Monday, May 26, 2008

പ്രവാസി സര്‍വകലാശാല കേരളത്തിന് നല്‍കാത്തതില്‍ പ്രതിഷേധം

പ്രവാസി സര്‍വകലാശാല കേരളത്തിന് നല്‍കാത്തതില്‍ പ്രതിഷേധം

പ്രവാസി സര്‍വകലാശാല കേരളത്തില്‍ അനുവദിക്കാത്ത നടപടിയില്‍ കേരള പ്രവാസിസംഘം പ്രതിഷേധിച്ചു. പ്രവാസജീവിതം നയിക്കുന്നവരില്‍ പകുതിയിലധികം മലയാളികളാണെങ്കിലും കേന്ദ്രസര്‍ക്കാരെന്നും അവഗണനമാത്രമേ കാണിച്ചിട്ടുള്ളൂ. അതിന്റെ ഏറ്റവും പുതിയ തെളിവാണ് പുതുതായി എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാതെ കര്‍ണാടകത്തിലെ കല്‍പ്പിത സര്‍വകലാശാലയായ മണിപ്പാലിന് നല്‍കിയ നടപടി. ഏറെ കാലമായി കേരളീയര്‍ ആവശ്യപ്പെടുന്നതാണ് ഇത്തരമൊരു സംവിധാനം കേരളത്തില്‍ വേണമെന്നുള്ള കാര്യം. വിദേശ ഇന്ത്യക്കാരില്‍ 30 ലക്ഷത്തിലധികം മലയാളികളാണെന്നിരിക്കെ നിര്‍ദിഷ്ട എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളീയരോടുള്ള വെല്ലുവിളിയുമാണ്. ഇതിനുവേണ്ടി ചെറുവിരല്‍ അനക്കാത്ത മലയാളിയായ പ്രവാസിമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിനും പ്രവാസിമലയാളികള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എംഎല്‍എയും പ്രസ്താവനയില്‍ ആഹ്വാനംചെയ്തു.

2 comments:

ജനശബ്ദം said...

പ്രവാസി സര്‍വകലാശാല കേരളത്തിന് നല്‍കാത്തതില്‍ പ്രതിഷേധം

തിരു: പ്രവാസി സര്‍വകലാശാല കേരളത്തില്‍ അനുവദിക്കാത്ത നടപടിയില്‍ കേരള പ്രവാസിസംഘം പ്രതിഷേധിച്ചു. പ്രവാസജീവിതം നയിക്കുന്നവരില്‍ പകുതിയിലധികം മലയാളികളാണെങ്കിലും കേന്ദ്രസര്‍ക്കാരെന്നും അവഗണനമാത്രമേ കാണിച്ചിട്ടുള്ളൂ. അതിന്റെ ഏറ്റവും പുതിയ തെളിവാണ് പുതുതായി എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാതെ കര്‍ണാടകത്തിലെ കല്‍പ്പിത സര്‍വകലാശാലയായ മണിപ്പാലിന് നല്‍കിയ നടപടി. ഏറെ കാലമായി കേരളീയര്‍ ആവശ്യപ്പെടുന്നതാണ് ഇത്തരമൊരു സംവിധാനം കേരളത്തില്‍ വേണമെന്നുള്ള കാര്യം. വിദേശ ഇന്ത്യക്കാരില്‍ 30 ലക്ഷത്തിലധികം മലയാളികളാണെന്നിരിക്കെ നിര്‍ദിഷ്ട എന്‍ആര്‍ഐ സര്‍വകലാശാല കേരളത്തിന് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളീയരോടുള്ള വെല്ലുവിളിയുമാണ്. ഇതിനുവേണ്ടി ചെറുവിരല്‍ അനക്കാത്ത മലയാളിയായ പ്രവാസിമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതിനും പ്രവാസിമലയാളികള്‍ ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് കേരള പ്രവാസിസംഘം സംസ്ഥാന പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദും ജനറല്‍ സെക്രട്ടറി മഞ്ഞളാംകുഴി അലി എംഎല്‍എയും പ്രസ്താവനയില്‍ ആഹ്വാനംചെയ്തു.

