കോണ്‍ഗ്രസ് - മുസ്ളീം ലീഗ് പോര് മൂര്‍ഛിപ്പിച്ച് നിലമ്പൂര്‍ പഞ്ചായത്തില്‍നിന്ന് ലീഗിന്റെ വൈസ് പ്രസിഡന്റ രാജിവെച്ചു. തട്ടാരശേരി സുബൈദയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്. ആര്യാടന് മുഹമ്മദിന്റെ മകന് ഷൌക്കത്താണ് പഞ്ചായത്ത് പ്രസിഡന്റ്. 22 അംഗ പഞ്ചായത്തില്‍ കോഗ്രസിന് 11ഉം ലീഗിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. സിപിഐ എമ്മിന് ഒമ്പത് അംഗങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ നിലമ്പൂരില്‍ കോഗ്രസുകാരും ലീഗുകാരും പോര്‍വിളിയുമായി പ്രകടനം നടത്തി. കോഗ്രസ് പ്രകടനത്തിനുനേരെ ലീഗുകാര്‍ കല്ലെറിഞ്ഞു. ആര്യാടന് മുഹമ്മദിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ലീഗ് കോഗ്രസ് തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തിങ്കളാഴ്ച രാവിലെ പാണക്കാട്ടെത്തി. രാവിലെ 11.30ഓടെ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ രവി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവരുമായി ചര്‍ച്ച തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തില്‍ ലീഗ് പഞ്ചായത്ത് ഓഫീസായ ബാഫകി തങ്ങള്‍ സ്മാരക സൌദം ഞായറാഴ്ച അര്‍ധരാത്രി കോഗ്രസുകാര്‍ തീവെച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ മുസ്ളീം ലീഗ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ കുറ്റ്യാടി ടൌണില്‍ ഇരുപാര്‍ടികളിലെയും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇരുകൂട്ടരും മുഖാമുഖംനിന്ന് മുദ്രാവാക്യവും ചീത്തവിളിയും നടത്തി. ലീഗ് നേതാവ് പികെകെ ബാവ കുറ്റ്യാടിയിലെത്തി ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.ലീഗ് ആര്യാടനുമുന്നില്‍
കീഴടങുന്നു
Monday, May 26, 2008
ലീഗ് ആര്യാടനുമുന്നില്‍ കീഴടങുന്നു
Subscribe to:
Post Comments (Atom)
2 comments:
ലീഗ് ആര്യാടനുമുന്നില്‍ കീഴടങുന്നു
മലപ്പുറം: കോണ്‍ഗ്രസ് - മുസ്ളീം ലീഗ് പോര് മൂര്‍ഛിപ്പിച്ച് നിലമ്പൂര്‍ പഞ്ചായത്തില്‍നിന്ന് ലീഗിന്റെ വൈസ് പ്രസിഡന്റ രാജിവെച്ചു. തട്ടാരശേരി സുബൈദയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി നല്‍കിയത്. ആര്യാടന് മുഹമ്മദിന്റെ മകന് ഷൌക്കത്താണ് പഞ്ചായത്ത് പ്രസിഡന്റ്. 22 അംഗ പഞ്ചായത്തില്‍ കോഗ്രസിന് 11ഉം ലീഗിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. സിപിഐ എമ്മിന് ഒമ്പത് അംഗങ്ങളുണ്ട്. തിങ്കളാഴ്ച രാവിലെ നിലമ്പൂരില്‍ കോഗ്രസുകാരും ലീഗുകാരും പോര്‍വിളിയുമായി പ്രകടനം നടത്തി. കോഗ്രസ് പ്രകടനത്തിനുനേരെ ലീഗുകാര്‍ കല്ലെറിഞ്ഞു. ആര്യാടന് മുഹമ്മദിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ ലീഗ് കോഗ്രസ് തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി തിങ്കളാഴ്ച രാവിലെ പാണക്കാട്ടെത്തി. രാവിലെ 11.30ഓടെ പാണക്കാട് ശിഹാബ് തങ്ങളുടെ വീട്ടില്‍ രവി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവരുമായി ചര്‍ച്ച തുടങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തില്‍ ലീഗ് പഞ്ചായത്ത് ഓഫീസായ ബാഫകി തങ്ങള്‍ സ്മാരക സൌദം ഞായറാഴ്ച അര്‍ധരാത്രി കോഗ്രസുകാര്‍ തീവെച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ മുസ്ളീം ലീഗ് പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ കുറ്റ്യാടി ടൌണില്‍ ഇരുപാര്‍ടികളിലെയും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇരുകൂട്ടരും മുഖാമുഖംനിന്ന് മുദ്രാവാക്യവും ചീത്തവിളിയും നടത്തി. ലീഗ് നേതാവ് പികെകെ ബാവ കുറ്റ്യാടിയിലെത്തി ലീഗ് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി.
