Wednesday, May 28, 2008

കപട സന്യാസികള്‍ ആള്‍ദൈവങളാകുന്നത് ജനങളുടെ അജ്ഞത മുതെലെടുത്ത്.

കപടസന്യാസി വേഷധാരികള്‍ക്കെതിരായ പൊലീസ് നടപടികള്‍ക്ക് മതവിശ്വാസങ്ങള്‍ക്കതീതമായ സ്വീകാര്യത ലഭിച്ചുവെന്നത് കേരളത്തിനു അഭിമാനിക്കാവുന്ന സംഗതിയാണ്. മറ്റൊരു സംസ്ഥാനത്തും സര്‍ക്കാരുകള്‍ ധൈര്യപ്പെടാത്ത നടപടികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. മാധ്യമസമൂഹത്തിന്റെ ഗൌരവമേറിയ ഇടപെടല്‍ ഇതിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ പ്രധാനപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്. വ്യാജ ആത്മീയതയുടെ വക്താക്കളെയും ആത്മീയ വ്യാപാരികളെയും തുറന്നുകാണിക്കാന്‍ മാധ്യമങ്ങളും പൊതുസമൂഹവും, അത്തരക്കാരെ നിയമത്തിന്റെ കാരാഗൃഹങ്ങളിലേക്ക് എത്തിക്കുന്നതിന് പൊലീസ് സംവിധാനവും ഇനിയും പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. അതേസമയംതന്നെ എന്തുകൊണ്ട് ഇത്തരക്കാര്‍ക്ക് ചെറുതല്ലാത്ത വിഭാഗത്തെ ആകര്‍ഷിക്കാനും വിധേയരാക്കാനും കഴിയുന്നെന്ന ചോദ്യത്തിനു ഉത്തരം തേടേണ്ടത് അത്യാവശ്യമാണ്. അങ്ങനെമാത്രമേ ശരിയായ ബോധവല്‍ക്കരണം നടത്താന്‍ കഴിയുകയുള്ളു. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലുള്ള കേരളം എങ്ങനെ ആള്‍ദൈവങ്ങളുടെ നാടായി മാറി? കഴുത്തറുപ്പന്‍ മത്സരത്തിന്റെ കാടന്‍നിയമങ്ങളാണ് ആഗോളവല്‍ക്കരണത്തിന്റെ മുഖമുദ്ര. സ്കൂള്‍ പ്രവേശനംമുതല്‍ എല്ലായിടത്തും മത്സരമാണ്. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്നു. തൊഴില്‍ ലഭിക്കുന്നതിനു മാത്രമല്ല കടുത്ത മത്സരം. ലഭിച്ച തൊഴില്‍ നഷ്ടപ്പെടാതിരിക്കുന്നതിനും മത്സരത്തില്‍ പിടിച്ചുനില്‍ക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയുടെ തകര്‍ച്ചമൂലം ജീവിതത്തിന്റെ വഴികള്‍ അടഞ്ഞുപോയവര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യമാണ് രണ്ടു വര്‍ഷം മുമ്പുവരെ കേരളത്തിലുണ്ടായത്. ജോലി തേടി ചെറുപ്പക്കാരില്‍ നല്ലൊരു പങ്കും വിദേശരാജ്യങ്ങളിലേക്കാണ് പോകുന്നത്. കേരളത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ പ്രധാനഭാഗം പ്രവാസിമലയാളികളില്‍നിന്നാണ് വരുന്നത്. ജീവിതത്തിന്റെ നല്ലൊരു സമയവും സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കഴിയാത്തവരില്‍ കടുത്ത മാനസിക സംഘര്‍ഷമാണുണ്ടാകുന്നത്. കേരളത്തിലെ കുടുംബഘടനയിലുണ്ടായ മാറ്റവും ശ്രദ്ധേയമാണ്. കൂട്ടുകുടുംബത്തില്‍നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം പങ്കുവയ്ക്കലുകളുടെ ഇടങ്ങളെ അപ്രസക്തമാക്കി. മാതാപിതാക്കളും മക്കളും അടങ്ങുന്ന കുടുംബത്തില്‍ കൂട്ടായ ഇടപെടലുകള്‍ക്കുള്ള സമയവും കുറവാണ്. