വയലാര്‍ രവി തങളുടേ കാലുപിടിക്കുന്നു;ആര്യാടന് കാലുവാരുന്നു
വയലാര്‍ രവി പാണക്കാട്ട് ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മുസ്ളിംലീഗ് നേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും കോണ്‍ഗ്രസ്- ലീഗ് പോരിന് ശമനമായില്ല. മാത്രമല്ല, പോര് കൂടുതല്‍ ശക്തവും വ്യാപകവുമായി തെരുവുയുദ്ധത്തിന്റെ മട്ടിലേക്കെത്തി. ചര്‍ച്ച കഴിഞ്ഞ് വയലാര്‍ രവി ഡല്‍ഹിക്ക് മടങ്ങുംമുമ്പ് ആര്യാടന് വീണ്ടും ലീഗിനെതിരെ നിറയൊഴിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ് ലീഗ് നേതാക്കള്‍ എംഎല്‍എമാരായതെന്നും അവര്‍ സ്ഥാനം രാജിവയ്ക്കുമോ എന്നും ആര്യാടന് നിലമ്പൂരില്‍ വെല്ലുവിളിച്ചു. ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്ക്കായി വയലാര്‍ രവിയെ കാത്തിരിക്കുമ്പോള്‍ത്തന്നെ നിലമ്പൂരില്‍ മുസ്ളിംലീഗിലെ തട്ടാരശേരി സുബൈദ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്കി. മുസ്ളിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറിവിളിയുമായി പ്രകടനം നടത്തി മുഖാമുഖം നിന്നു. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണത്തിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്തും മുസ്ളിംലീഗ് തിങ്കളാഴ്ച നല്കി. തുടര്‍ന്നാണ് ലീഗ് എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്നും അങ്ങിനെയെങ്കില്‍ താനും രാജിവെക്കാമെന്ന് ആര്യാടന് പറഞ്ഞത്. കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസും കുറ്റ്യാടിയില്‍ ലീഗ് ഓഫീസായ ബാഫക്കി തങ്ങള്‍ സ്മാരക മന്ദിരവും കത്തിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തിങ്കളാഴ്ച നടത്തിയ പ്രകടനം ഏറ്റുമുട്ടലിന്റെ വക്കിലെത്തി. പൊലീസ് ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. സംഘര്‍ഷം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആയിരംപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് ചപ്പാരപ്പടവില്‍ കോണ്‍ഗ്രസ് ഓഫീസ് മുസ്ളിംലീഗുകാര്‍ തകര്‍ത്തു. ആര്യാടനെതിരെ തെറിവിളിച്ചുള്ള പ്രകടനം നിലമ്പൂരില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍നിന്നാണ് ആരംഭിച്ചത്. ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും തെറിവിളിച്ച് കോണ്‍ഗ്രസും പ്രകടനം നടത്തി. പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസുകാരെ പൊലീസ് തടഞ്ഞു. ആക്രമണമുണ്ടായേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ആര്യാടന്റെ വീടിന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വയലാര്‍ രവി പാണക്കാട്ട് എത്തിയത്. ആര്യാടന് മുഹമ്മദും മകനും നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടന് ഷൌക്കത്തും മുസ്ളിംലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും വീഡിയോദൃശ്യം ലീഗ് നേതാക്കള്‍ രവിയെ കാണിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ശിഹാബ് തങ്ങള്‍ക്കു പുറമെ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവരുമുണ്ടായിരുന്നു. മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് പ്രശ്നം തീര്‍ക്കാന്‍ തീരുമാനമൊന്നുമായില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രവി പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ഞാനല്ല. കോഗ്രസ് നേതൃത്വമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കും. ആര്യാടന്റെ പരസ്യപ്രസ്താവന തടയേണ്ടത് കെപിസിസിയാണ്- അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പരിഹാരമില്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസുമായി മുസ്ളിംലീഗിന് പ്രശ്നമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആര്യാടനുമായാണ് പ്രശ്നം. ഇനിയും ഇത് സഹിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Subscribe to:
Post Comments (Atom)
1 comment:
വയലാര്‍ രവി തങളുടേ കാലുപിടിക്കുന്നു;ആര്യാടന് കാലുവാരുന്നു
