Thursday, January 10, 2008

എയര്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനം

എയര്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: പ്രവാസി മലയാളികളോട് എയര്‍ഇന്ത്യ കാട്ടുന്ന തികഞ്ഞ അവഗണനയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് എയര്‍ഇന്ത്യ ബഹിഷ്കരിക്കുന്നതിന് കേരള അസോസിയേഷന്‍ അബ്ബാസിയ യൂനിറ്റ് സമ്മേളനം തീരുമാനിച്ചു.
പ്രവാസി സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും സമീപനത്തില്‍ മാറ്റം വരുത്തുന്നതിന് എയര്‍ഇന്ത്യ തയ്യാറാകാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കേണ്ടിവന്നതെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷീജോ ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജി താമരകുളം അധ്യക്ഷത വഹിച്ചു. അനി ഉമ്മന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സെമിന്‍ ആസ്മിന്‍ സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഷാജി രഘുവരന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് റാഫി സ്വാഗതവും കെ.എസ്. അജിത് നന്ദിയും അറിയിച്ചു. കെ.എസ്. അജിത്തിനെ പ്രസിഡന്റായും മുഹമ്മദ് റാഫിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

6 comments:

ജനശബ്ദം said...

എയര്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനം
കുവൈത്ത് സിറ്റി: പ്രവാസി മലയാളികളോട് എയര്‍ഇന്ത്യ കാട്ടുന്ന തികഞ്ഞ അവഗണനയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് എയര്‍ഇന്ത്യ ബഹിഷ്കരിക്കുന്നതിന് കേരള അസോസിയേഷന്‍ അബ്ബാസിയ യൂനിറ്റ് സമ്മേളനം തീരുമാനിച്ചു.

പ്രവാസി സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും സമീപനത്തില്‍ മാറ്റം വരുത്തുന്നതിന് എയര്‍ഇന്ത്യ തയ്യാറാകാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കേണ്ടിവന്നതെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷീജോ ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഷാജി താമരകുളം അധ്യക്ഷത വഹിച്ചു. അനി ഉമ്മന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സെമിന്‍ ആസ്മിന്‍ സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഷാജി രഘുവരന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് റാഫി സ്വാഗതവും കെ.എസ്. അജിത് നന്ദിയും അറിയിച്ചു. കെ.എസ്. അജിത്തിനെ പ്രസിഡന്റായും മുഹമ്മദ് റാഫിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

മന്‍സുര്‍ said...

ജനശബ്ദം...

ജനശബ്ദങ്ങളില്‍ നിന്നുയരുന്ന ഈ ആശയത്തിന്‌ അഭിനന്ദനങ്ങള്‍....എന്നാലും എത്രമാത്രം സാധ്യത ഇതിന്‌ നല്‍ക്കാം..ഒട്ടനവധി സംഘടനകള്‍ ഇത്തരം പദ്ധതികളുമായി മുന്നോട്ട്‌ വരികയും...പിന്നീട്‌ യാതൊരു അനക്കവും ഇല്ലാതെ പോയതും കണ്ടിരിക്കുന്നു....

ഒരു വിജയം നേരുവാന്‍ ആശയുണ്ടേറെ....തുടരുകയീ പ്രയാണം മുന്നോട്ട്‌

കാലമേറെയായി ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ യാത്ര തുടരുന്നത്‌ കൊണ്ട്‌ ഇവരുടെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കാറില്ല...

ബഹിഷ്‌കരണം നല്ലത്‌ തന്നെ....
കൊടുകേണ്ടത്‌ കൊടുകേണ്ട സമയത്ത്‌ കൊടുത്താല്‍ വരച്ച വരയില്‍ നില്‍ക്കും ഈ എയര്‍ ഇന്ത്യാ..

നന്‍മകള്‍ നേരുന്നു

വേണാടന്‍ said...

ഇത്തരം നെറികെട്ട തീരുമാനങ്ങള്‍ അര്‍ഹിക്കുന്ന അവജ് ഞ്ഞയോടെ പ്രവാസി സമൂഹം തള്ളിക്കളയും എന്നു പ്രതീക്ഷിക്കുന്നു. നാടു മുടിപ്പിക്കാന്‍ നടക്കുന്ന ഇത്തരം അസോസിയേഷനുകള്‍ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

വിന്‍സ് said...

