കരിപ്പൂര്‍ വിമാനത്താവള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം _എം.പി.സി.സി.
കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് യുഎഇ ആസ്ഥാനമായ മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ (എംപിസിസി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍നിന്നുള്ള പ്രവാസിമലയാളികളെ അവഗണിക്കുന്നതായും എംപിസിസി ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രവാസി ജനവിഭാഗത്തെ കേവലം സാമ്പത്തിക സ്രോതസ്സായി കാണുന്നു. പ്രവാസികള്‍ക്ക് മാത്രമായി കേന്ദ്രത്തിലും സംസ്ഥാനതലത്തിലും കാബിനറ്റ് മന്ത്രിമാരുണ്ടെങ്കിലും പ്രവാസികള്‍ ധാരാളം കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതായി അവര്‍ പറഞ്ഞു.ഇന്ത്യയുടെ സ്വന്തം വിമാനസര്‍വീസുകളായ എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും ഗള്‍ഫിലേക്ക് പ്രത്യേകം യാത്രാനിരക്കുകളാണ്. ഇന്ത്യയില്‍ മറ്റ് വിമാനത്താവളങ്ങളില്‍ സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, മലബാറിന് മാത്രം ഈ സൌകര്യം വേണ്ടവിധമില്ലെന്ന് എംപിസിസി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എയര്‍ഇന്ത്യയിലും ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബാഗേജുകള്‍ വൈകിക്കലും വിമാനം വൈകലും യാത്ര റദ്ദാക്കലും നിത്യസംഭവങ്ങളാണെന്നും എംപിസിസി കുറ്റപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നതായും അവര്‍ ആരോപിച്ചു.നോര്‍ക്കയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വിദേശമലയാളികളുടെ ദുരിതം നേരിട്ടറിയാന്‍ ഗള്‍ഫ്രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും എംപിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ചെയര്മാന് കെ.എം.ബഷീര്‍, അഡ്വ.സാജിദ് അബൂബക്കര്‍, അബ്ദുറഹിമാന് ഇടക്കുനി, മുഹമ്മദ് അന്‍സാരി, റഫീല്‍ എരോത്ത്, അഡ്വ.ആഷിഷ് ടി.കെ. എന്നിവര്‍ പങ്കെടുത്തു. കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈകീട്ട് കേരളീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനവേദിയായ ഗോകുലം കണ്വെന്ഷന് സെന്ററിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.
Subscribe to:
Post Comments (Atom)
1 comment:
കരിപ്പൂര്‍ വിമാനത്താവള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം _എം.പി.സി.സി.
കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് യുഎഇ ആസ്ഥാനമായ മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ (എംപിസിസി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മലബാര്‍ മേഖലയില്‍നിന്നുള്ള പ്രവാസിമലയാളികളെ അവഗണിക്കുന്നതായും എംപിസിസി ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രവാസി ജനവിഭാഗത്തെ കേവലം സാമ്പത്തിക സ്രോതസ്സായി കാണുന്നു. പ്രവാസികള്‍ക്ക് മാത്രമായി കേന്ദ്രത്തിലും സംസ്ഥാനതലത്തിലും കാബിനറ്റ് മന്ത്രിമാരുണ്ടെങ്കിലും പ്രവാസികള്‍ ധാരാളം കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതായി അവര്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വന്തം വിമാനസര്‍വീസുകളായ എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും ഗള്‍ഫിലേക്ക് പ്രത്യേകം യാത്രാനിരക്കുകളാണ്. ഇന്ത്യയില്‍ മറ്റ് വിമാനത്താവളങ്ങളില്‍ സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, മലബാറിന് മാത്രം ഈ സൌകര്യം വേണ്ടവിധമില്ലെന്ന് എംപിസിസി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എയര്‍ഇന്ത്യയിലും ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബാഗേജുകള്‍ വൈകിക്കലും വിമാനം വൈകലും യാത്ര റദ്ദാക്കലും നിത്യസംഭവങ്ങളാണെന്നും എംപിസിസി കുറ്റപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നതായും അവര്‍ ആരോപിച്ചു.
നോര്‍ക്കയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വിദേശമലയാളികളുടെ ദുരിതം നേരിട്ടറിയാന്‍ ഗള്‍ഫ്രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും എംപിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ ചെയര്മാന് കെ.എം.ബഷീര്‍, അഡ്വ.സാജിദ് അബൂബക്കര്‍, അബ്ദുറഹിമാന് ഇടക്കുനി, മുഹമ്മദ് അന്‍സാരി, റഫീല്‍ എരോത്ത്, അഡ്വ.ആഷിഷ് ടി.കെ. എന്നിവര്‍ പങ്കെടുത്തു. കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈകീട്ട് കേരളീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനവേദിയായ ഗോകുലം കണ്വെന്ഷന് സെന്ററിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.
Post a Comment