യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍
കൊച്ചി: കേരളീയ പ്രവാസി സംഗമത്തില്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍. പ്രവാസി മലയാളികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സംഘടനകളുടെ ദുബായിലെ കൂട്ടായ്മയാണ് യുണൈറ്റഡ് മലയാളി അസോസിയേഷന്‍(യുഎംഎ).
. ചാര്‍ട്ടര്‍ ഒന്ന്: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളിലുണ്ടായ വന്‍ മാറ്റങ്ങള്‍ താഴ്ന്ന വരുമാനക്കാരായ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. കരാര്‍ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ എന്നിവര്‍ തൊഴിലുടമകളുടെ ഗുരുതര ചൂഷണത്തിന് വിധേയരാണ്. ഈ സാഹചര്യത്തില്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ കാലോചിത മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
. രണ്ട്: ഗള്‍ഫ് കേരളാ സെക്റ്ററില്‍ വിമാന യാത്രാ നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം, നിര്‍ദ്ദിഷ്ട കേരള എയര്‍ലൈന്‍ ഇതിനൊരു പരിഹാര മാര്‍ഗമാണ്.
. മൂന്ന് : പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തണം. പ്രവാസികളുടെ മക്കളില്‍ നിന്നും ആശ്രിതരില്‍ നിന്നും ഉയര്‍ന്ന ഫീസ് ശേഖരിക്കുന്ന പ്രവണത അന്യായമാണ്. നീതിപൂര്‍വ്വമല്ലാത്ത ഈ നടപടി അടിയന്തിരമായി അവസാനിപ്പിക്കണം.
. നാല്: ഗള്‍ഫില്‍ ജോലി തേടുന്നവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന കേന്ദ്രങ്ങളാരംഭിക്കുക.
. അഞ്ച്: പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം നോര്‍ക്ക പുനസംഘടിപ്പിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കേന്ദ്രങ്ങള്‍ ആരംഭിക്കുക.
.ആറ്: അറബിക്ക് ഭാഷാജ്ഞാനവും പ്രദേശിക നിയമങ്ങളില്‍ അറിവുമുള്ളവരെ എംബസികളിലും കോണ്‍സലേറ്റിലും കൂടുതലായി നിയമിക്കുക. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ഇത് സഹായകരമാവും.
.ഏഴ്: ഇന്ത്യന്‍ പൌരത്വമുള്ളവരുടെ ഒരു സംഘടനയ്ക്ക് അംഗീകാരം നല്‍കുക. ദുബായില്‍ ഔദ്യോഗിക അംഗീകാരമുള്ള ഒരു സംഘടനയുടെ അഭാവം പ്രവാസികള്‍ നേരിടുന്നുണ്ട്. അബുദാബി, ഷാര്‍ജ എമിറേറ്റ്സുകളിലെ ഗ്രൂപ്പിങ് മാതൃകയില്‍ കേരളത്തിലെ ഒരു സംഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നത് പ്രവാസികളുടെ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.
ദുബായ് കൈരളി കലാകേന്ദ്രം, ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(ദല), ദുബായ് പ്രിയദര്‍ശിനി, ഭാവന ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍, എമിറേറ്റ്സ് ആര്‍ട് സെന്റര്‍ എന്നിവരുടെ കൂട്ടായ്മയാണ് ചാര്‍ട്ടര്‍ തയ്യാറാക്കിയത്.
Subscribe to:
Post Comments (Atom)
1 comment:
യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍
കൊച്ചി: കേരളീയ പ്രവാസി സംഗമത്തില്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍. പ്രവാസി മലയാളികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സംഘടനകളുടെ ദുബായിലെ കൂട്ടായ്മയാണ് യുണൈറ്റഡ് മലയാളി അസോസിയേഷന്‍(യുഎംഎ).
. ചാര്‍ട്ടര്‍ ഒന്ന്: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളിലുണ്ടായ വന്‍ മാറ്റങ്ങള്‍ താഴ്ന്ന വരുമാനക്കാരായ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. കരാര്‍ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ എന്നിവര്‍ തൊഴിലുടമകളുടെ ഗുരുതര ചൂഷണത്തിന് വിധേയരാണ്. ഈ സാഹചര്യത്തില്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ കാലോചിത മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
. രണ്ട്: ഗള്‍ഫ് കേരളാ സെക്റ്ററില്‍ വിമാന യാത്രാ നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം, നിര്‍ദ്ദിഷ്ട കേരള എയര്‍ലൈന്‍ ഇതിനൊരു പരിഹാര മാര്‍ഗമാണ്.
. മൂന്ന് : പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തണം. പ്രവാസികളുടെ മക്കളില്‍ നിന്നും ആശ്രിതരില്‍ നിന്നും ഉയര്‍ന്ന ഫീസ് ശേഖരിക്കുന്ന പ്രവണത അന്യായമാണ്. നീതിപൂര്‍വ്വമല്ലാത്ത ഈ നടപടി അടിയന്തിരമായി അവസാനിപ്പിക്കണം.
. നാല്: ഗള്‍ഫില്‍ ജോലി തേടുന്നവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന കേന്ദ്രങ്ങളാരംഭിക്കുക.
. അഞ്ച്: പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം നോര്‍ക്ക പുനസംഘടിപ്പിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കേന്ദ്രങ്ങള്‍ ആരംഭിക്കുക.
.ആറ്: അറബിക്ക് ഭാഷാജ്ഞാനവും പ്രദേശിക നിയമങ്ങളില്‍ അറിവുമുള്ളവരെ എംബസികളിലും കോണ്‍സലേറ്റിലും കൂടുതലായി നിയമിക്കുക. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ഇത് സഹായകരമാവും.
.ഏഴ്: ഇന്ത്യന്‍ പൌരത്വമുള്ളവരുടെ ഒരു സംഘടനയ്ക്ക് അംഗീകാരം നല്‍കുക. ദുബായില്‍ ഔദ്യോഗിക അംഗീകാരമുള്ള ഒരു സംഘടനയുടെ അഭാവം പ്രവാസികള്‍ നേരിടുന്നുണ്ട്. അബുദാബി, ഷാര്‍ജ എമിറേറ്റ്സുകളിലെ ഗ്രൂപ്പിങ് മാതൃകയില്‍ കേരളത്തിലെ ഒരു സംഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നത് പ്രവാസികളുടെ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.
ദുബായ് കൈരളി കലാകേന്ദ്രം, ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(ദല), ദുബായ് പ്രിയദര്‍ശിനി, ഭാവന ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍, എമിറേറ്റ്സ് ആര്‍ട് സെന്റര്‍ എന്നിവരുടെ കൂട്ടായ്മയാണ് ചാര്‍ട്ടര്‍
Post a Comment