കുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടുകൂടാ. ശരിയായ അര്‍ഥത്തിലുള്ള ആധ്യാത്മികജീവിതത്തിന് പോറല്‍പോലും ഏല്‍പ്പിക്കാന്‍ കേരളത്തിലെ പുരോഗമന രാഷ്ട്രീയശക്തികള്‍ക്ക് താല്‍പ്പര്യമില്ല. എന്നുമാത്രമല്ല, അവരുടെ ആ അവകാശവാദം പരിരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് മടിയുമില്ല. ഇതു മനസ്സിലാക്കി വ്യാജ ആത്മീയതക്കെതിരായ സാമൂഹ്യസമരത്തില്‍ യഥാര്‍ഥ ആത്മീയതക്കാര്‍ പങ്കെടുക്കുകയാണ് വേണ്ടത്. അവരുടെ ദുഷ്പ്രവൃത്തിമൂലം തങ്ങളുടെ യശസ്സുകൂടി കളങ്കപ്പെടുകയാണ് എന്നു തിരിച്ചറിഞ്ഞ്് അവര്‍ക്കെതിരായ സാമൂഹ്യ സംരംഭങ്ങളില്‍ സഹകരിക്കാന്‍ യഥാര്‍ഥ ആത്മീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മടി കാട്ടേണ്ടതില്ല. എന്നാല്‍, അത്തരം വ്യക്തികളെപ്പോലും വര്‍ഗീയതയുടെ ശക്തികള്‍ കപടസ്വാമിമാര്‍ക്കുവേണ്ടി സ്വാധീനിക്കുന്നുണ്ടോ എന്നു സംശയിക്കണം. അതല്ലെങ്കില്‍ ഗവമെന്റ് കൈക്കൊള്ളുന്ന നടപടികളെ സന്യാസ സമൂഹത്തിനെതിരായ നടപടികളായി വ്യാഖ്യാനിക്കാന്‍ അവരില്‍ ചിലര്‍ തയ്യാറാകുകയില്ലല്ലോ. അവിഹിത ധനസമ്പാദനവും അതുപയോഗിച്ചുള്ള ദുഷ്പ്രവൃത്തികളും തുടരെ നടത്തുന്ന കള്ളസ്വാമിമാര്‍ക്കെതിരെ ഒരു വാക്കുപോലും പറയാതെ, അവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഗവമെന്റിനെ ആക്ഷേപിക്കാനാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ചില സന്യാസിമാര്‍ തയ്യാറായത്. അവിഹിത പണസമ്പാദനത്തിനെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനെ സന്യാസസമൂഹത്തിന്റെയാകെ സ്വത്ത് കൈയടക്കാനുള്ള ശ്രമമായാണ് അവര്‍ ചിത്രീകരിച്ചത്. ദൌര്‍ഭാഗ്യകരമാണിത്. കപടവേഷക്കാര്‍ക്കെതിരായത് ആധ്യാത്മിക സമൂഹത്തിനാകെ എതിരായുള്ള നടപടിയാണെന്നു ചിത്രീകരിക്കുന്നത് വ്യാജ ആത്മീയതയുടെ ആളുകളെയും സ്ഥാപനങ്ങളെയും അവ സമൂഹത്തില്‍ നടത്തുന്ന ദുഷിച്ച ചെയ്തികളെയും ന്യായീകരിക്കുന്നതിന് തുല്യമാണ്. ബഹുമാന്യരായ സന്യാസിമാര്‍ അത് ആ അര്‍ഥത്തില്‍ മനസ്സിലാക്കണം. സംഘപരിവാര്‍ ശക്തികളാണ് വ്യാജ ആത്മീയതക്കാര്‍ക്കായി കേരളീയസമൂഹത്തില്‍ ഇപ്പോഴുണ്ടാവുന്ന ഉണര്‍വിനെ ദുര്‍വ്യാഖ്യാനിക്കുന്നത്. അതിന് ആര്‍എസ്എസിനും മറ്റും അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, സന്യാസിമാരും സമുദായനേതാക്കളും ആ കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട എല്ലാ മതങ്ങളുടെയും പേരില്‍ വ്യാജവേഷങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മതവിശ്വാസികളടക്കമുള്ളവര്‍ ചേര്‍ന്ന് ഇതിനെ എതിര്‍ക്കുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇതിനിടെ, ഹിന്ദുഇതരമതങ്ങളുടെ പേരില്‍ ഉയര്‍ന്നുവരുന്ന വ്യാജ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെമാത്രം പ്രതിഷേധപ്രകടനം നടത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആര്‍എസ്എസ്- സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. വ്യാജ ആത്മീയവേഷക്കാരും അവരുടെ സ്ഥാപനങ്ങളുമായി ബിജെപി നേതാക്കള്‍ക്കുള്ള ബന്ധം വെളിവായതോടെയാണ് സമൂഹശ്രദ്ധ വഴിതിരിച്ചുവിടുന്നതിനുള്ള ഈ വര്‍ഗീയശ്രമം ആരംഭിച്ചത്. ആ വഴിക്ക് വ്യാജന്മാര്‍ക്കെതിരായ നടപടികള്‍ക്ക് തടയിടാനാകുമോ എന്നാണു നോട്ടം. കോഴിക്കോട്ട് ഒരു വ്യാജ ആശ്രമത്തിന് കാവല്‍ നില്‍ക്കുകയുംചെയ്തു ബിജെപി-ആര്‍എസ്എസ് സംഘം. ഇതേ കൂട്ടര്‍തന്നെ മറ്റൊരു മതത്തില്‍പ്പെട്ട കോട്ടയത്തെ സ്ഥാപനത്തിനുനേര്‍ക്കും കോഴിക്കോട്ടെ മറ്റൊരു സ്ഥാപനത്തിനുനേര്‍ക്കും പ്രതിഷേധപ്രകടനം നടത്തി. വ്യാജവേഷക്കാരെ കൈകാര്യംചെയ്യുന്നതില്‍ ജാതി-മത വേര്‍തിരിവുകള്‍ വേണ്ട. ഏതു മതത്തില്‍പ്പെട്ടവരായാലും കള്ളന്മാരെ കള്ളന്മാരായിത്തന്നെ കാണണം. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതു ദുരുപദിഷ്ടമാണ്. ഒരുകാര്യം കൂടി ശ്രദ്ധയില്‍ വയ്ക്കേണ്ടതുണ്ട്. നാട്ടിലെ കപടവേഷങ്ങളെ നേരിട്ട് കൈകാര്യംചെയ്യാമെന്ന് വ്യക്തികളോ സംഘടനകളോ കരുതരുത്. നിയമവാഴ്ചയുള്ള നാടാണിത്. നിയമം കൈയിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. പരാതികളുണ്ടാകുന്ന എല്ലായിടത്തും പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. ആ നിലയ്ക്കുള്ള ഒരു നയ നിലപാടാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഗവമെന്റ് കൈക്കൊണ്ടിട്ടുള്ളത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഗവമെന്റിനുള്ള ജാഗ്രത അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റൊരുകാര്യം ഓര്‍ക്കാനുള്ളത്, യുഡിഎഫ് ഭരണമായിരുന്നു ഇന്ന് എങ്കില്‍ ഇന്നത്തേതുപോലുള്ള ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല എന്നതാണ്. എല്ലാ വര്‍ഗീയശക്തികളെയും പ്രീണിപ്പിച്ച്, അത്തരക്കാരുടെ ഔദാര്യത്തില്‍ അധികാരത്തില്‍ വരുന്ന രീതിയാണ് യുഡിഎഫിന്റേത്. വര്‍ഗീയശക്തികളുടെയും വ്യാജ ആത്മീയതയുടെയും