കേരള രാഷ്ട്രീയത്തില്‍ ഇത്തിള്‍ കണ്ണി പ്രസ്ഥാനങ്ങള്‍ വളരെ ശക്തമാണിപ്പോള്‍.അതില്‍ പ്രധാനമാണ് ഇന്ന് ലീഗ്.ഒരു കാലത്ത് കേരളത്തിലെ ഒട്ടുമിക്ക മുസ്ലിംഗളും മുസ്ലിം ലീഗിന്റെ പിന്നാലെ ആയിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു.ലീഗിന്റെ പാളയങ്ങള്‍ ആയിരുന്ന കുറ്റുപ്പുറം ഉളപ്പടെയുള്ള സ്തലങ്ങളില്‍ പോലും ലീഗിന് അടിതെറ്റി.പുതിയ മുസ്ലിം തലമുറ കുഞ്ഞാലിക്കുട്ടിയുടെ തണുപ്പുള്ള മുസ്ലിം രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരല്ല.എന്നത് കുറ്റിപ്പുറവും കാണിച്ചു കൊടുത്തതാണ്.അധികാര രാഷ്ടീയത്തിനു വേണ്ടി ലീഗ് കോണ്‍ഗ്രസ്സുമായി ചക്കിയും ചങ്കരനും കളിച്ചപ്പോള്‍ മുസ്ലിം വോട്ടുകള്‍ കൈയില്‍ നിന്നും ചോര്‍ന്നു പോയി എന്നുള്ളത് സത്യമായി അവശേഷിക്കുന്നു.ഒറ്റയും തെറ്റയുമായി കിടക്കുന്ന ലീഗ് അണികളെ സംബന്ധിച്ചേടത്തോളം ഇന്ന് ഒറ്റക്ക് ഒരു സ്ഥാനാര്ത്തിയെയുംവിജയിപ്പിക്കാന് പറ്റിയ കെല്പില്ല എന്ന് സാരം.ഇത് നന്നായറിയുന്ന ആര്യാടന് പന്ത് തന്റെ കോറ്ട്ടിലാണെന്ന് തിരുച്ചറിണ്ജ് ദുര്‍ബലനായ ഗോളിയീ വെറുതെ വിഷമിപ്പിക്കാന്‍ പിന്നെയും പിന്നെയും ഗോളുകള്‍ അടിക്കുന്നു.ആര്യാടന് ഷൌക്കത്ഥിനെപ്പോലെതന്നെ ആര്യാടനും വേണം പബ്ലിസിറ്റി.പബ്ലിസിറ്റി ഉണ്ടെങ്കില്‍ പിന്നെ ആര്യാട്റ്റന്മാര്ക്ക് ഒന്നും വേണ്ട.
തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ല പിടല പിണക്കങ്ങളും മറന്ന് രാഷ്ട്രീയ കൂട്ടികൊടുപ്പിന് എല്ലാവരും എത്തും.അതിന് യാതൊരു മുടക്കവുമുണ്ടാവില്ല.
വാല് കഷ്ണം.
ആര്യാടന് ഷൌകത്തിന്റെ അടുത്ത പടം കുഞ്ഞാലികുട്ടി സംവിധാനം ചെയ്യാതിരുന്നാല്‍ മാത്രം മതി.അയ്യോ ആലോചിക്കാന്‍ പോലും വയ്യ.........
Post a Comment