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥകളില്‍ ആശ്വാസംതേടി മനുഷ്യനെ നെട്ടോട്ടമോടിക്കുന്നു. സാമൂഹ്യജീവിയെന്ന നിലയില്‍ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും ആശ്വാസം നല്‍കുന്നതിനും കഴിയാത്തവിധം ആധുനിക കേരളീയന്റെ ജീവിതം മാറിയിരിക്കുന്നു. ഒരാള്‍ മറ്റൊരാളുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നിടത്തുനിന്നാണ് സാമൂഹ്യപ്രതിബദ്ധത തുടങ്ങുന്നത്. ഇതാണ് ശരിയായ രാഷ്ട്രീയ തുടക്കവും. ഇത്തരം തുടക്കങ്ങള്‍ വല്ലാതെ കുറയുന്നുവെന്നത് തിരിച്ചറിയേണ്ടതുണ്ട്. കടുത്ത മത്സരത്തിന്റെ അന്തരീക്ഷത്തില്‍ തന്റെ അവസരം തട്ടിയെടുക്കുമോയെന്ന ഉല്‍ക്കണ്ഠ നിറഞ്ഞ അന്തരീക്ഷത്തില്‍ ശത്രുവിനെപ്പോലെയാണ് അപരനെ കാണുന്നത്. ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരാഷ്ട്രീയവല്‍ക്കരണം പ്രധാന സംഭാവന നല്‍കിയിട്ടുണ്ട്. അഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഒരു വിധത്തിലുള്ള സാമൂഹ്യ ബന്ധത്തിനുമുള്ള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നല്‍കാതിരുന്നതെങ്കില്‍ ഇന്ന് അതു മാതൃകയാക്കുന്നതിന് എല്ലാ സ്ഥാപനവും ശ്രമിക്കുകയാണ്. പൊതുസമൂഹവുമായി ഒട്ടും ബന്ധമില്ലാതെ വളരുന്ന ഇക്കൂട്ടരാണ് കേരളീയ സമൂഹത്തിലെ നിര്‍ണായക ഘടകമായ ഇടത്തരക്കാരായി മാറുന്നത്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഇടത്തരക്കാരില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ കാണാം. ഇത്തരക്കാരാണ് ആശ്വാസംതേടി പരക്കം പായുന്നതില്‍ മഹാഭൂരിപക്ഷവും. മാനസിക സംഘര്‍ഷങ്ങള്‍ക്കായി ചികിത്സ തേടുന്ന ചെറുപ്പക്കാരുള്ള പ്രധാന സംസ്ഥാനം കേരളമാണ്. ആത്മാവ് നഷ്ടപ്പെട്ട ലോകത്തിന്റെ ആത്മാവായി മാറുന്നതിനു മതം വഹിച്ച പങ്ക് ചരിത്രപരമാണ്. എന്നാല്‍, പുതിയ സാഹചര്യത്തിലെ മനുഷ്യനു വേണ്ടത് ക്ഷിപ്രസാധ്യ പരിഹാരമാര്‍ഗങ്ങളാണ്. ഒരാലിംഗനവും ശബ്ദഘോഷങ്ങളുടെ മാസ്മരികതയും ആശ്വാസത്തിന്റെ തുരുത്തായി മാറുന്നു. ഇതു ചൂഷണംചെയ്യുകയാണ് കപട സന്യാസിമാര്‍. ആഗോളവല്‍ക്കരണകാലം ആത്മീയതയെയും ചരക്കാക്കി മാറ്റിയിട്ടുണ്ട്. ഏറ്റവും പ്രൊഫഷണലൈസ് ചെയ്ത മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ കുറഞ്ഞ കാലംകൊണ്ട് കോടികളുടെ വരുമാനമുണ്ടാക്കിയ ചില ആത്മീയകേന്ദ്രങ്ങള്‍ കേരളത്തില്‍ കാണാം. എല്ലാം സ്പെഷ്യലൈസ് ചെയ്യുന്ന കാലത്ത് ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതില്‍ സ്പെഷ്യലൈസ് ചെയ്തവരുണ്ട്. ഒട്ടും മുതല്‍മുടക്കില്ലാതെ കൊള്ളലാഭം കൊയ്തെടുക്കാവുന്ന ഒന്നായി കപട ആത്മീയത