വി.എസ് ഗള്‍ഫിലേക്ക്
ന്യൂദല്‍ഹി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ദല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തോടനുബന്ധിച്ച് കേരളീയ പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണിത്. വി.എസ് ആദ്യമായാണ് ഗള്‍ഫ് സന്ദര്‍ശിക്കുന്നത്.
എത്രയും പെട്ടെന്ന് സമയം കണ്ടെത്തി ഗള്‍ഫിലെത്തുമെന്ന് അച്യുതാനന്ദന്‍ പ്രവാസികള്‍ക്ക് ഉറപ്പു നല്‍കി. ഗള്‍ഫിലെ മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തനിക്ക് ബോധ്യമുണ്ട്. ഏറ്റവും വലിയ പ്രശ്നം എയര്‍ ഇന്ത്യയുടെ ചൂഷണവും വിവേചനവുമാണ്. ഇതിനെതിരെ കേരള സര്‍ക്കാര്‍ പലവട്ടം കേന്ദ്രത്തോട് പരാതിപ്പെട്ടുവെങ്കിലും പ്രായോഗികമായി ഒന്നും ഉണ്ടായിട്ടില്ല. സ്വകാര്യ വിമാനക്കമ്പനികളിലാണ് ഇപ്പോള്‍ പ്രതീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിരവധി ആഭ്യന്തര സര്‍വീസുകള്‍ സ്വകാര്യ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ നടത്തുന്നുണ്ട്. അത്തരം കുറെ സ്ഥാപനങ്ങള്‍ തന്നെ സമീപിച്ച ചെലവു കുറച്ച് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന്റെ എല്ലാ സാധ്യതയും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫിലെ തൊഴില്‍സുരക്ഷക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നതല്ലാതെ, വ്യക്തമായ നിര്‍ദേശങ്ങളൊന്നും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നില്ലെന്ന് അദ്ദേഹം പ്രവാസികളെ ഓര്‍മിപ്പിച്ചു.കയറ്റുമതിക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതുപോലെ, ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യവര്‍ധന വഴി പ്രവാസികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പദ്ധതി തയാറാക്കണമെന്ന് പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി രൂപവല്‍ക്കരിക്കുന്നതടക്കം കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്യുന്ന നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. നേരത്തെ പ്രവാസി സമ്മേളനം പ്രമാണിച്ച് ഒരുക്കിയ പവലിയന്‍ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. << പിന്നോട്ട്
1 comment:
വി.എസ് ഗള്‍ഫിലേക്ക്
ന്യൂദല്‍ഹി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ദല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തോടനുബന്ധിച്ച് കേരളീയ പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണിത്. വി.എസ് ആദ്യമായാണ് ഗള്‍ഫ് സന്ദര്‍ശിക്കുന്നത്.
എത്രയും പെട്ടെന്ന് സമയം കണ്ടെത്തി ഗള്‍ഫിലെത്തുമെന്ന് അച്യുതാനന്ദന്‍ പ്രവാസികള്‍ക്ക് ഉറപ്പു നല്‍കി. ഗള്‍ഫിലെ മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തനിക്ക് ബോധ്യമുണ്ട്. ഏറ്റവും വലിയ പ്രശ്നം എയര്‍ ഇന്ത്യയുടെ ചൂഷണവും വിവേചനവുമാണ്. ഇതിനെതിരെ കേരള സര്‍ക്കാര്‍ പലവട്ടം കേന്ദ്രത്തോട് പരാതിപ്പെട്ടുവെങ്കിലും പ്രായോഗികമായി ഒന്നും ഉണ്ടായിട്ടില്ല. സ്വകാര്യ വിമാനക്കമ്പനികളിലാണ് ഇപ്പോള്‍ പ്രതീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിരവധി ആഭ്യന്തര സര്‍വീസുകള്‍ സ്വകാര്യ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ നടത്തുന്നുണ്ട്. അത്തരം കുറെ സ്ഥാപനങ്ങള്‍ തന്നെ സമീപിച്ച ചെലവു കുറച്ച് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന്റെ എല്ലാ സാധ്യതയും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫിലെ തൊഴില്‍സുരക്ഷക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നതല്ലാതെ, വ്യക്തമായ നിര്‍ദേശങ്ങളൊന്നും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നില്ലെന്ന് അദ്ദേഹം പ്രവാസികളെ ഓര്‍മിപ്പിച്ചു.കയറ്റുമതിക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതുപോലെ, ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യവര്‍ധന വഴി പ്രവാസികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പദ്ധതി തയാറാക്കണമെന്ന് പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി രൂപവല്‍ക്കരിക്കുന്നതടക്കം കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്യുന്ന നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. നേരത്തെ പ്രവാസി സമ്മേളനം പ്രമാണിച്ച് ഒരുക്കിയ പവലിയന്‍ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
Post a Comment