Friday, May 23, 2008

നോക്കുകൂലി വിവാദങ്ങള്‍

നോക്കുകൂലി വിവാദങ്ങള്‍

ഐ.വി. ദാസ്‌

തൊഴിലാളിവര്‍ഗത്തിന്റെയും ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ക്കു വേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ്‌ സി.പി.എം. പൊതുവെ തൊഴിലാളി വര്‍ഗത്തിന്റെ സ്ഥായിയായ പ്രശ്‌നങ്ങളില്‍ ഈ പാര്‍ട്ടി ഉറച്ച നിലപാട്‌ സ്വീകരിക്കുന്നു. ജോലി ചെയ്‌തു ജീവിക്കുന്ന തൊഴിലാളിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സംഘടിതമായിത്തന്നെ പോരാടിയിട്ടുള്ള പാരമ്പര്യവും പൈതൃകവുമാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കുള്ളത്‌. എട്ടു മണിക്കൂര്‍ ജോലി, ജോലിക്ക്‌ അനുസൃതമായ കൂലി, ജോലിചെയ്‌ത തൊഴിലാളിക്ക്‌ ന്യായമായ വിശ്രമം എന്നീ മുദ്രാവാക്യങ്ങള്‍ സ്ഥായീഭാവം നേടിയതാണ്‌. ലോക തൊഴിലാളി വര്‍ഗം എല്ലാവര്‍ഷവും ആചരിക്കുന്ന മെയ്‌ദിനം ഇത്തരം മുദ്രാവാക്യങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള പോരാട്ടത്തിന്റെ ധീരസ്‌മരണ ഉയര്‍ത്തുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങളില്‍ തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ പ്രസ്ഥാനത്തിന്റെയും ഊര്‍ജ സ്രോതസ്സ്‌ കമ്യൂണിസ്റ്റ്‌ തൊഴിലാളിവര്‍ഗ പാര്‍ട്ടിയാണ്‌. കമ്യൂണിസ്റ്റുകാരെ തൊഴിലാളി വര്‍ഗ പ്രതിബദ്ധത പഠിപ്പിക്കാന്‍ ആരും മെനക്കെടേണ്ടതില്ല. ആമുഖമായി ഇത്രയും എഴുതാന്‍ പ്രേരകമായത്‌ നീതി വിരുദ്ധമായ നോക്കുകൂലി പ്രശ്‌നത്തെക്കുറിച്ച്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിവേകപൂര്‍വം നടത്തിയ പ്രസ്‌താവനയെക്കുറിച്ച്‌, ജന്മനാതന്നെ തൊഴിലാളിവര്‍ഗ വിരുദ്ധരായ ചില രാഷ്ട്രീയ ശക്തികളുടെയും വക്താക്കളുടെയും പ്രതികരണങ്ങളാണ്‌. യാതൊരു പണിയും ചെയ്യാത്ത തൊഴിലാളിക്ക്‌ എന്തിനു കൂലി നല്‌കണം? ''ജോലി ചെയ്യുന്നവനാണ്‌ കൂലി ലഭിക്കേണ്ടതെന്നും നോക്കി നി'ുന്നവനു കൂലി നല്‌കുന്നത്‌ അംഗീകരിക്കാനാവില്ല'' എന്നുമാണ്‌ പിണറായി നടത്തിയ പ്രസ്‌താവനയുടെ രത്‌നനച്ചുരുക്കം. നോക്കി നി'ുന്നവര്‍ക്ക്‌ കൂലി എന്നത്‌ ഏതു തൊഴിലാളി വിഭാഗത്തിന്‌ അവകാശപ്പെട്ടതാണെന്നും ഇത്‌ ഒരു തരം പിടിച്ചുപറിയല്ലേ എന്നുമാണ്‌ പിണറായി വിജയന്‍ ചോദിച്ചത്‌. സാമാന്യമായി വിവേകശാലികളായ തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും ഈ വാദഗതിക്ക്‌ തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌; തനി കമ്യൂണിസ്റ്റ്‌ വിരോധികള്‍ പോലും. ജോലി ചെയ്യുന്നവന്‌ അര്‍ഹമായ കൂലിയും ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ്‌ എക്കാലത്തും ആചാര്യന്മാര്‍ പറഞ്ഞുവെച്ചത്‌. ന്യായമായ കൂലിയും ആനുകൂല്യങ്ങളും നല്‌കാന്‍ തൊഴില്‍ ഉടമകള്‍ തയ്യാറായില്ലെങ്കില്‍ അവസാന കൈ ആയി പണിമുടക്കു വേണ്ടിവരുമെന്നും അവര്‍ ഊന്നി പ്പറഞ്ഞിട്ടുണ്ട്‌. ജോലി