ഐ.എം.സി.സി. നേതാക്കള്‍ എയര്‍ ഇന്ത്യ ബഹിഷ്കരിക്കും
കുവൈത്ത്: ഗള്‍ഫ് മലയാളികളോട്, പ്രത്യേകിച്ച് കരിപ്പൂരിലേക്കുള്ള യാത്രക്കാരോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കുവൈത്ത് ഐ.എം.സി.സി. ഭാരവാഹികള്‍ എയര്‍ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഐ.എം.സി.സി. നേതാക്കളായ എം.എ. അബ്ദുള്‍ഖാദര്‍, സത്താര്‍ കുന്നില്‍, ഇ.എല്‍. അബ്ദുല്ല, കമ്പില്‍ സലാം, ശരീഫ് താമരശ്ശേരി, ഇസ്ഹാഖ് ടി.എം., നാസര്‍ ബേക്കല്‍, നൌഷാദ് വെറ്റിലപ്പള്ളി എന്നിവര്‍ അറിയിച്ചു.കരിപ്പൂരിലേക്ക് കുവൈത്തില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടിരുന്നു. ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ച ജെറ്റ് എയര്‍വേയ്സിന് കുവൈത്ത്_കരിപ്പൂര്‍ സര്‍വീസിന് അനുമതി നല്‍കിയില്ല.വൈകിപ്പറക്കലും, കാലഹരണപ്പെട്ടതുമായ വിമാനങ്ങള്‍ ഉപയോഗിച്ചും എയര്‍ഇന്ത്യ ക്രൂരത തുടരുകയാണ്. പ്രക്ഷോഭങ്ങളും നിവേദനങ്ങളും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും എയര്‍ഇന്ത്യ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കരിപ്പൂര്‍പ്രശ്നത്തില്‍ ശാശ്വതപരിഹാരം കാണുന്നതുവരെ എയര്‍ഇന്ത്യയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.എം.സി.സി. അറിയിച്ചു.കരിപ്പൂര്‍വിമാനത്താവളപ്രശ്നവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ രൂപവത്കരിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ഐ.എം.സി.സി. നേതാക്കള്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
1 comment:
ഐ.എം.സി.സി. നേതാക്കള്‍ എയര്‍ ഇന്ത്യ ബഹിഷ്കരിക്കും
കുവൈത്ത്: ഗള്‍ഫ് മലയാളികളോട്, പ്രത്യേകിച്ച് കരിപ്പൂരിലേക്കുള്ള യാത്രക്കാരോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കുവൈത്ത് ഐ.എം.സി.സി. ഭാരവാഹികള്‍ എയര്‍ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഐ.എം.സി.സി. നേതാക്കളായ എം.എ. അബ്ദുള്‍ഖാദര്‍, സത്താര്‍ കുന്നില്‍, ഇ.എല്‍. അബ്ദുല്ല, കമ്പില്‍ സലാം, ശരീഫ് താമരശ്ശേരി, ഇസ്ഹാഖ് ടി.എം., നാസര്‍ ബേക്കല്‍, നൌഷാദ് വെറ്റിലപ്പള്ളി എന്നിവര്‍ അറിയിച്ചു.
കരിപ്പൂരിലേക്ക് കുവൈത്തില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടിരുന്നു. ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ച ജെറ്റ് എയര്‍വേയ്സിന് കുവൈത്ത്_കരിപ്പൂര്‍ സര്‍വീസിന് അനുമതി നല്‍കിയില്ല.
വൈകിപ്പറക്കലും, കാലഹരണപ്പെട്ടതുമായ വിമാനങ്ങള്‍ ഉപയോഗിച്ചും എയര്‍ഇന്ത്യ ക്രൂരത തുടരുകയാണ്. പ്രക്ഷോഭങ്ങളും നിവേദനങ്ങളും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും എയര്‍ഇന്ത്യ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കരിപ്പൂര്‍പ്രശ്നത്തില്‍ ശാശ്വതപരിഹാരം കാണുന്നതുവരെ എയര്‍ഇന്ത്യയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.എം.സി.സി. അറിയിച്ചു.
കരിപ്പൂര്‍വിമാനത്താവളപ്രശ്നവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ രൂപവത്കരിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ഐ.എം.സി.സി. നേതാക്കള്‍ അറിയിച്ചു.
Post a Comment