Wednesday, May 28, 2008

ഏറ്റവും കൂടുതല്‍ കപടസ്വാമിമാരും തങള്‍മാരും മലപ്പുറം ജില്ലയില്‍ .

മലപ്പുറം ജില്ലയില്‍ ആള്‍ദൈവങ്ങളുടെയും ആത്മീയ കേന്ദ്രങ്ങളുടെയും മറവില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവരുടെ ഭൂമി ഉള്‍പ്പെടെയുള്ള സമ്പാദ്യത്തെ കുറിച്ച് റവന്യൂ വിഭാഗം അന്വേഷിച്ചേക്കും. ഇതിനിടെ ഒരു സിദ്ധനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മറ്റൊരു സിദ്ധനെ പൊലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച രണ്ട് തട്ടിപ്പുകാര്‍ക്കെതിരെ പൊലീസിന് പരാതിയും ലഭിച്ചു. ചങ്ങരംകുളത്ത് വ്യാജ ചികില്‍സക്കിടെ സയ്യിദ് അലി തങ്ങള്‍ സഖാഫിയെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറി. മാറഞ്ചേരി പരിച്ചകം പൂച്ചേക്കല്‍ മന്ത്രവാദം നടത്തുന്ന പെരിന്തല്‍മണ്ണ പുത്തൂര്‍ താഴേക്കോട് വലിയ പീടിയേക്കല്‍ മമ്മദിനെയാണ് പെരുമ്പടപ്പ് പൊലീസ് ചോദ്യം ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്ഐ പരാതി നല്‍കിയിരുന്നു. പരപ്പനങ്ങാടിയിലെ 'പടച്ചോന്‍' നാരായണിക്കെതിരെയും നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സന്തോഷ് മാധവന്‍ അറസ്റ്റിലായതോടെ ജില്ലയിലെ ആത്മീയ തട്ടിപ്പുകാരെകുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു. വ്യാഴാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. റിപ്പോര്‍ട്ട് തൃശൂര്‍ എസ്പിക്ക് സമര്‍പ്പിക്കുമെന്ന് സ്പെഷല്‍ ബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ആത്മീയ കേന്ദ്രങ്ങളുടെ മറവില്‍ നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കുറ്റകൃത്യങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്. ആത്മീയ കേന്ദ്രങ്ങളുടെ മറവില്‍ സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്കും കൈയേറുന്നതായും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മീയ കേന്ദ്രങ്ങള്‍ കൈവശംവെച്ചിരിക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കാനും നീക്കമുണ്ട്. വ്യാജ സ്വാമിമാരും സിദ്ധന്‍മാരും സ്വന്തം പേരിലും ബിനാമി പേരിലുമായി വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയതായാണ് വിവരം. ജില്ലയിലെ 25-ഓളം ആത്മീയ തട്ടിപ്പുകാര്‍ ചുരുങ്ങിയ നാളുകൊണ്ടാണ് കോടികളുടെ സ്വത്തിനുടമയായത്. ആഭിചാരക്രിയകളും വ്യാജ ചികിത്സയും മുതല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വരെ ഇവര്‍ക്കുണ്ട്. അന്വേഷണം ആരംഭിച്ചതോടെ അപകടം മണത്തറിഞ്ഞ സ്വാമിനിയടക്കം ചിലര്‍ മുങ്ങി. മാറാരോഗത്തിന് മാന്ത്രിക മരുന്ന് നല്‍കിയ ജിന്നുബീവിയായ താനാളൂര്‍ മൂച്ചിക്കലിലെ ജലീനാ ബീവിയാണ് മുങ്ങിയവരില്‍ പ്രമുഖ. കടക്കാരനായി മുങ്ങി മന്ത്രവാദം നടത്തി കോടികള്‍ സമ്പാദിച്ച മുട്ട തങ്ങളായ എടപ്പാളിലെ അഷ്കര്‍അലി, അത്താഴ പട്ടിണിക്കാരനായ ടാപ്പിങ് തൊഴിലാളിയില്‍നിന്നും ആത്മീയ ദൈവമായ വൈലാശ്ശേരി വേലായുധന്‍, ഉറഞ്ഞുതുള്ളി വെളിപാട് പറയുന്ന 'പടച്ചോന്‍' നാരായണിയും ബാബുവും പുത്തന്‍പീടിക കാളികാവ് ക്ഷേത്രത്തിലെ പഴയ വെളിച്ചപ്പാടായ ഇന്നത്തെ ബാലകൃഷ്ണ സ്വാമിയും കൂലിവേലക്കാരി രമണിയും ഓലക്കുടിലില്‍ ചികിത്സയും ജില്ലയില്‍ പലയിടങ്ങളിലും കോടികള്‍ വിലമതിക്കുന്ന ഭൂമിയുമുള്ള ചങ്കുവെട്ടി കദിയാമ്മബീവി, ആശാരിപ്പണി ഉപേക്ഷിച്ച നിലമ്പൂരിലെ ഉണ്ണിയെന്ന കാളി മുത്തപ്പന്‍, ഭൂമി തട്ടിപ്പില്‍ മുങ്ങി സ്വാമിയായി പൊങ്ങി കോടികളുടെ കല്‍ക്കിപുരി സ്ഥാപിച്ച അഖിലാന്ദസ്വാമി തുടങ്ങി വെളിപ്പെട്ടവരും വിഭൂതിയില്‍ അപ്രത്യക്ഷരായി കഴിയുന്നവരുമായ അനേകം സ്വാമിമാരും ജില്ലയിലുണ്ട്. ആത്മീയതയുടെ മറവില്‍ കോടികള്‍ കൊയ്യുന്ന കപട സ്വാമിനി, സിദ്ധന്‍മാരുടെ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയിരുന്നു. ബഹുജന പ്രക്ഷോഭം ശക്തമായതോടെ യുഡിഎഫ്-സംഘപരിവാര്‍ സംഘം പ്രക്ഷോഭത്തെ വര്‍ഗീയവത്കരിക്കാനും നീക്കം നടത്തുന്നുണ്ട്.

1 comment:

ജനശബ്ദം said...