Thursday, May 29, 2008

ആള്‍ദൈവങ്ങളും ആരാധകരും മനഃശാസ്ത്രപരമായ അന്വേഷണം

ആള്‍ദൈവങ്ങളും ആരാധകരും മനഃശാസ്ത്രപരമായ അന്വേഷണം.

ആ ള്‍ദൈവങ്ങള്‍ എക്കാലത്തും എല്ലാ സമൂ ഹത്തിലും ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുബോധത്തില്‍ (അന്റോണിയോ ഗ്രാംഷിയുടെ രീാാീി ലിെലെ എന്ന പരികല്‍പ്പന) ആത്മീയതയുടെ അതിപ്രസരമുണ്ടാകുമ്പോഴാണ് ആള്‍ദൈവങ്ങള്‍ പെരുകുന്നതും യഥേഷ്ടം വിഹരിക്കുന്നതും. കേരളീയസമൂഹത്തിന്റെ പൊതുബോധത്തില്‍ ഹൈന്ദവമായ ആത്മീയതയുടെ അധീശത്വം സ്ഥാപിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്താന്‍ തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളായി. അവരോട് മത്സരിച്ചുകൊണ്ട് ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും അവരവരുടെ മതാത്മകമായ ആത്മീയാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ ശ്രമങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരം കൈക്കലാക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടുള്ളവയാണ്. വംശീയത, ദേശീയത, ആത്മീയത എന്നീ ഉപായങ്ങളാണ് വ്യക്തികളുടെ മനസ്സില്‍ സ്വയം പ്രതിഷ്ഠിക്കാനും സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കാനും ഫാസിസം ഉപയോഗിക്കുന്നത്. വില്‍ഹെം റൈഹ് ഫാസിസത്തിന്റെ മനഃശാസ്ത്രതലങ്ങള്‍ വിവരിക്കുന്ന മാസ് സൈക്കോളജി ഓഫ് ഫാസിസം എന്ന ഗ്രന്ഥത്തില്‍ ആവിഷ്കരിച്ച ഈ സിദ്ധാന്തം സാമൂഹ്യ മനഃശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. വംശീയതയും ദേശീയതയും ഫാസിസത്തിന്റെ ഉപകരണങ്ങളാണെന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ സംശയമുണ്ടാവില്ല. ആത്മീയത എങ്ങനെയാണ് ഫാസിസത്തിന്റെ ഉപകരണമാകുക എന്ന് ചിലരെങ്കിലും സംശയിക്കാനിടയുണ്ട്. കാരണം ജര്‍മനിയിലെ നാസികള്‍ മുഖ്യഉപകരണമായി ഉപയോഗിച്ചത് ആത്മീയതയല്ല, വംശീയതയും ദേശീയതയുമാണ്. എന്നാല്‍, ഇറ്റാലിയന്‍ ഫാസിസം വംശീയതയോടും ദേശീയതയോടും ഒപ്പം തുല്യപ്രാധാന്യത്തോടെ ആത്മീയതയും ഉപയോഗിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. മുസ്സോളിനി കത്തോലിക്കാസഭയുമായി സഹകരിച്ചാണ് ഫാസിസ്റ്റ് നയങ്ങള്‍ ഇറ്റലിയില്‍ നടപ്പാക്കിയത്. സഭയാകട്ടെ കാതലിക് ഇന്റഗ്രലിസത്തിന്റെ ഭാഗമായി ഫാസിസത്തെ ഉള്‍പ്പെടുത്തുകയും ക്ളെരിക്കല്‍ ഫാസിസം എന്ന പുതിയ പ്രസ്ഥാനം തുടങ്ങുകയുംചെയ്തു. ജര്‍മനിയില്‍ ജനപിന്തുണ നേടണമെങ്കില്‍ കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകളെയും സഖ്യകക്ഷികളാക്കണമെന്ന് ഹിറ്റ്ലറും അല്‍പ്പം വൈകി മനസ്സിലാക്കി. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ക്കെതിരായി ആത്മീയവാദികളായ ക്രിസ്ത്യാനികളും നാസികളും യോജിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ പ്രചാരണം. ഇതിന്റെ ഫലമായി കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും നാസിപാര്‍ടിയുടെ അര്‍ധസൈനിക വിഭാഗമായ സ്റ്റോം ട്രൂപ്പേഴ്സിനെ അനുകരിച്ച് സ്റ്റോം ട്രൂപ്പേഴ്സ് ഓഫ് ക്രൈസ്റ്റ് എന്ന പേരില്‍ സംഘങ്ങളുണ്ടാക്കി. ഇന്ത്യയില്‍ വര്‍ഗീയ ഫാസിസമാണുള്ളത്. അതിന്റെ സംഘടനാരൂപമാണ് അര്‍ധസൈനിക സ്വഭാവമുള്ള ആര്‍എസ്എസും അനുബന്ധസംഘടനകളും ചേര്‍ന്ന സംഘപരിവാര്‍. ഹൈന്ദവമായ ആത്മീയതയുടെ അന്തരീക്ഷം ഇന്ത്യയില്‍ പരമാധികാരത്തില്‍ വരാന്‍ ഉപകരിക്കുമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍. എല്‍ കെ അദ്വാനി ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍നിന്ന് അയോധ്യയിലേക്ക് രഥയാത്ര നടത്തിയതും ബാബറിപ്പള്ളി തകര്‍ത്തതും ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു.
എന്‍ എം മുഹമ്മദലി

1 comment:

ജനശബ്ദം said...