തടങ്കലില്‍ ഇരുന്നാണ് അവര്‍ ഭരിച്ചിട്ടുള്ളത്. അത്തരക്കാര്‍ക്ക് ഇന്നത്തെ ഗവമെന്റ് കൈക്കൊള്ളുന്നതുപോലുള്ള ഒരു നടപടിയും എടുക്കാനാകില്ല എന്നത് അനുഭവത്തിലൂടെ വെളിവായിട്ടുള്ളതാണ്. സാമൂഹ്യ വ്യവസ്ഥിതിയുടെ തിക്തഫലങ്ങള്‍ സാമ്പത്തികജീവിതത്തില്‍ മാത്രമല്ല, വ്യക്തിയുടെയും കുടുംബങ്ങളുടെയും മാനസികജീവിതത്തില്‍വരെ പ്രതിഫലിക്കുക സ്വാഭാവികമാണ്. അത്തരമൊരു അവസ്ഥയിലാണ് എവിടെ ആശ്വാസം ലഭിക്കുമെന്നന്വേഷിച്ച് നിരാലംബരായ മനുഷ്യര്‍ അങ്ങോട്ടൊക്കെ തിരിയുന്നത്. സാമൂഹ്യ വ്യവസ്ഥിതിതന്നെ മാറ്റിക്കൊണ്ടുമാത്രമേ ആത്യന്തികമായി ഈ അവസ്ഥ മാറ്റാനാകൂ. പക്ഷേ, ഒരുകാര്യം ചെയ്യാനാകും. ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനാകും. വ്യാജ ആത്മീയകേന്ദ്രങ്ങള്‍ ആശ്വാസമല്ല, ദുരന്തങ്ങളാണ് വിതയ്ക്കുന്നത് എന്നും സമ്പത്തു വാരിക്കൂട്ടുകയും പലവിധത്തില്‍ ചൂഷണംചെയ്യുകയുമാണ് അവയുടെ ഉദ്ദേശ്യം എന്നും പുറത്തുവന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി ദുര്‍ബല മനസ്കരായ ആളുകളെ ബോധ്യപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ മുതല്‍ വര്‍ഗീയമുതലെടുപ്പിന്റെവരെ കാണാച്ചരടുകളെക്കുറിച്ച് ബോധവല്‍ക്കരിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍, സാമൂഹ്യഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജനസംഘടനകളും ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ഇതില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം വലിയ പങ്ക് വഹിക്കാനാകും. വ്യാജ ആത്മീയതക്കെതിരെ ശരിയായ ആത്മീയതയുടെ പക്ഷത്തുനില്‍ക്കുന്ന വിശ്വാസികളെയടക്കം അതില്‍ പങ്കെടുപ്പിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍ കേരളത്തിലാകെ നടക്കട്ടെ.
പിണറായി വിജയന്
Deshabimani

2 comments:

ജനശബ്ദം said...

കപട ആത്മീയതയുടെ മൊത്തക്കച്ചവ ടക്ക ര്‍
സ ന്യാസത്തിന്റെ മറവില്‍ സന്യാസവിരുദ്ധജീ വിതം നയിക്കുന്ന കപടവേഷക്കാരുടെ പൊയ്മുഖങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴുകയാണ്. വ്യാജ ആത്മീയ വേഷക്കാര്‍ക്കെതിരെയുണ്ടാകുന്ന നിയമനടപടികളെ സാംസ്കാരിക പ്രബുദ്ധമായ കേരളം ഒറ്റക്കെട്ടായി സ്വാഗതംചെയ്യേണ്ടതാണ്. കേരളത്തിലെ ജനസാമാന്യം സ്വാഭാവികമായും ആ വഴിക്കുതന്നെയാണ് ചിന്തിക്കുന്നത്. ഈ ഘട്ടത്തില്‍നിന്ന് വര്‍ഗീയ മുതലെടുപ്പിന് ചില കറുത്ത ശക്തികള്‍ ശ്രമിക്കുന്നുണ്ട്. പൊതുവില്‍ സന്യാസിസമൂഹത്തിനെതിരായ നീക്കമാണിതെന്ന് തെറ്റിദ്ധരിപ്പിക്കാനും അങ്ങനെ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമാണ് ശ്രമം. ഇതിനെതിരായ ജാഗ്രത കേരളസമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്. സുഖസൌകര്യങ്ങള്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ശ്രേഷ്ഠസന്യാസിമാരുണ്ടായ നാടാണ് ഇന്ത്യ. ഇന്ത്യയുടെ യശസ്സ് വിദേശങ്ങളില്‍വരെ ഉയര്‍ത്തിപ്പിടിച്ച സ്വാമി വിവേകാനന്ദന്‍. സമരപരമ്പരകളിലൂടെ കര്‍ഷക പ്രസ്ഥാനത്തെ നയിച്ച സഹജാനന്ദ സരസ്വതി. സ്വാതന്ത്യ്രസമരം നയിച്ചവരുടെ നിരയില്‍നിന്ന് സ്വാമി രാമാനന്ദന്‍. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരായ സന്ദേശം പടര്‍ത്തിയ ശ്രീനാരായണഗുരു. അറിവിന്റെ പുതുവെളിച്ചം സമൂഹത്തില്‍ പടര്‍ത്തിയ സ്വാമി രംഗനാഥാനന്ദ മുതല്‍ നിത്യചൈതന്യയതി വരെയുള്ളവര്‍. ദേശാഭിമാനബോധം ജനങ്ങളില്‍ വളര്‍ത്തി വക്കം മൌലവി, സാമുദായിക നവോത്ഥാനത്തിന് ശ്രമിച്ച സനാവുള്ള ഖാന്‍, ജീവകാരുണ്യ പ്രവര്‍ത്തനം മഹാപ്രസ്ഥാനമാക്കി മാറ്റിയ മദര്‍ തെരേസ, മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പൌലോസ് മാര്‍ ഗ്രിഗോറിയോസ്, പൌലോസ് മാര്‍ പൌലോസ് തുടങ്ങിയവര്‍. ഒരു കാലത്ത് അനാചാരങ്ങള്‍ അവസാനിപ്പിച്ച് സാമുദായിക നവോത്ഥാനമുണ്ടാക്കാനും സാമൂഹ്യ പരിഷ്കരണം സാധ്യമാക്കാനും മുന്‍നിന്നു പ്രവര്‍ത്തിച്ചിരുന്നു സന്യാസിമാര്‍. അവരെയൊക്കെ കേരളം ആദരിച്ചു. എന്നാലിന്ന്, അവര്‍ കൂടിച്ചേര്‍ന്ന് സൃഷ്ടിച്ച നവോത്ഥാന പൈതൃകത്തിന്റെ വെളിച്ചം തല്ലിക്കെടുത്തി സമൂഹത്തെ സദാചാരരാഹിത്യത്തിലേക്കും നികൃഷ്ടമായ ധനസമ്പാദന വ്യഗ്രതയിലേക്കും അതിരുവിട്ട സുഖലോലുപതയിലേക്കും ജീര്‍ണമായ അന്ധകാരത്തിലേക്കും മടക്കിക്കൊണ്ടുപോകുകയാണ് സന്യാസിവേഷമിട്ട കപട ആത്മീയ ഗുരുക്കന്മാര്‍. സ്വാര്‍ഥതാലേശമില്ലാത്തതായിരുന്നു യഥാര്‍ഥ സന്യാസിമാരുടെ പ്രവര്‍ത്തനമെങ്കില്‍ ആത്മീയതയുടെ പേരില്‍ ഇന്ന് തുറന്നുകാട്ടപ്പെടുന്ന കള്ളവേഷങ്ങള്‍ക്ക് സ്വാര്‍ഥതയല്ലാതെ മറ്റൊന്നില്ല; ലൌകികവിഷയവ്യഗ്രതയല്ലാതെ മറ്റൊന്നില്ല. കുറ്റകൃത്യങ്ങളിലൂടെ കോടിക്കണക്കിന് രൂപ വാരിക്കൂട്ടുക, പ്രായപൂര്‍ത്തിയാകാത്ത പെകുട്ടികളെവരെ ബലാത്സംഗം ചെയ്യുക, നിലച്ചിത്രങ്ങളുടെ സിഡി നിര്‍മിക്കുക, അങ്ങനെ അധമത്വമാര്‍ന്ന ഇവരുടെ നടപടികള്‍ ഓരോന്നായി പുറത്തുവരികയാണ്. അടുത്തകാലത്താണ് കേരളത്തില്‍ വ്യാജ ആത്മീയതയുടെ ഈ പ്രവണത കൂടുതല്‍ ശക്തമായത്. വിദേശത്തുനിന്നടക്കം കോടികള്‍ ഇവരില്‍ പലരുടെയും നിക്ഷേപങ്ങളിലേക്ക് ഒഴുകിയെത്തുന്നു. അനേകം ഏക്കര്‍ ഭൂമി ഇവര്‍ വാങ്ങിക്കൂട്ടുന്നു. വ്യാജ ആത്മീയതയും കമ്പോള സംസ്കാരവും എങ്ങനെ പരസ്പരം സഹായിച്ച് കൊഴുത്തുതടിക്കുന്നു എന്നത് ഇതില്‍നിന്നു വ്യക്തമാണ്. വിദേശത്ത് എവിടെ നിന്നൊക്കെയാണ് ഇവര്‍ക്ക് പണം ലഭിക്കുന്നത് എന്നതും ആ പണം ഇവരിലൂടെ നമ്മുടെ സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടനയില്‍ ഏതൊക്കെ വിധത്തിലാണ് ഇടപെടല്‍ നടത്തുന്നത് എന്നതും പിശോധിക്കേണ്ടതുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൂണുകള്‍പോലെ മുളച്ചുപൊന്തിയ കപട ആത്മീയകേന്ദ്രങ്ങളില്‍ ചിലത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട് വലിയ പ്രസ്ഥാനങ്ങളെപ്പോലെയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റും മറയിട്ടു പ്രവര്‍ത്തിക്കുന്നതുകൊണ്ടും സമൂഹത്തിന്റെ ഉന്നതതലങ്ങളിലെ മാന്യന്മാരുടെ സഹകരണം ഉറപ്പാക്കുന്നതുകൊണ്ടും ഇവയില്‍ ചിലത് മാന്യതയുടെ പരിവേഷമണിഞ്ഞു നില്‍ക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ കൃത്രിമം നടത്തുന്നുവെന്നു പരാതിയുണ്ടായാല്‍ അന്വേഷിക്കേണ്ടിവരും. ഇത്തരം വ്യാജ ആത്മീയവേഷക്കാര്‍ക്കെതിരായ നടപടി നമ്മുടെ സമൂഹം പൊതുവിലും ആധ്യാത്മിക സമൂഹം പ്രത്യേകിച്ചും സ്വാഗതംചെയ്യേണ്ടതാണ്. ശരിയായ അര്‍ഥത്തില്‍ ആധ്യാത്മികജീവിതം നയിക്കുന്നവരും സമൂഹത്തിലുണ്ട് എന്ന്് കാണാതിരുന്നുകൂടാ. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ടാകാം. എങ്കിലും ആധ്യാത്മികജീവിതം നയിക്കാന്‍ അവര്‍ക്കുള്ള അവകാശം ചോദ്യംചെയ്യപ്പെട്ടുകൂടാ. ശരിയായ അര്‍ഥത്തിലുള്ള ആധ്യാത്മികജീവിതത്തിന് പോറല്‍പോലും ഏല്‍പ്പിക്കാന്‍ കേരളത്തിലെ പുരോഗമന രാഷ്ട്രീയശക്തികള്‍ക്ക് താല്‍പ്പര്യമില്ല. എന്നുമാത്രമല്ല, അവരുടെ ആ അവകാശവാദം പരിരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് മടിയുമില്ല. ഇതു മനസ്സിലാക്കി വ്യാജ ആത്മീയതക്കെതിരായ സാമൂഹ്യസമരത്തില്‍ യഥാര്‍ഥ ആത്മീയതക്കാര്‍ പങ്കെടുക്കുകയാണ് വേണ്ടത്. അവരുടെ ദുഷ്പ്രവൃത്തിമൂലം തങ്ങളുടെ യശസ്സുകൂടി കളങ്കപ്പെടുകയാണ് എന്നു തിരിച്ചറിഞ്ഞ്് അവര്‍ക്കെതിരായ സാമൂഹ്യ സംരംഭങ്ങളില്‍ സഹകരിക്കാന്‍ യഥാര്‍ഥ ആത്മീയത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മടി