പ്രതിഷേധത്തിന്റെ രോഷാഗ്നിയുമായി 'സേവ് കരിപ്പൂര്‍ ദിനം'
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സംഘടിപ്പിച്ച 'സേവ് കരിപ്പൂര്‍ ദിനം' പ്രവാസികളുടെ അമര്‍ഷം ആളിക്കത്തിയ പ്രതിഷേധമായി. വ്യോമയാന മന്ത്രാലയവും ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനികളും കരിപ്പൂര്‍ വിമാനത്താവളത്തോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെയാണ് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി ഭാരതീയ ദിവസ് നടക്കുന്ന ദിവസം പ്രതിഷേധ ദിനമായി ആചരിച്ചത്.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കരിപ്പൂരില്‍ നിന്ന് ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ കറുത്ത ബാഡ്്ജ് ധരിച്ചാണ് യാത്രചെയ്തത്. കറുത്ത ബാഡ്ജ് ധരിക്കുന്നതിലും ധരിപ്പിക്കുന്നതിലും ജനങ്ങള്‍ താല്‍പര്യപൂര്‍വ്വം ഒന്നായി രംഗത്തുവന്നത് സമരത്തിന് ആവേശം പകര്‍ന്നു. ഇതാദ്യമായാണ് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധം നടക്കുന്നത്.
കരിപ്പൂരില്‍ നടന്ന പതിഷേധ സമരത്തില്‍ കെ.കെ.എം.എ. സെക്രട്ടറി എച്ച് അലിക്കുട്ടി ഹാജി, അഹമ്മദി ശാഖ ജന. സെക്രട്ടറി ബഷീര്‍ മേലടി, ട്രഷറര്‍ അബ്ദുല്ല കരുവാഞ്ചേരി, സിറ്റി ശാഖാ ജന. സെക്രട്ടറി എച്ച്. അബ്ദുല്‍ ഗഫൂര്‍, ഖുറൈന്‍ ശാഖ സെക്രട്ടറി മന്‍സൂര്‍, ഹവല്ലി ശാഖ പ്രസിഡന്റ് ഇ.എസ്. അബ്ദുല്‍ റഹ്മാന്‍, ഇവന്റ്സ് ജോ. ഡയറക്ടര്‍ അഹമ്മദ് കടലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം രാത്രി കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് പറന്ന എയര്‍ഇന്ത്യാ വിമാനത്തിലെ യാത്രക്കാരും കറുത്ത ബാഡ്ജുമായാണ് യാത്രചെയ്തത്. ഇവര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. കുവൈത്ത് എയര്‍പോര്‍ട്ടില്‍ ബാഡ്ജ് അണിയിക്കുന്നതിന് പ്രസിഡന്റ് എന്‍.എ. മുനീര്‍, സെക്രട്ടറി കെ.സി. റഫീഖ്, രായിന്‍കുട്ടി ഹാജി, മൂസു രായിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
1 comment:

Post a Comment