എസ്.പി. ഓഫീസുകളില്‍ നോര്‍ക്ക സെല്‍ തുടങ്ങും _കോടിയേരി ബാലകൃഷ്ണന്‍
കൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എസ്.പി ഓഫീസുകളില്‍ നോര്‍ക്ക സെല്‍ തുറക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമത്തിന്റെ രണ്ടാംദിന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
നിലവില്‍ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസില്‍ മാത്രമാണ് നോര്‍ക്ക സെല്‍ പ്രവര്‍ത്തിക്കുന്നത്.
വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരേയും, വിസ തട്ടിപ്പുകാര്‍ക്ക് നേരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ വിദേശമലയാളികള്‍ മുന്നോട്ടുവരണം. 1000 കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം, ഹോട്ടല്‍, ഹോംസ്റ്റേ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കാനാകും.
മലബാര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ നടപ്പിലാക്കും. 2000 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ക്യാബിനറ്റ് സമ്മതം ലഭിച്ചാലുടന്‍ സ്ഥലമേറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങും. ആരോഗ്യ ടൂറിസം രംഗത്തേയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളേയും ഇവയുടെ പരിഹാരങ്ങളേയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ വ്യവസായ വകുപ്പ് വിഭാഗം സെക്രട്ടറി പി.എച്ച്. കുര്യന്‍ മോഡറേറ്ററായിരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ മഞ്ഞളാംകുഴി എംഎല്‍എ, ഡോ. കെ.ടി. ജലീല്‍ എംഎല്‍എ, സി.ഇ.ഒ. ഡോ. കെ.എം.രാമാനന്ദന്‍, നോര്‍ക്ക വിഭാഗം സെക്രട്ടറി ഷീലാ തോമസ് എന്നിവര്‍ സംസാരിച്ചു. വിദേശ മലയാളികളുടേയും മറുനാടന്‍ മലയാളികളുടേയും വിവിധ സംഘടനകളുടെ പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
Subscribe to:
Post Comments (Atom)
1 comment:

Post a Comment