മലപ്പുറം: വയലാര്‍ രവി പാണക്കാട്ട് ശിഹാബ് തങ്ങളുടെ വീട്ടിലെത്തി മുസ്ളിംലീഗ് നേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും കോണ്‍ഗ്രസ്- ലീഗ് പോരിന് ശമനമായില്ല. മാത്രമല്ല, പോര് കൂടുതല്‍ ശക്തവും വ്യാപകവുമായി തെരുവുയുദ്ധത്തിന്റെ മട്ടിലേക്കെത്തി. ചര്‍ച്ച കഴിഞ്ഞ് വയലാര്‍ രവി ഡല്‍ഹിക്ക് മടങ്ങുംമുമ്പ് ആര്യാടന് വീണ്ടും ലീഗിനെതിരെ നിറയൊഴിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് നേടിയാണ് ലീഗ് നേതാക്കള്‍ എംഎല്‍എമാരായതെന്നും അവര്‍ സ്ഥാനം രാജിവയ്ക്കുമോ എന്നും ആര്യാടന് നിലമ്പൂരില്‍ വെല്ലുവിളിച്ചു. ശിഹാബ് തങ്ങള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയ്ക്കായി വയലാര്‍ രവിയെ കാത്തിരിക്കുമ്പോള്‍ത്തന്നെ നിലമ്പൂരില്‍ മുസ്ളിംലീഗിലെ തട്ടാരശേരി സുബൈദ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കത്ത് നല്കി. മുസ്ളിംലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെറിവിളിയുമായി പ്രകടനം നടത്തി മുഖാമുഖം നിന്നു. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണത്തിനുള്ള പിന്തുണ പിന്‍വലിക്കുന്ന കത്തും മുസ്ളിംലീഗ് തിങ്കളാഴ്ച നല്കി. തുടര്‍ന്നാണ് ലീഗ് എംഎല്‍എമാര്‍ രാജിവയ്ക്കുമോ എന്നും അങ്ങിനെയെങ്കില്‍ താനും രാജിവെക്കാമെന്ന് ആര്യാടന് പറഞ്ഞത്. കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസും കുറ്റ്യാടിയില്‍ ലീഗ് ഓഫീസായ ബാഫക്കി തങ്ങള്‍ സ്മാരക മന്ദിരവും കത്തിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗവും തിങ്കളാഴ്ച നടത്തിയ പ്രകടനം ഏറ്റുമുട്ടലിന്റെ വക്കിലെത്തി. പൊലീസ് ഇടപെട്ടാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കിയത്. സംഘര്‍ഷം സൃഷ്ടിച്ചതിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ആയിരംപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് ചപ്പാരപ്പടവില്‍ കോണ്‍ഗ്രസ് ഓഫീസ് മുസ്ളിംലീഗുകാര്‍ തകര്‍ത്തു. ആര്യാടനെതിരെ തെറിവിളിച്ചുള്ള പ്രകടനം നിലമ്പൂരില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസില്‍നിന്നാണ് ആരംഭിച്ചത്. ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും തെറിവിളിച്ച് കോണ്‍ഗ്രസും പ്രകടനം നടത്തി. പി വി അബ്ദുള്‍വഹാബ് എംപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസുകാരെ പൊലീസ് തടഞ്ഞു. ആക്രമണമുണ്ടായേക്കുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ആര്യാടന്റെ വീടിന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച പകല്‍ പതിനൊന്നരയോടെയാണ് വയലാര്‍ രവി പാണക്കാട്ട് എത്തിയത്. ആര്യാടന് മുഹമ്മദും മകനും നിലമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ആര്യാടന് ഷൌക്കത്തും മുസ്ളിംലീഗിനും പാണക്കാട് തങ്ങള്‍ക്കുമെതിരെ നടത്തിയ പ്രസ്താവനകളുടെയും പ്രസംഗങ്ങളുടെയും വീഡിയോദൃശ്യം ലീഗ് നേതാക്കള്‍ രവിയെ കാണിച്ചു. ഒന്നര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ശിഹാബ് തങ്ങള്‍ക്കു പുറമെ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവരുമുണ്ടായിരുന്നു. മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് പ്രശ്നം തീര്‍ക്കാന്‍ തീരുമാനമൊന്നുമായില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ വയലാര്‍ രവി പറഞ്ഞു. തീരുമാനമെടുക്കേണ്ടത് ഞാനല്ല. കോഗ്രസ് നേതൃത്വമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നേതൃത്വത്തെ ധരിപ്പിക്കും. ആര്യാടന്റെ പരസ്യപ്രസ്താവന തടയേണ്ടത് കെപിസിസിയാണ്- അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയല്ല, പരിഹാരമാണ് വേണ്ടതെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. പരിഹാരമില്ലാതെ ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസുമായി മുസ്ളിംലീഗിന് പ്രശ്നമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആര്യാടനുമായാണ് പ്രശ്നം. ഇനിയും ഇത് സഹിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Post a Comment