Sunday, January 13, 2008

ബുഷിന്റെ സന്ദര്‍ശനം പാഴ്‌വേല സമാധാന ശ്രമങള്‍ക്ക് ഫലം ചെയ്യില്ലെന്ന് സര്‍വേ

ബുഷിന്റെ സന്ദര്‍ശനം പാഴ്‌വേല സമാധാന ശ്രമങള്‍ക്ക് ഫലം ചെയ്യില്ലെന്ന് സര്‍വേ

റിയാദ്: പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരാനായി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മേഖലയില്‍ നടത്തുന്ന പര്യടനം ഇസ്രായേല്‍^ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായകരമാകില്ലെന്ന് അഭിപ്രായ സര്‍വേ. മേഖലയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ശര്‍ഖുല്‍ ഔസത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇതുസംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടന്നത്. ഇന്നലെ വരെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനത്തിലധികം പേരും ബുഷിന്റെ സന്ദര്‍ശനം സമാധാന ശ്രമത്തിന് സഹായകമാകുമോയെന്ന ചോദ്യത്തോട് വിയോജിക്കുന്നവരാണ്. 17.52 ശതമാനം പേര്‍ മാത്രമാണ് സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 11.21 ശതമാനം പേര്‍ ഇതില്‍ കൃത്യമായ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


1 comment:

ജനശബ്ദം said...

ബുഷിന്റെ സന്ദര്‍ശനം പാഴ്‌വേല സമാധാന ശ്രമങള്‍ക്ക് ഫലം ചെയ്യില്ലെന്ന് സര്‍വേ
റിയാദ്: പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരാനായി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മേഖലയില്‍ നടത്തുന്ന പര്യടനം ഇസ്രായേല്‍^ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായകരമാകില്ലെന്ന് അഭിപ്രായ സര്‍വേ. മേഖലയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ശര്‍ഖുല്‍ ഔസത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇതുസംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടന്നത്.
ഇന്നലെ വരെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനത്തിലധികം പേരും ബുഷിന്റെ സന്ദര്‍ശനം സമാധാന ശ്രമത്തിന് സഹായകമാകുമോയെന്ന ചോദ്യത്തോട് വിയോജിക്കുന്നവരാണ്. 17.52 ശതമാനം പേര്‍ മാത്രമാണ് സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 11.21 ശതമാനം പേര്‍ ഇതില്‍ കൃത്യമായ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.