മാറി. സംഘപരിവാറിന്റെ ഇടപെടലുകള്‍ ആള്‍ദൈവങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് സഹായിച്ച ഒന്നാണ്. ബിജെപിക്ക് രാജ്യത്ത് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും ഇത്തരം വേഷധാരികളുടെ മഹാസമ്മേളനങ്ങളുടെ നടത്തിപ്പുകാരായി ഇവര്‍ മാറിയതും പ്രത്യേകം പഠിക്കേണ്ടതാണ്. ശാസ്ത്രീയബോധം പകര്‍ന്നുനല്‍കുന്നതിലും തിരിച്ചറിവുള്ള തലമുറയെ രൂപപ്പെടുത്തുന്നതിലും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പരാജയപ്പെട്ടതും പഠനവിഷയമാക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളുടെ വേരറക്കുന്നതിന് സഹായകരമായ ഒരു പാഠ്യക്രമം രൂപപ്പെടുത്തുന്നതിന് കുറെയേറെ ശ്രമങ്ങള്‍ നടന്നെങ്കിലും ഇനിയുമേറെ ഇക്കാര്യത്തില്‍ മുന്നോട്ടു പോകേണ്ടതുണ്ട്. എല്ലാ പ്രശ്നത്തിനും ഒറ്റമൂലി പരിഹാരങ്ങള്‍ നല്‍കുന്ന തട്ടിപ്പുകാരെ തിരിച്ചറിയുന്നതിനെങ്കിലും ഒരാളെ പ്രാപ്തനാക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയേണ്ടതുണ്ട്. ഇതിനു എത്രമാത്രം പ്രാപ്തമാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമെന്ന അന്വേഷണവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. കേരളത്തിലെ പുതിയ സാഹചര്യം സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ ചുഷണംചെയ്ത് തടിച്ചുകൊഴുത്ത കപട സന്യാസിമാര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുമ്പോള്‍ തന്നെ ശരിയായ തിരിച്ചറിവോടെ പൊതു ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമൂഹ്യ അവബോധം രൂപപ്പെടുത്തുന്നതിനും പൊതുസമൂഹമാകെ ശ്രമിക്കേണ്ടതാണ്. ഏതെങ്കിലും മതത്തിനെതിരായ നീക്കമാണ്് എന്നു പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ വ്യാജ ആത്മീയതയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ മതത്തിലും ഇത്തരം കള്ളവേഷക്കാരുണ്ടെന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ മതത്തിനു അതിന്റേതായ ഇടമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പരിത്യാഗത്തിന്റെ പ്രതീകങ്ങളായി മാറിയ സന്യാസിമാര്‍ പൊതുസമൂഹത്തിന്റെ അംഗീകാരം നേടിയവരുമാണ്. ഇത്തരത്തില്‍ സന്യാസമാര്‍ഗം സ്വീകരിച്ചിട്ടുള്ള നിരവധിയാളുകള്‍ ഇന്നും സമൂഹത്തിലുണ്ട്. അവരെക്കൂടി അപമാനിക്കുകയാണ് കപട സന്യാസിമാര്‍ ചെയ്യുന്നത്. ഭൌതികസമ്പത്തിനായി ആര്‍ത്തിപിടിച്ച് നെട്ടോട്ടമോടുന്ന പുതിയ 'അവതാരങ്ങളുടെ' ആസ്തി സംസ്ഥാനങ്ങളുടെ ബജറ്റിനേക്കാള്‍ വലുതാണെന്നും പറയുന്നു. ഇവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോള്‍ രൂപംകൊണ്ടിട്ടുള്ളത്.
പി രാജീവ്