കാട്ടേണ്ടതില്ല. എന്നാല്‍, അത്തരം വ്യക്തികളെപ്പോലും വര്‍ഗീയതയുടെ ശക്തികള്‍ കപടസ്വാമിമാര്‍ക്കുവേണ്ടി സ്വാധീനിക്കുന്നുണ്ടോ എന്നു സംശയിക്കണം. അതല്ലെങ്കില്‍ ഗവമെന്റ് കൈക്കൊള്ളുന്ന നടപടികളെ സന്യാസ സമൂഹത്തിനെതിരായ നടപടികളായി വ്യാഖ്യാനിക്കാന്‍ അവരില്‍ ചിലര്‍ തയ്യാറാകുകയില്ലല്ലോ. അവിഹിത ധനസമ്പാദനവും അതുപയോഗിച്ചുള്ള ദുഷ്പ്രവൃത്തികളും തുടരെ നടത്തുന്ന കള്ളസ്വാമിമാര്‍ക്കെതിരെ ഒരു വാക്കുപോലും പറയാതെ, അവര്‍ക്കെതിരെ നടപടിയെടുക്കുന്ന ഗവമെന്റിനെ ആക്ഷേപിക്കാനാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ ചില സന്യാസിമാര്‍ തയ്യാറായത്. അവിഹിത പണസമ്പാദനത്തിനെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതിനെ സന്യാസസമൂഹത്തിന്റെയാകെ സ്വത്ത് കൈയടക്കാനുള്ള ശ്രമമായാണ് അവര്‍ ചിത്രീകരിച്ചത്. ദൌര്‍ഭാഗ്യകരമാണിത്. കപടവേഷക്കാര്‍ക്കെതിരായത് ആധ്യാത്മിക സമൂഹത്തിനാകെ എതിരായുള്ള നടപടിയാണെന്നു ചിത്രീകരിക്കുന്നത് വ്യാജ ആത്മീയതയുടെ ആളുകളെയും സ്ഥാപനങ്ങളെയും അവ സമൂഹത്തില്‍ നടത്തുന്ന ദുഷിച്ച ചെയ്തികളെയും ന്യായീകരിക്കുന്നതിന് തുല്യമാണ്. ബഹുമാന്യരായ സന്യാസിമാര്‍ അത് ആ അര്‍ഥത്തില്‍ മനസ്സിലാക്കണം. സംഘപരിവാര്‍ ശക്തികളാണ് വ്യാജ ആത്മീയതക്കാര്‍ക്കായി കേരളീയസമൂഹത്തില്‍ ഇപ്പോഴുണ്ടാവുന്ന ഉണര്‍വിനെ ദുര്‍വ്യാഖ്യാനിക്കുന്നത്. അതിന് ആര്‍എസ്എസിനും മറ്റും അവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, സന്യാസിമാരും സമുദായനേതാക്കളും ആ കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട എല്ലാ മതങ്ങളുടെയും പേരില്‍ വ്യാജവേഷങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മതവിശ്വാസികളടക്കമുള്ളവര്‍ ചേര്‍ന്ന് ഇതിനെ എതിര്‍ക്കുന്ന സ്ഥിതിയും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇതിനിടെ, ഹിന്ദുഇതരമതങ്ങളുടെ പേരില്‍ ഉയര്‍ന്നുവരുന്ന വ്യാജ ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെമാത്രം പ്രതിഷേധപ്രകടനം നടത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആര്‍എസ്എസ്- സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. വ്യാജ ആത്മീയവേഷക്കാരും അവരുടെ സ്ഥാപനങ്ങളുമായി ബിജെപി നേതാക്കള്‍ക്കുള്ള ബന്ധം വെളിവായതോടെയാണ് സമൂഹശ്രദ്ധ വഴിതിരിച്ചുവിടുന്നതിനുള്ള ഈ വര്‍ഗീയശ്രമം ആരംഭിച്ചത്. ആ വഴിക്ക് വ്യാജന്മാര്‍ക്കെതിരായ നടപടികള്‍ക്ക് തടയിടാനാകുമോ എന്നാണു നോട്ടം. കോഴിക്കോട്ട് ഒരു വ്യാജ ആശ്രമത്തിന് കാവല്‍ നില്‍ക്കുകയുംചെയ്തു ബിജെപി-ആര്‍എസ്എസ് സംഘം. ഇതേ കൂട്ടര്‍തന്നെ മറ്റൊരു മതത്തില്‍പ്പെട്ട കോട്ടയത്തെ സ്ഥാപനത്തിനുനേര്‍ക്കും കോഴിക്കോട്ടെ മറ്റൊരു സ്ഥാപനത്തിനുനേര്‍ക്കും പ്രതിഷേധപ്രകടനം നടത്തി. വ്യാജവേഷക്കാരെ കൈകാര്യംചെയ്യുന്നതില്‍ ജാതി-മത വേര്‍തിരിവുകള്‍ വേണ്ട. ഏതു മതത്തില്‍പ്പെട്ടവരായാലും കള്ളന്മാരെ കള്ളന്മാരായിത്തന്നെ കാണണം. അതിനെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതു ദുരുപദിഷ്ടമാണ്. ഒരുകാര്യം കൂടി ശ്രദ്ധയില്‍ വയ്ക്കേണ്ടതുണ്ട്. നാട്ടിലെ കപടവേഷങ്ങളെ നേരിട്ട് കൈകാര്യംചെയ്യാമെന്ന് വ്യക്തികളോ സംഘടനകളോ കരുതരുത്. നിയമവാഴ്ചയുള്ള നാടാണിത്. നിയമം കൈയിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. പരാതികളുണ്ടാകുന്ന എല്ലായിടത്തും പൊലീസ് ഫലപ്രദമായി ഇടപെടുന്നുണ്ട്. ആ നിലയ്ക്കുള്ള ഒരു നയ നിലപാടാണ് ഇക്കാര്യത്തില്‍ എല്‍ഡിഎഫ് ഗവമെന്റ് കൈക്കൊണ്ടിട്ടുള്ളത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ ഗവമെന്റിനുള്ള ജാഗ്രത അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കിയിട്ടുമുണ്ട്. മറ്റൊരുകാര്യം ഓര്‍ക്കാനുള്ളത്, യുഡിഎഫ് ഭരണമായിരുന്നു ഇന്ന് എങ്കില്‍ ഇന്നത്തേതുപോലുള്ള ഒരു നടപടിയും ഉണ്ടാകുമായിരുന്നില്ല എന്നതാണ്. എല്ലാ വര്‍ഗീയശക്തികളെയും പ്രീണിപ്പിച്ച്, അത്തരക്കാരുടെ ഔദാര്യത്തില്‍ അധികാരത്തില്‍ വരുന്ന രീതിയാണ് യുഡിഎഫിന്റേത്. വര്‍ഗീയശക്തികളുടെയും വ്യാജ ആത്മീയതയുടെയും തടങ്കലില്‍ ഇരുന്നാണ് അവര്‍ ഭരിച്ചിട്ടുള്ളത്. അത്തരക്കാര്‍ക്ക് ഇന്നത്തെ ഗവമെന്റ് കൈക്കൊള്ളുന്നതുപോലുള്ള ഒരു നടപടിയും എടുക്കാനാകില്ല എന്നത് അനുഭവത്തിലൂടെ വെളിവായിട്ടുള്ളതാണ്. സാമൂഹ്യ വ്യവസ്ഥിതിയുടെ തിക്തഫലങ്ങള്‍ സാമ്പത്തികജീവിതത്തില്‍ മാത്രമല്ല, വ്യക്തിയുടെയും കുടുംബങ്ങളുടെയും മാനസികജീവിതത്തില്‍വരെ പ്രതിഫലിക്കുക സ്വാഭാവികമാണ്. അത്തരമൊരു അവസ്ഥയിലാണ് എവിടെ ആശ്വാസം ലഭിക്കുമെന്നന്വേഷിച്ച് നിരാലംബരായ മനുഷ്യര്‍ അങ്ങോട്ടൊക്കെ തിരിയുന്നത്. സാമൂഹ്യ വ്യവസ്ഥിതിതന്നെ മാറ്റിക്കൊണ്ടുമാത്രമേ ആത്യന്തികമായി ഈ അവസ്ഥ മാറ്റാനാകൂ. പക്ഷേ, ഒരുകാര്യം ചെയ്യാനാകും. ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനാകും. വ്യാജ ആത്മീയകേന്ദ്രങ്ങള്‍ ആശ്വാസമല്ല, ദുരന്തങ്ങളാണ് വിതയ്ക്കുന്നത് എന്നും സമ്പത്തു വാരിക്കൂട്ടുകയും പലവിധത്തില്‍ ചൂഷണംചെയ്യുകയുമാണ് അവയുടെ ഉദ്ദേശ്യം എന്നും പുറത്തുവന്ന സംഭവങ്ങള്‍ മുന്‍നിര്‍ത്തി ദുര്‍ബല മനസ്കരായ ആളുകളെ ബോധ്യപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങള്‍ക്കു പിന്നിലുള്ള ലൈംഗികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ മുതല്‍ വര്‍ഗീയമുതലെടുപ്പിന്റെവരെ കാണാച്ചരടുകളെക്കുറിച്ച് ബോധവല്‍ക്കരിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍, സാമൂഹ്യഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജനസംഘടനകളും ഏറ്റെടുക്കേണ്ട ഘട്ടമാണിത്. ഇതില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെല്ലാം വലിയ പങ്ക് വഹിക്കാനാകും. വ്യാജ ആത്മീയതക്കെതിരെ ശരിയായ ആത്മീയതയുടെ പക്ഷത്തുനില്‍ക്കുന്ന വിശ്വാസികളെയടക്കം അതില്‍ പങ്കെടുപ്പിക്കണം. അങ്ങനെയുള്ള വിപുലമായ ക്യാമ്പയിന്‍ കേരളത്തിലാകെ നടക്കട്ടെ.

prachaarakan said...

അത്മീയതയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും തട്ടിപ്പും കുറ്റകൃത്യങ്ങളും നടത്തുന്നവരെ പിടികൂടി നിയമ നടപടികള്‍ക്ക്‌ വിധേയമാക്കുന്ന സര്‍ക്കാര്‍ നിലപാട്‌ സ്വാഗതാര്‍ഹമാണെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ളിയാര്‍ പ്രസ്താവിച്ചു. ആത്മീയതയെ വ്യവസായമാക്കുന്നത്‌ ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്തതാണ്‌. അതേസമയം, മനുഷ്യ സമുഹത്തിണ്റ്റെയും രാജ്യത്തിണ്റ്റെയും നന്‍മക്കായി ആത്മീയ ഗുരുക്കന്‍മാര്‍ നടത്തുന്ന സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണരുത്‌. വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുള്ള ചികിത്സ ഇസ്ളാം അംഗീകരിച്ചതും പ്രവാചക കാലം മുതല്‍ തുടര്‍ന്ന്‌ വരുന്നതുമാണ്‌. സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ആത്മീയ ചികിത്സ നടത്തുന്ന പണ്ഡിതരെയും മറ്റു നിരപരാധികളേയും പീഡിപ്പിക്കരുത്‌. ഇതിണ്റ്റെ മറവില്‍ വ്യാജന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണെ്ടങ്കില്‍ അത്തരം സിദ്ധന്‍മാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. സുന്നി സമുഹത്തോട്‌ വൈരം തീര്‍ക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന പുത്തന്‍ പ്രസ്ഥാനക്കാരുടെ നിലപാട്‌ സമൂഹം തിരിച്ചറിയണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.