Wednesday, January 16, 2008

ബുഷും മഴയും നഗരത്തിന് സമ്മാനിച്ചത് മാന്ദ്യം

ദുബൈ: ബുഷിന്റെ വരവ് മൂലം ദുബൈക്ക് നഷ്ടപ്പെട്ടത് 432 ദശലക്ഷം ദിര്‍ഹം. ദുബൈയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി തട്ടിച്ചാണ് പ്രമുഖ ഇംഗ്ലീഷ് പത്രം ഈ നഷ്ട കണക്ക് നല്‍കിയത്.
പ്രധാന റോഡുകളും പാലങ്ങളും ടണലുകളും അടച്ചിട്ട അവസരം മുമ്പൊന്നും ഉണ്ടായിട്ടില്ല. എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തം നിലച്ചു കിടക്കുകയായിരുന്നു. ഒരു ദിവസത്തെ നിശ്ചലാവസ്ഥക്കു ശേഷം ഇന്നലെ മഴ കാരണം വന്ന നഷ്ടത്തിന്റെ കണക്കും വളരെ വലുതാണ്.
പല റോഡുകള്‍ക്കും ഇനി കാര്യമായ അറ്റകുറ്റ പണികള്‍ വേണ്ടി വരും. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനം ഇല്ലാത്തതിന്റെ പ്രഹരമത്രയും ഏറ്റുവാങ്ങിയത് റോഡുകളാണ്. എമിറേറ്റ്സ് റോഡാണ് ഇതിന് ഏറ്റവും വലിയ ഇരയായത്. യാത്രക്കാര്‍ മണിക്കൂറുകളോളം റോഡില്‍ ബന്ദികളാക്കപ്പെട്ടു. ഇരു ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം തടയാന്‍ അധികൃതര്‍ നിര്‍ബന്ധിതവുമായി. ഇനിയും കനത്ത പേമാരി തുടര്‍ന്നാല്‍ റോഡുകളുടെ നില വീണ്ടും പരുങ്ങലിലാകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

3 comments:

ജനശബ്ദം said...

Unknown said...

മാര്പാപ്പയെക്കാള് വലിയ കപ്യാരാവുക എന്നാലിതാണോ? അവരുടെ രാജ്യം, ആ രാഷ്ട്രത്തിന്റ്റെ അതിഥിയും - ഗള്ഫ് മലയാളി എന്തിനതിലെ ദിര്ഹങ്ങളുടെ നഷ്ടം എണ്ണുന്നു എന്ന് മനസ്സിലാവുന്നില്ല.

ഇതില് പ്രതിഷേധിച്ച് കേരളാ ബന്ദിനു ആഹ്വാനമുണ്ടായില്ലല്ലോ എന്നാശ്വസിക്കാം..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ഹര്‍ത്താലിനുള്ള വകയുണ്ട്‌.