Unknown said...

സൗദിയിലെ മലയാളം ന്യൂസ്‌ പത്രത്തില്‍ ഇന്നലെ ഇതേക്കുറിച്ചായിരുന്നു വലിയ വാര്‍ത്ത. മലയാളം ന്യൂസ്‌ ലേഖകനും പ്രവാസി സംഘത്തിനും ദമാമിലെ നവോദയക്കുമൊന്നും പ്രവാസി സര്‍വകലാശാല എന്താണെന്ന്‌ മനസ്സിലായിട്ടില്ലെന്ന്‌ തോന്നുന്നു. ലേഖകന്റെ വിവരക്കേട്‌ ഓ.കെ. സംഘടനകള്‍ നാട്ടിലേ നേതാക്കളെ വിളിച്ച്‌ ഇത്‌ ആനയോ ചേനയോ എന്ന്‌ തിരക്കുന്നത്‌ നല്ലതായിരിക്കും.
മണിപ്പാല്‍ അക്കാദമി ഓഫ്‌ ഹയര്‍ എജുക്കേഷനാണ്‌ ആദ്യത്തെ പ്രവാസി സര്‍വകലാശാല ലഭിച്ചത്‌.
പൂര്‍ണമായും സ്വകാര്യ സംരംഭമായിരിക്കും സര്‍വകലാശാല. ഇതില്‍ സര്‍ക്കാരിന്‌ ഒരു പങ്കുമില്ല. കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസക്കച്ചടവക്കാര്‍ ആരും ഇതിന്‌ ശ്രമിച്ചിട്ടില്ലെന്നതാണ്‌ സത്യം. സര്‍വകലാശാല ലഭിക്കാനായി പത്തനംതിട്ടക്കടുത്ത കടമ്പനാട്‌ ചാരിറ്റബിള്‍ എജുക്കേഷന്‍ ട്രസ്റ്റു മാത്രമാണ്‌ കേരളത്തില്‍ നിന്ന്‌്‌ ശ്രമം നടത്തിയത്‌. അവസാന മൂന്നു പേരുകളില്‍ വന്നെങ്കിലും മണിപ്പാലിന്റെ മികവിന്‌ മുന്നില്‍ അവര്‍ നിഷ്‌്‌പ്രഭരായി.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സര്‍വകലാശാലകളിലൊന്നായ മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയുടെ നടത്തിപ്പുകാരാണ്‌ മണിപ്പാല്‍ അക്കാദമി. പല സംസ്ഥാന സര്‍ക്കാരുകളും, വിശിഷ്യാ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ഇവരുമായി സഹകരിച്ച്‌ സര്‍വകലാശാലകള്‍ നടത്തുന്നുണ്ട്‌.
കേരളത്തില്‍നിന്ന്‌ പ്രവാസി സര്‍വകലാശാലക്കായി ശ്രമിച്ച കടമ്പനാട്‌ ട്രസ്റ്റ്‌ ആകെ ഒരു എന്‍ജിനീയറിംഗ്‌ കോളേജ്‌ മാത്രമേ നടത്തുന്നുള്ളൂ.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ മൊത്തെ 32 സ്ഥാപനങ്ങള്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നത്‌്‌.
മലയാളം ന്യൂസ്‌ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഒന്നാം പേജില്‍ ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കേരള്‌തതിന്‌ വലിയ നഷ്ടം, കേന്ദ്ര സര്‍ക്കാര്‍ അവഗണന എന്നൊക്കെ എഴുന്നള്ളിക്കുന്നതിന്‌ മുമ്പ്‌ ഈ വാര്‍ത്തകളെങ്കിലും വായിച്ചിരുന്നുവെങ്കില്‍ വിഡ്‌ഢിത്തം പറ്റില്ലായിരുന്നു.