വേണാടന്‍ എയര്‍ ഇന്‍ഡ്യയില്‍ കയറി സഞ്ചരിച്ചിട്ടുണ്ടാവില്ല അതാ ഈ അമിത പൊതുമേഖലാ സ്ഥാപനത്തിനോട് ഇത്ര സ്നേഹം. എയര്‍ ഇന്‍ഡ്യ ഞാന്‍ ഉപേക്ഷിച്ചിട്ട് അഞ്ച് കൊല്ലത്തോളം ആയി. ഇത്രയും വ്രത്തി കെട്ട ഒരു എയര്‍ ലൈന്‍ സര്‍വീസ് ലോകത്തില്ല. അമേരിക്കയില്‍ നിന്നും എയര്‍ ഇന്‍ഡ്യയില്‍ സഞ്ചരിച്ചാല്‍ ഒരു മുക്കാ മണിക്കൂര്‍ കഴിഞ്ഞാല്‍ ഒടുക്കത്തെ നാറ്റം ആണു. മുറുക്കാനും ചവച്ച് കുറേ പേട്ടകള്‍. മിക്കപ്പോളും കൊച്ചിയില്‍ ഇറങ്ങേണ്ടവര്‍ മുംബയില്‍ ഇറങ്ങി ചെക്ക് ഔട്ട് ചെയ്ത് പത്തും പന്ത്രണ്ടും മണിക്കൂര്‍ യാതൊരു അക്കോമൊഡേഷനും ഇല്ലാതെ ഇരിക്കേണ്ടി വരാറുണ്ട്. തിരികെ വന്ന് എയര്‍ ഇന്‍ഡ്യയെ തെറി പറയും എങ്കിലും നൂറ് ഡൊളര്‍ ലാഭിക്കാന്‍ ആയി ഈ തെറി പറയുന്ന സകല പരട്ട മലയാളികളും അടുത്ത പ്രാവശ്യം പോവുന്നത് എയര്‍ ഇന്‍ഡ്യയില്‍......!

ഇപ്പോള്‍ മുകളിലെ അസൊസിയേഷന്‍ എടുത്ത തീരുമാനം മറ്റുള്ളവര്‍ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു. ഈ സമര മാര്‍ഗ്ഗം വന്‍ വിജയം ആവട്ടേ എന്നും ആശംസിക്കുന്നു.

കടവന്‍ said...

കാലമേറെയായി Saudiഎയര്‍ലൈന്‍സില്‍ യാത്ര തുടരുന്നത്‌ കൊണ്ട്‌ ഇവരുടെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കാറില്ല...

ബഹിഷ്‌കരണം നല്ലത്‌ തന്നെ....
കൊടുകേണ്ടത്‌ കൊടുകേണ്ട സമയത്ത്‌ കൊടുത്താല്‍ വരച്ച വരയില്‍ നില്‍ക്കും ഈ എയര്‍ ഇന്ത്യാ..

Also, a double sign for Vins's comment. well done vins well done, keep it up.

ഏ.ആര്‍. നജീം said...

വേണാടന്റെ എയര്‍ ഇന്ത്യാ സ്‌നേഹം നന്നായിരിക്കുന്നു... അതും ഒരു പ്രവാസിയായ വേണാടന്‍....!

ഒരാളെ കൊല്ലാന്‍ കുറേപ്പേര്‍ രണ്ടും കല്പിച്ച് ഇറങ്ങിത്തിരിച്ചാല്‍ പിന്നെ അയാള്‍ക്ക് മരിക്കുക മാത്രമേ വഴിയുള്ളൂ...അത് പോലെ എയര്‍ ഇന്ത്യയെ ഒരു പരുവമാക്കി എടുക്കാനുള്ള ചില്ല സാറമ്മാരും പിന്നെ ബെസ്റ്റ് സര്‍‌വീസ് തരുന്ന അമ്മായിമാരും കൂടിയായപ്പോ ഒക്കെ തികഞ്ഞു...

ഒരു സംഘടനയുടെ തീരുമാനം എന്നൊന്നും കരുതണ്ട. പ്രവാസികള്‍ പ്രത്യേകിച്ച് ഗള്‍ഫിലുള്ളവര്‍ അത് പണ്ടേ തീരുമാനിച്ചു കഴിഞ്ഞതാ....