ചെയ്യാതെ കൂലി ആവശ്യപ്പെടുന്നത്‌ അധാര്‍മികവും അന്യായവുമാണ്‌. ഈ കാര്യങ്ങളേ പിണറായി വിജയന്‍ പറഞ്ഞുള്ളൂ. എന്നാല്‍, ഇതുസംബന്ധിച്ച്‌ അനാവശ്യ വിവാദങ്ങള്‍ ചില തത്‌പരകക്ഷികള്‍ ആസൂത്രിതമായി സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്‌. സംഘപരിവാറിന്റെ മുദ്ര ചാര്‍ത്തിയ ഒരു തൊഴിലാളി സംഘടന വളരെ ആവേശപൂര്‍വം ഈ വിഷയത്തെ അധികരിച്ച്‌ യുക്തിരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്‌. കമ്യൂണിസ്റ്റുകാര്‍ തൊഴിലാളി താത്‌പര്യ വിരുദ്ധരാണെന്നുപോലും ആവര്‍ത്തിച്ചു പറയാന്‍ അവര്‍ മുന്നോട്ടു വന്നിരിക്കുന്നു. പിണറായിയുടെ പ്രസ്‌തുത പ്രസ്‌താവന അതിനൊരു തെളിവായി അവര്‍ ഉദ്ധരിക്കുന്നു. 'ആമാടയ്‌ക്ക്‌ പുഴുക്കുത്ത്‌ കാണുക' എന്നൊരു ചൊല്ല്‌ ഉണ്ടല്ലോ. അതിനു സമാനമായ ഒരു വികട പ്രയോഗമാണ്‌ പിണറായിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ഇവര്‍ നടത്തിയത്‌. സംഘപരിവാറിന്റെ മലിന രക്തം സിരകളിലൂടെ ഒഴുകുന്ന ഒരു തൊഴിലാളി സംഘടന പിണറായിക്കും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരെ നോക്കുകൂലി പ്രശ്‌നത്തില്‍ ദുഷ്‌ടമായ പ്രചാരണമാണ്‌ നടത്തിയത്‌. ഇവരുടെ തൊഴിലാളി വര്‍ഗ പ്രേമം എത്ര കപടമാണെന്ന്‌ ഒരനുഭവത്തിലൂടെ ഇവിടെ വിശദീകരിക്കാം. ആയിരക്കണക്കിനു തൊഴിലാളികള്‍ ജോലിചെയ്‌ത്‌ ജീവിച്ച ഗണേശ്‌ബീഡി കമ്പനി അതിന്റെ തൊഴിലുടമ അടച്ചുപൂട്ടാന്‍ തയ്യാറായ ഒരു പഴയ കഥയുണ്ട്‌. ഉത്തരകേരളത്തിലെ പ്രസ്‌തുത കമ്പനിയുടെ പ്രവര്‍ത്തനം മംഗലാപുരത്തേക്കു മാറ്റാന്‍ അതിന്റെ ഉടമസ്ഥന്‍ തയ്യാറായി. ഈ ക്രൂരമായ നടപടിക്ക്‌ പൂര്‍ണ പിന്തുണയാണ്‌ ആര്‍.എസ്‌.എസ്സുകാര്‍ നല്‌കിയത്‌. പ്രസ്‌തുത തൊഴില്‍ ഉടമയുടെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും ബന്ധപ്പെട്ട തൊഴിലാളികളും സമരം ചെയ്‌തു. അതിന്റെ ഭാഗമായാണ്‌ തലശ്ശേരിയിലും സമീപ പ്രദേശത്തും കമ്യൂണിസ്റ്റ്‌ ആര്‍.എസ്‌.എസ്‌. സംഘട്ടനം ഉണ്ടായത്‌. ആയിരക്കണക്കായ തൊഴിലാളികളെ പട്ടിണിക്കിട്ട്‌ കൊല്ലാന്‍ തയ്യാറായ തൊഴിലുടമയുടെ സഹായികളാണ്‌ ഇപ്പോള്‍ പിണറായി വിജയനെയും സി.പി.എമ്മിനെയും തൊഴിലാളിസ്‌നേഹം പഠിപ്പിക്കാന്‍ഒരുങ്ങുന്നത്‌. മനഃസാക്ഷി കാശിക്കു പോയവര്‍ക്കു മാത്രമേ ഈവിധം ലജ്ജാശൂന്യമായ നിലപാട്‌ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. പിണറായി സ്വീകരിച്ച നീതിയുക്തമായ നിലപാടിനെതിരെ ബഹളം കൂട്ടി തൊഴിലാളികളെ തങ്ങളുടെ പക്ഷത്ത്‌ അണിനിരത്താന്‍ കഴിയുമെന്ന വൃഥാ വ്യാമോഹമാണ്‌ ഇവരെ നയിക്കുന്നത്‌. ഏതു പ്രശ്‌നത്തെ സംബന്ധിച്ചും സംവാദങ്ങള്‍ ഉണ്ടാവുന്നത്‌ അഭികാമ്യമാണ്‌. എന്നാല്‍ , ഇത്തരം വിവാദങ്ങള്‍ പ്രശ്‌നങ്ങളെ തലകുത്തി നിര്‍ത്താന്‍ മാത്രമേ സഹായകമാവുകയുള്ളൂ. നോക്കുകൂലി പ്രശ്‌നത്തില്‍ അതാണ്‌ സംഭവിച്ചത്‌.

1 comment:

ജനശബ്ദം said...