Tuesday, January 1, 2008

കേരളീയ പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും സംഘടിപ്പിക്കുന്ന കേരളീയ പ്രവാസി സംഗമം ജനവരി രണ്ടിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വലയാര്‍ രവി അധ്യക്ഷതവഹിക്കും. ജനവരി മൂന്നിന് അവസാനിക്കുന്ന പ്രവാസി സംഗമത്തില്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം.പി, പ്രൊഫ.കെ.വി. തോമസ് എം.എല്‍.എ, മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, നോര്‍ക്ക സെക്രട്ടറി ഷീല തോമസ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എം.എ. യൂസഫലി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.എം. രാമാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം സാംസ്കാരിക പരിപാടി ഉണ്ടാകും. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള വിദേശ മലയാളികളും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

2 comments:

ജനശബ്ദം said...

Anonymous said...

അബുദാബിയില്‍ ഉണ്ടായിരുന്ന ഏ കെ മൂസ്സ എന്ന ഒരു നെറികെട്ടനാണു ഇന്ന് നോര്‍ക്കയുടെ ഡയരക്ടര്‍.ഈ നാറിയുള്ളടത്തോളം പ്രവാസികള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല.