Saturday, January 12, 2008

റിയാലുകള്‍ തുലക്കുന്ന 'റിയാലിറ്റി ഷോ'കള്‍

റിയാലുകള്‍ തുലക്കുന്ന 'റിയാലിറ്റി ഷോ'കള്‍ .

പ്രവാസികള്‍ക്കിടയില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ മുളച്ചു പൊന്തിയ റിയാലിറ്റി ഷോയുടെ 'റിയാലിറ്റി'യെ പറ്റി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണീ കുറിപ്പ്. നമ്മുടെ റിയാലുകളും രൂപയും ടി.വി ചാനലുകള്‍ക്ക് അയക്കുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എസ്.എം.എസിന് നാട്ടില്‍ ആറ് രൂപയാണ്. അതില്‍ ഒരു രൂപ മൊബൈല്‍ കമ്പനികള്‍ക്കും ബാക്കിയുള്ളത് ടി.വി ചാനലുകള്‍ക്കുമാണ്. 'സോണി'യില്‍ നടന്ന റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ വിജയികള്‍ക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ പ്രതിഫലമാണ്. എസ്.എം.എസ് ഇനത്തില്‍ ചാനലിന് ലഭിച്ചത് ഏഴ് കോടി രൂപയും. മലയാളത്തില്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ റിയാലിറ്റി ഷോ രണ്ട് മാസം പിന്നിട്ടപ്പോള്‍ എസ്.എം.എസ് ഇനത്തില്‍ ലഭിച്ചത് 22 ലക്ഷം രൂപയാണ്. ഇതൊക്കെ ആരുടെ പണമാണെന്ന ചിന്ത തല്‍ക്കാലം മാറ്റിവെക്കാം. 30 ലക്ഷം മില്യന്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ പരിപാടികള്‍ക്ക് 10 ശതമാനം പേരെങ്കിലും എസ്.എം.എസ് അയച്ചാല്‍ അത് തന്നെ വന്‍ ലാഭം എന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖ ചാനലിന്റെ സി.ഇ.ഒ യുടെ വെളിപ്പെടുത്തല്‍. ചുരുക്കത്തില്‍ പരസ്യത്തില്‍നിന്നും സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും എസ്.എം.എസില്‍നിന്നും ചാനലുകള്‍ക്ക് പണം സമാഹരിക്കാനുള്ള ഒരു വേദിയാണ് റിയാലിറ്റി ഷോ.
സംഗീത വിഭാഗത്തിലുള്ള മല്‍സരമാണെങ്കില്‍ നന്നായി പാടിയാല്‍ മാത്രം പോര. നല്ലവണ്ണം നൃത്തം ചെയ്യുകയും 'ഫാഷനബ്ള്‍ ഡ്രസ്സില്‍' ആയിരിക്കുകയും വേണം. അനുഗ്രഹീത ഗായകരായ യേശുദാസും ചിത്രയും ജാനകിയും എസ്.പി. ബാലസുബ്രമണ്യവും വേഷം മാറി ഈ പരിപാടിയില്‍ പങ്കെടുത്താല്‍ നൃത്തമറിയാത്തതിന്റെ പേരില്‍ ഇവര്‍ പുറത്താവും എന്നുറപ്പ്. ഇത്തരത്തിലുള്ള തലതിരിഞ്ഞ ജഡ്ജിംഗ് സമീപനമാണ് പരിപാടി നടത്തിപ്പുകാര്‍ സ്വീകരിക്കുന്നത്. എലിമിനേഷന്‍ എപ്പിസോഡുകള്‍ കാണാന്‍ ജോലിക്ക് പോകാതെ അവധിയെടുത്ത് മുറിയില്‍ ഇരിക്കുന്ന പ്രവാസികള്‍ വരെയുണ്ട്.
എസ്.എം.എസ് അയക്കാന്‍ അറിയാത്തതിനാല്‍ 50 ഹലാല ചെലവാക്കുന്നതിന് പകരം അഞ്ച് റിയാല്‍ ചെലവാക്കുന്നവരുമുണ്ട്. ഏതായാലും പണം തുലക്കുകയാണ്. എന്നാല്‍ അത് ലാവിഷായിക്കോട്ടെ എന്ന് കരുതിയിട്ടാവും. വിലക്കയറ്റം കൊണ്ടും രൂപയുടെ മൂല്യം വര്‍ധിച്ച് പ്രവാസിയുടെ മൂല്യം കുറഞ്ഞിട്ടും പഠിക്കാത്ത സുഹൃത്തുക്കളോടൊരു വാക്ക്: എസ്.എം.എസ് അയക്കാന്‍ വിലരലമര്‍ത്തുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക, ആര്‍ക്കാണ് ലാഭമെന്ന്.റിയാസ് കൊച്ചി, അല്‍കോബാര്‍

3 comments:

ജനശബ്ദം said...

