Monday, January 14, 2008

ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കരുത്_കല

ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കരുത്_കല


കുവൈത്ത്: ക്രിസ്ത്യാനിക്കുട്ടികള്‍ ക്രിസ്തീയവിദ്യാലയങ്ങളിലേ പഠിക്കാവൂവെന്ന ഒരുവിഭാഗം വൈദികരുടെ ആഹ്വാനം ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിലാണ് എത്തിച്ചേരുക എന്നതിനാല്‍ സാമൂഹിക സന്തുലിതാവസ്ഥയും ഒരുമയും തകര്‍ക്കാന്‍ മതാധ്യക്ഷന്മാര്‍ ഇടവരുത്തരുതെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) ആവശ്യപ്പെട്ടു.പ്രസിഡന്റ് തോമസ് മാത്യു കടവില്‍ അധ്യക്ഷതവഹിച്ചു. ഡോ. നമ്പൂതിരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം ജോയന്റ് സെക്രട്ടറി മോഹന്‍ദാസ് വാടാനപ്പള്ളിയും അനുമോദന പ്രമേയം ജി. കോയിക്കലേത്തും അവതരിപ്പിച്ചു. ഫൈസല്‍ മഞ്ചേരി, ഷിജോ ഫിലിപ്പ്, ടി.പി. അബ്ദുല്‍അസീസ്, എബി വാരിക്കാട്, സലാം വളാഞ്ചേരി, ഗീതാ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.സി.ബി.എസ്.ഇ. ദേശീയമീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ അഞ്ജലി ജയകുമാറിന് കലയുടെ പ്രത്യേക ഉപഹാരം നല്‍കി. കഴിഞ്ഞവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദീപികാ കൃഷ്ണന്‍കുട്ടിക്കുള്ള ഉപഹാരം പിതാവ് കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി. ജനറല്‍സെക്രട്ടറി ആര്‍. നാഗനാഥന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ. വിനോദ് സാമ്പത്തികറിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍. ബാബു (പ്രസി.), ആര്‍. രമേശന്‍ (ജന. സെക്ര.), എം. നാരായണന്‍ (ട്രഷ.), ജി. കോയിക്കലേത്ത് (വൈസ് പ്രസി.), ടി.ടി. റഷീദ്, ബിനീഷ് ബാബു (ജോ.സെക്ര.) എന്നിവരെയും കണ്‍വീനര്‍മാരായി ഉണ്ണിക്കൃഷ്ണന്‍ (സാഹിത്യവിഭാഗം), സുനില്‍ വയല (കലാവിഭാഗം), ജെ. സജി (കായികവിഭാഗം), ടി.വി. ഹിക്മത് (മീഡിയ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. ജെ.ആല്‍ബര്‍ട്ട്, തോമസ്മാത്യു കടവില്‍, ശാന്താ ആര്‍.നായര്‍, സജിതസ്കറിയ, സജിമാത്യു, ഓര്‍ച്ച കെ.കണ്ണന്‍, പി. മാധവന്‍ എന്നിവരാണ് പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍. കെ. വിനോദ്, ടി.കെ. കണ്ണന്‍ എന്നിവര്‍ ഓഡിറ്റര്‍മാരായി പ്രവര്‍ത്തിക്കും.ഭാരവാഹികളെ അനുമോദിച്ച് പി.കെ. ജനാര്‍ദനന്‍, ഗീത ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. നാഗനാഥന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍. രമേഷ് നന്ദിയും പറഞ്ഞു.

1 comment:

ജനശബ്ദം said...

ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കരുത്_കല
കുവൈത്ത്: ക്രിസ്ത്യാനിക്കുട്ടികള്‍ ക്രിസ്തീയവിദ്യാലയങ്ങളിലേ പഠിക്കാവൂവെന്ന ഒരുവിഭാഗം വൈദികരുടെ ആഹ്വാനം ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിലാണ് എത്തിച്ചേരുക എന്നതിനാല്‍ സാമൂഹിക സന്തുലിതാവസ്ഥയും ഒരുമയും തകര്‍ക്കാന്‍ മതാധ്യക്ഷന്മാര്‍ ഇടവരുത്തരുതെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) ആവശ്യപ്പെട്ടു.
പ്രസിഡന്റ് തോമസ് മാത്യു കടവില്‍ അധ്യക്ഷതവഹിച്ചു. ഡോ. നമ്പൂതിരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം ജോയന്റ് സെക്രട്ടറി മോഹന്‍ദാസ് വാടാനപ്പള്ളിയും അനുമോദന പ്രമേയം ജി. കോയിക്കലേത്തും അവതരിപ്പിച്ചു. ഫൈസല്‍ മഞ്ചേരി, ഷിജോ ഫിലിപ്പ്, ടി.പി. അബ്ദുല്‍അസീസ്, എബി വാരിക്കാട്, സലാം വളാഞ്ചേരി, ഗീതാ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.ബി.എസ്.ഇ. ദേശീയമീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ അഞ്ജലി ജയകുമാറിന് കലയുടെ പ്രത്യേക ഉപഹാരം നല്‍കി. കഴിഞ്ഞവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദീപികാ കൃഷ്ണന്‍കുട്ടിക്കുള്ള ഉപഹാരം പിതാവ് കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി. ജനറല്‍സെക്രട്ടറി ആര്‍. നാഗനാഥന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ. വിനോദ് സാമ്പത്തികറിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍. ബാബു (പ്രസി.), ആര്‍. രമേശന്‍ (ജന. സെക്ര.), എം. നാരായണന്‍ (ട്രഷ.), ജി. കോയിക്കലേത്ത് (വൈസ് പ്രസി.), ടി.ടി. റഷീദ്, ബിനീഷ് ബാബു (ജോ.സെക്ര.) എന്നിവരെയും കണ്‍വീനര്‍മാരായി ഉണ്ണിക്കൃഷ്ണന്‍ (സാഹിത്യവിഭാഗം), സുനില്‍ വയല (കലാവിഭാഗം), ജെ. സജി (കായികവിഭാഗം), ടി.വി. ഹിക്മത് (മീഡിയ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. ജെ.ആല്‍ബര്‍ട്ട്, തോമസ്മാത്യു കടവില്‍, ശാന്താ ആര്‍.നായര്‍, സജിതസ്കറിയ, സജിമാത്യു, ഓര്‍ച്ച കെ.കണ്ണന്‍, പി. മാധവന്‍ എന്നിവരാണ് പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍. കെ. വിനോദ്, ടി.കെ. കണ്ണന്‍ എന്നിവര്‍ ഓഡിറ്റര്‍മാരായി പ്രവര്‍ത്തിക്കും.
ഭാരവാഹികളെ അനുമോദിച്ച് പി.കെ. ജനാര്‍ദനന്‍, ഗീത ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. നാഗനാഥന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍. രമേഷ് നന്ദിയും പറഞ്ഞു.