ഗള്‍ഫില്‍ നിന്നുള്ള ആഭ്യന്തര വിമാന ടിക്കറ്റിന് 160 ദിര്‍ഹം അധിക സര്‍ചാര്‍ജ്
ദുബൈ: ഗള്‍ഫില്‍ നിന്നെടുക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വന്‍ വര്‍ധന ഏര്‍പ്പെടുത്തി. ഇന്നലെയാണ് തികച്ചും അനീതിപരമായ ഈ പകല്‍കൊള്ളയുടെ പ്രഖ്യാപനം ഉണ്ടായത്. നിരക്കു വര്‍ധന ഇന്നലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇവിടെ നിന്നും മുംബൈയിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്ലൈറ്റില്‍ മംഗലാപുരം, തൃശãിനാപള്ളി , മധുര ഉള്‍പ്പെടെ ഭാഗങ്ങളിലേക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികള്‍ക്ക് മാത്രമായാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ ഇരുട്ടടി. ദല്‍ഹിയില്‍ നിന്നു ലഭിച്ച സര്‍ക്കുലര്‍ എന്നു പറഞ്ഞാണ് പുതിയ പ്രഖ്യാപനം ഇന്നലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ കൈമാറിയത്.
യു.എ.ഇയില്‍ നിന്നും ഇഷ്യു ചെയ്യുന്ന ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വണ്‍വേക്ക് 160 ദിര്‍ഹം അധിക നികുതിയായി വാങ്ങണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റിന് 320 ദിര്‍ഹവും. ദുബൈ^മുംബൈ^മംഗലാപുരം, ഷാര്‍ജ^മദ്രാസ്^മധുര എന്നിങ്ങനെ ഇവിടെ നിന്നെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറത്താണ് വിവേചന രഹിതമായി വന്‍ തുക ഈടാക്കാനുള്ള ഏകപക്ഷീയ തീരുമാനം. അധിക ഇന്ധന സര്‍ചാര്‍ജ് എന്നു പറഞ്ഞാണ് അമിത നിരക്ക് പിടുങ്ങുന്നത്.ആഗോള വിപണിയില്‍ എണ്ണവില കൂടിയതാണ് കാരണം പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നെടുക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ ഈ വര്‍ധന ഏര്‍പ്പെടുത്തിയിട്ടുമില്ല. സാധാരണ ഗതിയില്‍ പത്തോ ഇരുപതോ ദിര്‍ഹം കൂട്ടുകയാണെങ്കില്‍ പോലും നിലവിലുള്ള വിപണി നിരക്ക് വിലയിരുത്തുക പതിവാണ്. മാത്രവുമല്ല ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികളുടെ നിരക്കും ഒത്തു നോക്കാറുണ്ട്. എന്നാല്‍ ഇതൊന്നും ഇത്തവണ പരിഗണിക്കപ്പെടുകയുണ്ടായില്ല.
ഇപ്പോള്‍ തന്നെ മുംബൈയിലേക്ക് വണ്‍വേക്ക് 310 ദിര്‍ഹം നികുതിയായി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം റിട്ടേണ്‍ ടിക്കറ്റിനൊപ്പം 320 ദിര്‍ഹമിന്റെ അധിക ബാധ്യത കൂടിയാണ് ഗള്‍ഫ് യാത്രക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പ്രവാസികളോടുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ വിവേചന നിലപാട് തിരുത്തിക്കാന്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനുള്ള തീരുമാനത്തിനിടയിലാണ് അനീതിപരമായ വര്‍ധന നടപ്പാക്കാനുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്. സീസണ്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ വന്‍ നിരക്കു വര്‍ധനയാണുള്ളത്. ആഘോഷാവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേല്‍ കനത്ത ബാധ്യതയാണ് ഇതോടെ വന്നു പെട്ടിരിക്കുന്നത്. എണ്ണവില ഉയരുകയാണെങ്കില്‍ എല്ലാ വിമാന കമ്പനികളും അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Subscribe to:
Post Comments (Atom)
2 comments:

'GUNDA PIRIVU' pOle allE?
Post a Comment