Wednesday, May 28, 2008

മാധ്യമ വിമര്‍ശനങ്ങളോട് പോലിസ് വിവേകത്തോടെ പ്രതികരിക്കണം: കോടിയേരി

മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് നോക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പോലിസിന് കഴിയണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'പോലിസ്^മാധ്യമ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ട നിലപാടുകള്‍ എന്തൊക്കെയാണെന്ന് ധാരണയുണ്ടായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മര്‍ദനമുറകളിലൂടെ ഭരണകൂടങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ഇന്ന് പോലിസില്‍ വന്നിട്ടുള്ള പല മാറ്റങ്ങളും. പല സംസ്ഥാനങ്ങളിലും പോലിസ് ഭീകരതയുടെ പര്യായമാണ്. ശക്തി ഉപയോഗിച്ച് ജനങ്ങളെ കീഴടക്കുകയെന്ന സമീപനത്തില്‍ മാറ്റം വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനമൈത്രി സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയത്.
കപട ആത്മീയത പോലുള്ള സമൂഹത്തിലെ വൈകൃതങ്ങളും തട്ടിപ്പും പുറത്തുകൊണ്ടുവരാന്‍ ജനമൈത്രി പദ്ധതി കൊണ്ട് സാധിക്കും. പല സംഭവങ്ങളുണ്ടാകുമ്പോഴും മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. അതിനായി ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം പരിശോധിച്ച് നടപ്പാക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യുന്നിടത്ത് തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടക്കുന്ന ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ യൂനിഫോം ധരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ അക്കാര്യത്തെക്കുറിച്ചും ആലോചിക്കാം.
മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളും. മാധ്യമപ്രവര്‍ത്തകരും^പോലിസും ചേര്‍ന്ന് ജില്ലാ^സംസ്ഥാന തലങ്ങളില്‍ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാപ്രസിഡന്റ് എസ്. അനില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു
.

1 comment:

ജനശബ്ദം said...

മാധ്യമ വിമര്‍ശനങ്ങളോട് പോലിസ് വിവേകത്തോടെ പ്രതികരിക്കണം: കോടിയേരി
മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് നോക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പോലിസിന് കഴിയണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'പോലിസ്^മാധ്യമ സദസ്സ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലിസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ട നിലപാടുകള്‍ എന്തൊക്കെയാണെന്ന് ധാരണയുണ്ടായാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മര്‍ദനമുറകളിലൂടെ ഭരണകൂടങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ ഭാഗമാണ് ഇന്ന് പോലിസില്‍ വന്നിട്ടുള്ള പല മാറ്റങ്ങളും. പല സംസ്ഥാനങ്ങളിലും പോലിസ് ഭീകരതയുടെ പര്യായമാണ്. ശക്തി ഉപയോഗിച്ച് ജനങ്ങളെ കീഴടക്കുകയെന്ന സമീപനത്തില്‍ മാറ്റം വന്നതിന്റെ അടിസ്ഥാനത്തിലാണ് ജനമൈത്രി സുരക്ഷാ പദ്ധതിക്ക് രൂപം നല്‍കിയത്.

കപട ആത്മീയത പോലുള്ള സമൂഹത്തിലെ വൈകൃതങ്ങളും തട്ടിപ്പും പുറത്തുകൊണ്ടുവരാന്‍ ജനമൈത്രി പദ്ധതി കൊണ്ട് സാധിക്കും. പല സംഭവങ്ങളുണ്ടാകുമ്പോഴും മാധ്യമങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. അതിനായി ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം പരിശോധിച്ച് നടപ്പാക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യുന്നിടത്ത് തടസ്സം സൃഷ്ടിക്കുന്ന സംഭവങ്ങളുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടക്കുന്ന ഇടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്‍ദ്ദനമേല്‍ക്കാതിരിക്കാന്‍ യൂനിഫോം ധരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ അക്കാര്യത്തെക്കുറിച്ചും ആലോചിക്കാം.

മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളും. മാധ്യമപ്രവര്‍ത്തകരും^പോലിസും ചേര്‍ന്ന് ജില്ലാ^സംസ്ഥാന തലങ്ങളില്‍ കണ്‍സള്‍ട്ടേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാപ്രസിഡന്റ് എസ്. അനില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.