റിയാലുകള്‍ തുലക്കുന്ന 'റിയാലിറ്റി ഷോ'കള്‍
പ്രവാസികള്‍ക്കിടയില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ മുളച്ചു പൊന്തിയ റിയാലിറ്റി ഷോയുടെ 'റിയാലിറ്റി'യെ പറ്റി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണീ കുറിപ്പ്. നമ്മുടെ റിയാലുകളും രൂപയും ടി.വി ചാനലുകള്‍ക്ക് അയക്കുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എസ്.എം.എസിന് നാട്ടില്‍ ആറ് രൂപയാണ്. അതില്‍ ഒരു രൂപ മൊബൈല്‍ കമ്പനികള്‍ക്കും ബാക്കിയുള്ളത് ടി.വി ചാനലുകള്‍ക്കുമാണ്. 'സോണി'യില്‍ നടന്ന റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ വിജയികള്‍ക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ പ്രതിഫലമാണ്. എസ്.എം.എസ് ഇനത്തില്‍ ചാനലിന് ലഭിച്ചത് ഏഴ് കോടി രൂപയും. മലയാളത്തില്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ റിയാലിറ്റി ഷോ രണ്ട് മാസം പിന്നിട്ടപ്പോള്‍ എസ്.എം.എസ് ഇനത്തില്‍ ലഭിച്ചത് 22 ലക്ഷം രൂപയാണ്. ഇതൊക്കെ ആരുടെ പണമാണെന്ന ചിന്ത തല്‍ക്കാലം മാറ്റിവെക്കാം. 30 ലക്ഷം മില്യന്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ പരിപാടികള്‍ക്ക് 10 ശതമാനം പേരെങ്കിലും എസ്.എം.എസ് അയച്ചാല്‍ അത് തന്നെ വന്‍ ലാഭം എന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖ ചാനലിന്റെ സി.ഇ.ഒ യുടെ വെളിപ്പെടുത്തല്‍. ചുരുക്കത്തില്‍ പരസ്യത്തില്‍നിന്നും സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും എസ്.എം.എസില്‍നിന്നും ചാനലുകള്‍ക്ക് പണം സമാഹരിക്കാനുള്ള ഒരു വേദിയാണ് റിയാലിറ്റി ഷോ.

സംഗീത വിഭാഗത്തിലുള്ള മല്‍സരമാണെങ്കില്‍ നന്നായി പാടിയാല്‍ മാത്രം പോര. നല്ലവണ്ണം നൃത്തം ചെയ്യുകയും 'ഫാഷനബ്ള്‍ ഡ്രസ്സില്‍' ആയിരിക്കുകയും വേണം. അനുഗ്രഹീത ഗായകരായ യേശുദാസും ചിത്രയും ജാനകിയും എസ്.പി. ബാലസുബ്രമണ്യവും വേഷം മാറി ഈ പരിപാടിയില്‍ പങ്കെടുത്താല്‍ നൃത്തമറിയാത്തതിന്റെ പേരില്‍ ഇവര്‍ പുറത്താവും എന്നുറപ്പ്. ഇത്തരത്തിലുള്ള തലതിരിഞ്ഞ ജഡ്ജിംഗ് സമീപനമാണ് പരിപാടി നടത്തിപ്പുകാര്‍ സ്വീകരിക്കുന്നത്. എലിമിനേഷന്‍ എപ്പിസോഡുകള്‍ കാണാന്‍ ജോലിക്ക് പോകാതെ അവധിയെടുത്ത് മുറിയില്‍ ഇരിക്കുന്ന പ്രവാസികള്‍ വരെയുണ്ട്.

എസ്.എം.എസ് അയക്കാന്‍ അറിയാത്തതിനാല്‍ 50 ഹലാല ചെലവാക്കുന്നതിന് പകരം അഞ്ച് റിയാല്‍ ചെലവാക്കുന്നവരുമുണ്ട്. ഏതായാലും പണം തുലക്കുകയാണ്. എന്നാല്‍ അത് ലാവിഷായിക്കോട്ടെ എന്ന് കരുതിയിട്ടാവും. വിലക്കയറ്റം കൊണ്ടും രൂപയുടെ മൂല്യം വര്‍ധിച്ച് പ്രവാസിയുടെ മൂല്യം കുറഞ്ഞിട്ടും പഠിക്കാത്ത സുഹൃത്തുക്കളോടൊരു വാക്ക്: എസ്.എം.എസ് അയക്കാന്‍ വിലരലമര്‍ത്തുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക, ആര്‍ക്കാണ് ലാഭമെന്ന്.
റിയാസ് കൊച്ചി, അല്‍കോബാര്‍

krish | കൃഷ് said...

സോണീ ചാനലിന് അവരുടെ സംഗീത മത്സരത്തിന്റെ ഫൈനലിനുമാത്രം ഏഴ് കോടിയില്‍ കൂടുതല്‍ എസ്സ് എം എസ്സുകളാണ് കിട്ടിയത്. അതിനുമുമ്പില്‍ കിട്ടിയതും കൂട്ടുമ്പോള്‍ 7 കോടിയല്ല, അതിലുമെത്രെയോ കൂടും.
പഴയ ഈ പോസ്റ്റ് നോക്കൂ.

മലബാറി said...

ഒരു ചെറിയ തിരുത്ത്.
എസ്.എം.എസ്.വരുമാനം വീതിക്കുന്നത് മൂന്നായിട്ടാണ്.1/3 ചാനലിനും ,1/3മൊബീല്‍ കമ്പനിക്കും പിന്നെ അവസാന 1/3 സെര്‍വര്‍ ദാതാവിനും ആണ്.(എസ്.എം.എസ് അയക്കാന്‍ പരയുമ്പോള്‍ പറയുന്ന നമ്പറുണ്ടല്ലോ 5656 അല്ലെങ്കില്‍ 60010 എവരെല്ലാം ഇങ്ങനെ വരുന്ന എസ്.എം.എസുകള്‍ ശേഖരിച്ച് ക്രോഡീകരിച്ച് നല്‍കുന്നവരാണ്)