Thursday, May 1, 2008

കേരളത്തിന് വന്‍ വികസസാധ്യത: രാഷ്ട്രപതി

കേരളത്തിന് വന്‍ വികസസാധ്യത: രാഷ്ട്രപതി

തിരു: പുരോഗമന മാനവവികസന അജന്‍ഡയുടെ അടിത്തറയിലൂന്നി കേരളത്തിന് ഭാവിയില്‍ വന്‍ നേട്ടം കൊയ്യാനാകുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. സാമൂഹ്യക്ഷേമമേഖലയില്‍ മാതൃകാപരമായ നിയമനിര്‍മാണം നടത്തിയ കേരളം വികസന പ്രശ്നങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കണം. വ്യാവസായിക സാങ്കേതിക ത്വരിതവികസനത്തിന് ഉതകുന്ന പദ്ധതികള്‍ക്ക് നിയമസഭ രൂപം നല്‍കണം. കേരള നിയമസഭയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം എന്നീ രംഗങ്ങളില്‍ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടില്‍ കേരളം വന്‍ വളര്‍ച്ചയാണ് ഉണ്ടാക്കിയത്. ലോകത്തിന്റെ ഏതു കോണിലും പ്രശംസ പിടിച്ചുപറ്റാന്‍ മലയാളിക്കു കഴിഞ്ഞു. ഉയര്‍ന്ന സ്ത്രീ- പുരുഷ അനുപാതം കേരളത്തിന് അഭിമാനകരമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജുഡീഷ്യറി, എന്‍ജിനിയറിങ് മേഖലകളില്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നത് അഭിമാനകരമാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഭ്രൂണഹത്യയിലൂടെ പെകുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് ഗൌരവമായ ആശങ്കയുണര്‍ത്തുന്ന അവസരത്തിലാണ് ഈ നേട്ടം. സമൂഹത്തില്‍ വളരാനും ജീവിക്കാനുമുള്ള തുല്യാവകാശം എന്തുവിലകൊടുത്തും പെകുട്ടിക്ക് ഉറപ്പാക്കിയേ പറ്റൂ. ആധുനിക വിദ്യാഭ്യാസം, തൊഴില്‍ സംരംഭകത്വം എന്നിവയില്‍ പുത്തന്‍ അവസരം സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും സാക്ഷരമായ കേരളനിയമസഭ മാതൃകയാകണം. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ എന്നിവ സൃഷ്ടിക്കുന്ന പ്രശ്നം ഏറ്റെടുക്കാനും കഴിയണം. നമ്മുടെ സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നംഅനുകമ്പയോടെ കാണണം. നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം. ബജറ്റ് വിനിയോഗത്തില്‍ കൂടുതല്‍ പുരോഗതി, ഭരണത്തിന്റെ സുതാര്യത ഉറപ്പാക്കല്‍ തുടങ്ങിയവയിലും നിയമസഭകള്‍ പുതിയ മാനം കണ്ടെത്തണം. സാമൂഹ്യനീതിയിലും ദുര്‍ബലജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും ഉന്നമനത്തിലും കേരളനിയമസഭയുടെ സംഭാവന വലുതാണ്. സാമൂഹ്യമാറ്റത്തിനുള്ള ഉപകരണമായി നിയമസഭയെ മാറ്റാന്‍ കേരളത്തിനു കഴിഞ്ഞു. കേരളത്തിലെ നിയമസഭാ സബ്ജക്ട് കമ്മിറ്റികളുടെ രൂപീകരണം രാജ്യത്തിനുതന്നെ മാതൃകയായെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ഭക്ഷ്യമന്ത്രി സി ദിവാകരന്‍, ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, കെ എം മാണി, പി ജെ ജോസഫ്, കെ പി മോഹനന്‍, സി ടി അഹമ്മദലി, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു. സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ സ്വാഗതവും ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി നന്ദിയും പറഞ്ഞു.

1 comment:

ജനശബ്ദം said...