Friday, January 4, 2008

എം.പി.സി.സി നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം

എം.പി.സി.സി നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം .

ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെയും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന കമ്പനികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെയും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വടകര എന്‍.ആര്‍.ഐ ഫോറം പ്രസിഡന്റ് എരോത്ത് റഫീഖ് അടക്കമുള്ള മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍(എം.പി.സി.സി) ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ട സര്‍ക്കാര്‍ നടപടികള്‍, പ്രവാസികളെ തെല്ലും തളര്‍ത്തില്ലെന്നും ഭാവിയില്‍ ശക്തമായ സമരമുറകള്‍ ആവിഷ് കരിച്ച് പ്രവാസികളുടെ മേലുള്ള ചൂഷണങ്ങളെ ചെറുക്കുമെന്നും വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കായക്കൊടി അറിയിച്ചു. യോഗത്തില്‍ സഹദ് പുറക്കാട്, അഡ്വ.ഷാജി ബി, രാജന്‍ എ.പി, നസീര്‍, മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1 comment:

ജനശബ്ദം said...

എം.പി.സി.സി നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം
ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെയും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന കമ്പനികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെയും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വടകര എന്‍.ആര്‍.ഐ ഫോറം പ്രസിഡന്റ് എരോത്ത് റഫീഖ് അടക്കമുള്ള മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍(എം.പി.സി.സി) ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ട സര്‍ക്കാര്‍ നടപടികള്‍, പ്രവാസികളെ തെല്ലും തളര്‍ത്തില്ലെന്നും ഭാവിയില്‍ ശക്തമായ സമരമുറകള്‍ ആവിഷ് കരിച്ച് പ്രവാസികളുടെ മേലുള്ള ചൂഷണങ്ങളെ ചെറുക്കുമെന്നും വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കായക്കൊ
ടി അറിയിച്ചു. യോഗത്തില്‍ സഹദ് പുറക്കാട്, അഡ്വ.ഷാജി ബി, രാജന്‍ എ.പി, നസീര്‍, മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.