2 comments:

ജനശബ്ദം said...

കാഴ്‌ചക്കാരന്‍ said...

ഈ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളേയും യുവജനപ്രസ്ഥാനങ്ങളുടെ സമരോല്‍സുകതയേയും അഭിനന്ദിക്കുന്നു. പണത്തിനോടും അധികാരത്തിനോടുമുള്ള ചിലരില്‍ വളര്‍ന്നു വരുന്ന ആര്‍ത്തിയും ജനങ്ങളുടെ അരക്ഷിതബോധവും തന്നെ കാരണം. ഇത്തരം ആര്‍ത്തികളേയും അധികാരമോഹങ്ങളേയും സൂക്ഷ്‌മ നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്‌. പണത്തിനു വേണ്ടി എന്തും ചെയ്യാനുള്ള, ത്വര സ്വന്തം തത്വശാസ്‌ത്രങ്ങളെയും ആശയസംഹിതകളേയും നോക്കൂകുത്തികളാക്കിയ വല്ലാത്ത ഒരു സാമൂഹിക സാഹചര്യമാണ്‌ നമുക്കുളളത്‌. ഇത്തരം ചെറിയ നേരിടലുകളിലൂടെ അതു പരിഹരിക്കപ്പെടില്ല. നോക്കൂ നമ്മുടെ ഉത്തരവാദപ്പെട്ടവര്‍ ചെയ്‌ത വഞ്ചന. തമിഴ്‌നാട്ടിലേയും ആധ്രയിലേയും അയ്യപ്പഭകതന്‍മാരുടെ പോക്കറ്റില്‍ കയ്യിട്ടു വാരാന്‍ ശബരിമലയില്‍ മകര വിളക്കു തെളിയിക്കുന്ന നെറികേട്‌... സര്‍ക്കാരു തന്നെ ചെയ്യുന്ന അന്ധവിശ്വാസ പ്രചരണം, ഈ ഏര്‍പ്പാട്‌ ഈ വര്‍ഷം തന്നെ തെറ്റ്‌ തുറന്നു പറഞ്ഞു നിര്‍ത്തലാക്കാന്‍ തീരൂമാനമെടുക്കുമോ ?

പിന്നെ നമ്മുടെ പൊതു സമൂഹത്തില്‍ അധികാരം കാണിച്ച്‌ ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുന്ന ഒരു ഏര്‍പ്പാട്‌ ഇടതുപക്ഷം ഇന്നും ചെയ്‌തു കൊണ്ടിരിക്കുന്നു. അതു നിര്‍ത്തുമോ, കമ്മ്യൂണിസ്‌റ്റ്‌ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച്‌ ത്യാഗമനോഭാവവും സ്‌നേഹവും സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമോ ?

(എവിടെ, ഇവിടേയും പണത്തിന്റേയും അധികാരത്തിന്റേയും ആര്‍ത്തിയല്ലെ നിലനില്‍ക്കുന്നത്‌. ഈ വ്യാജ സ്വാമിമാരില്‍ ആരെങ്കിലും കോടികള്‍ പാര്‍ട്ടി ഫണ്ടിലേക്ക്‌ സംഭാവന ചെയ്‌താല്‍ എല്ലാം കെട്ടടങ്ങില്ലെ. ലോട്ടറി രാജാക്കന്‍മാരേപോലെ.... മുന്നാറിനെ പോലെ, പിന്നെ എന്തിനീ കണ്ണുകെട്ടി കളി, ചങ്ങാതിമാരേ)