Friday, May 23, 2008

പ്രവാസി കാര്യമന്ത്രി വയലാറ് രവി കാലുമാറി, പ്രവാസി സര്‍വകലാശാല കേരളത്തിന്ന് നഷ്ടമായി

പ്രവാസി കാര്യമന്ത്രി വയലാറ് രവി കാലുമാറി, പ്രവാസി സര്‍വകലാശാല കേരളത്തിന്ന് നഷ്ടമായി.

ന്യൂഡല്‍ഹി: വിദേശത്തു കഴിയുന്ന ഇന്ത്യന്‍ വംശജരുടെ മക്കള്‍ക്കായുള്ള 'പ്രവാസി സര്‍വകലാശാല' ബാംഗ്‌ളൂരിലെ മണിപ്പാല്‍ അക്കാദമി ഓഫ്‌ ഹയര്‍ എജ്യൂക്കേഷന്‍ ട്രസ്‌റ്റിന്‌. കേരളത്തില്‍ നിന്നുള്ള അപേക്ഷ അവസാന വട്ടം തള്ളിപ്പോയി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ്‌ ഇക്കാര്യം തീരുമാനിച്ചതെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി വ്യക്‌തമാക്കി. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍വകലാശാല പ്രവര്‍ത്തനമാരംഭിക്കുമെന്നാണ്‌ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ബാംഗ്‌ളൂരിനടുത്തുള്ള ദേവനഹള്ളിയിലാരംഭിക്കുന്ന സര്‍വകലാശാല പൂര്‍ണമായും സ്വകാര്യ മേഖലയിലായിരിക്കും. പ്രവാസി വിദ്യാര്‍ഥികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും 50:50 എന്ന നിലയിലായിരിക്കും പ്രവേശനം. കല്‌പിത സര്‍വകലാശാലാ പദവി ലഭിക്കുമെങ്കിലും സംവരണ നിയമങ്ങള്‍ അനുസരിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സംവരണം നല്‍കും.
രണ്ടു വര്‍ഷം മുമ്പ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ്‌ പ്രവാസി സര്‍വകലാശാല ആരംഭിക്കുമെന്നു പ്രഖ്യാപിച്ചത്‌. നിര്‍ദിഷ്‌ട സര്‍വകലാശാലയ്‌ക്ക് കല്‌പിത പദവി നല്‍കാനും കഴിഞ്ഞ മാര്‍ച്ചില്‍ തീരുമാനമായിരുന്നു. 16 അപേക്ഷകളാണ്‌ ലഭിച്ചത്‌. വൈസ്‌ ചാന്‍സലര്‍ ഉള്‍പ്പെടെ ഏഴുമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌ക്രീനിംഗ്‌ കമ്മിറ്റി ഇതില്‍ നിന്ന്‌ മൂന്ന്‌ അപേക്ഷകളാണ്‌ യോഗ്യരായി കണ്ടെത്തിയത്‌. മുംബൈയിലെ ഹിന്ദുജ ഗ്രൂപ്പ്‌, പത്തനംതിട്ടയിലെ കടമ്മനിട്ട എജ്യൂക്കേഷന്‍ ട്രസ്‌റ്റ്, മണിപ്പാല്‍ അക്കാദമി എന്നിവയില്‍ നിന്നാണ്‌ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. സ്‌ഥല ലഭ്യത, സാമ്പത്തിക നില, ഈ മേഖലയിലുള്ള പരിചയം എന്നിവയായിരുന്നു മാനദ്‌ണ്ഡം.
മൂന്ന്‌ അപേക്ഷകരെ യോഗ്യരായി കണ്ടെത്തി. ആദ്യ ഘട്ടം എന്നനിലയില്‍ ഒരു സര്‍വകലാശാല ആരംഭിക്കാനാണ്‌ വിജ്‌ഞാപനം ചെയ്‌തത്‌.

1 comment:

ജനശബ്ദം said...

മൂന്ന്‌ അപേക്ഷകരെ യോഗ്യരായി കണ്ടെത്തി. ആദ്യ ഘട്ടം എന്നനിലയില്‍ ഒരു സര്‍വകലാശാല ആരംഭിക്കാനാണ്‌ വിജ്‌ഞാപനം ചെയ്‌തത്‌